ഭാര്യയെ എന്നല്ല ഒരു ജീവിയെ പോലും അകാരണമായി ഉപദ്രവിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഒരു സത്യവിശ്വാസി ഒരിക്കലും സ്വന്തത്തോടും മറ്റുള്ളവരോടും ദ്രോഹം ചെയ്യാൻ പാടില്ല എന്ന് കൃത്യമായി പ്രവാചകൻ പഠിപ്പിച്ചതാണ്. അതുപോലെ ഒരാളെയും അകാരണമായി അടിക്കുവാനോ ഉപദ്രവിക്കാനോ പാടുള്ളതല്ല.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said:
مَنْ ضَرَبَ ضَرْبًا اقْتُصَّ مِنْهُ يَوْمَ الْقِيَامَةِ
Whoever strikes someone will receive retribution for it on the Day of Resurrection.
ആരെങ്കിലും മറ്റൊരാളെ അടിച്ചാൽ പരലോകത്ത് അവന് എതിരിൽ പ്രതികാര നടപടി എടുക്കപ്പെടുന്നതാണ്.
Source: al-Adab al-Mufrad 185, Grade: Sahih
കുടുംബമെന്ന സ്ഥാപനത്തെ അതീവ പ്രാധാന്യത്തോടെയാണ് ഇസ്ലാം കാണുന്നത്. കെട്ടുറപ്പുള്ള, സ്നേഹമുള്ള കുടുംബങ്ങളാണ് നല്ലൊരു സമൂഹത്തിൻറെ അടിത്തറ. ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൻറെ നിയന്ത്രണ ചുമതല ഭർത്താവിനാണ്. ഏതു കുടുംബത്തിലും സ്വാഭാവികമായി ഉണ്ടാവാൻ സാധ്യതയുള്ള ചെറിയ അസ്വാരസ്യങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനും കുടുംബം എന്ന സ്ഥാപനം തകരാതിരിക്കാനും കുടുംബനാഥനായ ഭർത്താവിന് വലിയ ഉത്തരവാദിത്തങ്ങൾ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. കുടുംബം എന്നത് ഒരു നാഥനില്ലാക്കളരി ആയിക്കൂടാത്തതാണ്.
വിശുദ്ധ ഖുർആൻ നാലാം അധ്യായം മുപ്പത്തിനാലാം വചനത്തിൽ അല്ലാഹു പറയുന്നു
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍۢ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌۭ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّۭا كَبِيرًۭا
പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, ( പുരുഷന്മാര് ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്മാരുടെ ) അഭാവത്തില്‍ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.
(Surat:4, Verse:34)
ഒരുപാട് ഇസ്ലാമിക നിർദേശങ്ങൾ ഈ വചനത്തിൽ അടങ്ങിയിട്ടുണ്ട്. 1.കുടുംബനാഥൻ ഭർത്താവ് ആണ്. 2.കുടുംബത്തിനു വേണ്ടി ധനം ചെലവഴിക്കൽ ഭർത്താവിൻറെ ഉത്തരവാദിത്തമാണ്.
3.നല്ല ഭാര്യമാർ ഭർത്താക്കന്മാരോട് അനുസരണ ശീലം ഉള്ളവരായിരിക്കണം
4. നല്ല ഭാര്യമാർ ഭർത്താക്കന്മാരുടെ അഭാവത്തിൽ ഭർത്താവിന് മാത്രം അവകാശപ്പെട്ടത് എല്ലാം കൃത്യമായി സംരക്ഷിക്കുന്നവർ ആയിരിക്കണം.
5. ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കിൽ ഭർത്താവ് എങ്ങനെ പെരുമാറണം എന്ന നിർദ്ദേശങ്ങൾ ആണ് അടുത്തത്. ഒന്നാമതായി അവളെ ഉപദേശിക്കുക. സദുപദേശങ്ങൾ നല്ല ഫലം നൽകിയേക്കാം. ഇനി ഉപദേശങ്ങൾ ഫലിക്കുന്നില്ല എങ്കിൽ രണ്ടാമതായി അവളെ കിടപ്പറയിൽ ബഹിഷ്കരിക്കുക ഇതും ഫലിച്ചില്ലെങ്കിൽ മൂന്നാമതായി ശിക്ഷണ നടപടി എന്ന രീതിയിൽ ചെറുതായി അടിക്കാം.
6. മുകളിൽ ഓർഡറിൽ പറഞ്ഞ മൂന്ന് രീതികൾ ഏതെങ്കിലും ഫലിച്ചാൽ ഭാര്യക്കെതിരെ തുടർനടപടികളും മറ്റു ശിക്ഷണനടപടിയും ഉണ്ടാകാൻ പാടില്ല.
ഈ പറഞ്ഞ ആറ് കാര്യങ്ങളിൽ അഞ്ചാമത്തേത് കുറച്ച് കൂടി വിശദീകരണങ്ങൾ അർഹിക്കുന്നു. ഭർത്താവിനോട് സ്ഥിരമായി അനുസരണക്കേട് കാണിക്കുന്ന, എന്തിനും തറുതല പറയുന്ന, വഴക്കുണ്ടാക്കുന്ന, അനുസരണയില്ലാത്ത ഒരു ഭാര്യഭർതൃ ബന്ധവും ആ കുടുംബത്തിലെ കുട്ടികളുടെ അവസ്ഥയും ഒക്കെ പരിതാപകരം ആയിരിക്കുമല്ലോ. കുടുംബം എന്ന സ്ഥാപനത്തിൽ ഉണ്ടാകുന്ന വഴക്കും വക്കാണവും മൂർച്ഛിക്കാതെയും അതൊരിക്കലും വിവാഹമോചനത്തിൽ എത്തിക്കാതിരിക്കുകയും ചെയ്യൽ ശ്രമകരമായ ഒരു ദൗത്യമാണ്. പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ അനുസരണക്കേട് ആണെങ്കിൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യമാണ് ഇവിടെ ഈ ആയത്തിൽ പ്രതിപാദിക്കുന്നത്. ഭർത്താവാണ് പ്രശ്നക്കാരൻ എങ്കിൽ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന ഇസ്ലാമികനിർദ്ദേശങ്ങൾ വേറെ ഇടങ്ങളിലും കാണാവുന്നതാണ്.
ഭാര്യയുടെ അനുസരണക്കേട് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഒന്നാമതായി ചെയ്യേണ്ടത് ഭാര്യയെ ഉപദേശിക്കൽ ആണ്. നല്ല ഉപദേശങ്ങൾ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. ഉപദേശം വക വെക്കുന്നില്ല എങ്കിൽ അടുത്ത സ്റ്റെപ്പായി ചെയ്യേണ്ടത് ഭാര്യയെ കിടപ്പറയിൽ അവഗണിക്കുക എന്നതാണ്. ഭാര്യ ഭർതൃ ബന്ധത്തിന്റെ ഊഷ്മളതയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ ലൈംഗികത. പൊതുവേ ഭാര്യമാരുടെ തുറുപ്പുചീട്ട് കൂടി ആണ് ലൈംഗികത. പ്രകൃത്യാ ലൈംഗികതൃഷ്ണ കൂടുതലുള്ള പുരുഷൻ തന്നോട് പിണങ്ങി കിടപ്പറയിൽ അകന്നുമാറി കിടക്കുന്നത് കഠിന ഹൃദയ അല്ലാത്ത ഏതൊരു ഭാര്യയെയും മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. മനശാസ്ത്രപരമായ ഒരു സമീപനം കൂടിയാണിത്.
മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്തിട്ടും വാശിയും അനുസരണക്കേടും തുടർന്നുകൊണ്ടിരിക്കുകയാണ് എങ്കിൽ ഒരു ശിക്ഷണ നടപടി ആയി കൊണ്ട് ഭാര്യയെ അടിക്കാവുന്നതാണ്. ശിക്ഷണ നടപടി മാത്രമാണിത് ; ശിക്ഷാനടപടി അല്ല. അനുസരണക്കേട് കാണിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അടിക്കുന്നത് പോലെ ഒരു ശിക്ഷണ നടപടി ആയി ഉള്ള അടി മാത്രമേ പാടുള്ളൂ. കയ്യിലോ കാലിലോ ഒക്കെ ചെറിയ രൂപത്തിൽ അടിക്കാൻ മാത്രമേ പാടുള്ളൂ. ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി (റ) പറഞ്ഞതുപോലെ തൂവാല കൊണ്ടോ കൈപ്പത്തി കൊണ്ടോ പതുക്കെ അടിക്കാനേ പാടുള്ളൂ. ചാട്ടയോ വടിയോ കൊണ്ടൊന്നും അടിക്കരുത്.
أن يكون الضرب بمنديل ملفوف أو بيده ولا يضربها بالسياط ولا بالعصا
It should be a striking with a folded handkerchief or his palm, and he should not strike her with whips or clubs.
Source: Tafsīr al-Rāzī 4:34
ഒരു കാരണവശാലും മുഖത്ത് അടിക്കരുത്. അത് വ്യക്തമായി പ്രവാചകൻ വിരോധിച്ച കാര്യമാണ്. കുട്ടികളെ അടിക്കുന്നത് പോലെ ലഘുവായ അടി മാത്രമേ പാടുള്ളൂ. ദേഹോപദ്രവം ഏൽപ്പിക്കാൻ പാടില്ല. കുനിച്ചു നിർത്തി കൂമ്പിന് ഇടിക്കുന്ന പരിപാടിയോ പഴയ മലയാള സിനിമകളിലെ ക്ലീഷേ ആയിരുന്ന, അഹങ്കാരിയും ദുർവാശിക്കാരിയുമായ ഭാര്യയുടെ മുഖമടച്ചുള്ള അടിയോ ഒന്നുമല്ല ഖുർആനിൽ പ്രതിപാദിക്കുന്ന അടി എന്ന് കൃത്യമായി മനസ്സിലാക്കുക. അത്തരത്തിലുള്ള മർദനങ്ങൾ ഒരു കാരണവശാലും പാടില്ല എന്ന് പ്രവാചകൻ നിർദേശിച്ചിട്ടുണ്ട്. ഹദീസ് കാണുക
സുനൻ അബൂദാവൂദിലെ കിതാബു നിക്കാഹ് എന്ന ശീർഷകത്തിൽ "ഭാര്യക്ക് ഭർത്താവിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ " എന്ന അധ്യായത്തിൽ പ്രവാചക അധ്യാപനം നമുക്ക് കൃത്യമായി ഇങ്ങനെ കാണാം.
Chapter: The Rights Of A Woman Upon Her Husband
باب فِي حَقِّ الْمَرْأَةِ عَلَى زَوْجِهَا
Bahz bin Hakim reported on the authority of his father from his grandfather (Mu'awiyah ibn Haydah) as saying:
I said: Messenger of Allah, how should we approach our wives and how should we leave them? He replied: Approach your tilth when or how you will, give her (your wife) food when you take food, clothe when you clothe yourself, do not revile her face, and do not beat her.
Abu Dawud said: The version of Shu'bah has: That you give her food when you have food yourself, and that you clothe her when you clothe yourself.
حَدَّثَنَا ابْنُ بَشَّارٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا بَهْزُ بْنُ حَكِيمٍ، حَدَّثَنِي أَبِي، عَنْ جَدِّي، قَالَ قُلْتُ يَا رَسُولَ اللَّهِ نِسَاؤُنَا مَا نَأْتِي مِنْهُنَّ وَمَا نَذَرُ قَالَ " ائْتِ حَرْثَكَ أَنَّى شِئْتَ وَأَطْعِمْهَا إِذَا طَعِمْتَ وَاكْسُهَا إِذَا اكْتَسَيْتَ وَلاَ تُقَبِّحِ الْوَجْهَ وَلاَ تَضْرِبْ " . قَالَ أَبُو دَاوُدَ رَوَى شُعْبَةُ " تُطْعِمُهَا إِذَا طَعِمْتَ وَتَكْسُوهَا إِذَا اكْتَسَيْتَ " .
Grade: Hasan Sahih (Al-Albani) حسن صحيح (الألباني)حكم :
Reference : Sunan Abi Dawud 2143
മുഹവിയ ബിനു ഹൈദ പ്രവാചകനോട് ചോദിച്ചു പ്രവാചകരെ ഞങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ഭാര്യമാരെ സമീപിക്കേണ്ടത് ? എങ്ങനെയാണ് ഞങ്ങൾ അവരെ (വീട്ടിൽ) വിട്ടു പോരേണ്ടത് ? പ്രവാചകൻ പറഞ്ഞു "ഭാര്യമാർ നിങ്ങളുടെ കൃഷിയിടം ആകുന്നു നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾക്ക് കൃഷിയിടത്തെ സമീപിക്കാവുന്നതാണ്. ( ഈ അറബി സാഹിത്യ പ്രയോഗം ഭാര്യ ഭർതൃ ലൈംഗിക ബന്ധത്തിൽ വ്യത്യസ്ത സെക്സ് പൊസിഷനുകൾ സ്വീകരിക്കുന്നതിൽ യാതൊരു വിരോധവുമില്ല എന്ന അർത്ഥത്തിലുള്ള സാഹിത്യ പ്രയോഗമാണ്. മറ്റൊരു പോസ്റ്റിൽ മുമ്പ് ഞാൻ വിശദീകരിച്ചതാണ്). നീ ഭക്ഷിക്കുകയാണെങ്കിൽ അവളെയും നീ ഭക്ഷിപ്പിക്കണം. നീ വസ്ത്രം ഉപയോഗിക്കുന്നതുപോലെ ഭാര്യയ്ക്കും വസ്ത്രം നൽകണം , അവളുടെ മുഖത്ത് നീ അടിക്കരുത് , നീ അവളെ മർദ്ദിക്കുകയും അരുത്. "
സുനൻ അബീ ദാവൂദ്.
"ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല” എന്നാണ് മറ്റൊരു ഹദീസിൽ പ്രവാചകൻ അഭിപ്രായപ്പെട്ടത്. (അബൂദാവൂദ്, ഇബ്നുമാജ)
“നാണമില്ലേ നിങ്ങള്‍ക്ക്? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍; പിന്നെ അവളോടൊത്ത് ശയിക്കാനും” (മുസ്ലിം, അഹ്മദ്).
“നിങ്ങളില്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവന്‍” (ബുഖാരി,തുര്‍മുദി ) .
ഈ പ്രവാചക അധ്യാപനങ്ങളിൽ നിന്ന് എല്ലാം കൃത്യമായി മനസ്സിലാകുന്നത് സാധാരണഗതിയിൽ ഭാര്യമാരെ ഒരു കാരണവശാലും അടിക്കാൻ പാടില്ല എന്നാണ്. ആകെ അടിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭം വ്യക്തമായ അനുസരണക്കേട് ഭാര്യ കാണിക്കുകയും ഒന്നാമതായി സദുപദേശവും ഉപദേശം ഫലിച്ചില്ലെങ്കിൽ രണ്ടാമതായി കിടപ്പറയിലെ ബഹിഷ്കരണവും അതും ഫലിച്ചില്ലെങ്കിൽ മൂന്നാമതായി മാത്രം ശിക്ഷണ രൂപത്തിലുള്ള അടിയും മാത്രമാണ്. ആ അടി പോലും മുഖത്ത് അടിക്കാനോ മർദ്ദന രൂപത്തിൽ ആവാനും പാടുള്ളതല്ല. ഇങ്ങനെ അറ്റകൈക്ക് ഭാര്യയെ അടിക്കുന്നത് പോലും മാന്യന്മാർക്ക് ചേർന്നതല്ല എന്നൊരു കാര്യം കൂടി കൃത്യമായി തന്നെ ഹദീസിൽ കാണാം. ഭാര്യയെ അടിക്കുന്നവരെ പറ്റി لَيْسَ أُولَئِكَ بِخِيَارِكُمْ "അവർ നിങ്ങളിൽ പെട്ട ഉത്തമന്മാർ അല്ല" They are not the best among you എന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചത് എന്ന് സഹീഹായ ഹദീസിൽ കാണാവുന്നതാണ്.
കുടുംബം എന്ന പവിത്രമായ സ്ഥാപനത്തെ തകരാതെ നിലനിർത്തുവാനുള്ള ഒരു അറ്റകൈ പ്രയോഗം മാത്രമാണ് പരിമിതമായ തോതിൽ ഭാര്യയെ അടിക്കുവാനുള്ള അനുവാദം. കുട്ടികളെ ശിക്ഷിക്കുന്നത് പോലെയുള്ള ഇത്തരം ഒരു അടി പ്രയോഗം പോലും ഉപയോഗിക്കാതിരിക്കുന്നതാണ് മാന്യത എന്നും മാന്യന്മാർ ഭാര്യയെ അടിക്കില്ല എന്നുമാണ് പ്രവാചകാധ്യാപനം. പ്രവാചകൻ ഒരിക്കൽ പോലും കൈകൊണ്ട് ഉണ്ട് ഒരു ഭാര്യയെയും ഒരു വേലക്കാരനെയും മറ്റാരെയെങ്കിലുമോ അടിച്ചിട്ടില്ല എന്ന് അവിടുത്തെ ഭാര്യമാർ പ്രസ്താവിച്ചിട്ടുണ്ട്.
Aisha reported:
مَا ضَرَبَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَادِمًا لَهُ وَلَا امْرَأَةً وَلَا ضَرَبَ بِيَدِهِ شَيْئًا
The Messenger of Allah, peace and blessings be upon him, did not strike a servant or a woman, and he never struck anything with his hand.
Source: Ṣaḥīḥ Muslim 2328, Grade: Sahih .
അപ്പോൾ ഇസ്ലാമിൽ അങ്ങനെ ഇഷ്ടം പോലെ ഭാര്യയെ തല്ലാൻ ഉള്ള അനുമതി ഒന്നുമില്ല എന്ന കാര്യം വ്യക്തമായി മനസ്സിലാക്കുക. നിർബന്ധ സാഹചര്യത്തിലുള്ള ഒരു ശിക്ഷണ നടപടിയായി അവസാന ഘട്ടത്തിൽ വേണമെങ്കിൽ തൂവാല കൊണ്ടോ കൈ കൊണ്ടോ ചെറുതായി അടിക്കാമെന്ന് മാത്രം. അതുപോലും ചെയ്യാതിരിക്കുന്നവരാണ് മാന്യന്മാർ എന്നും ഇസ്ലാം ഉണർത്തുന്നു. ഇതൊക്കെ കാണാൻ വിമർശകർ മഞ്ഞ കണ്ണട മാറ്റി വെച്ച് കണ്ണുതുറന്നു ഇസ്ലാമിക പ്രമാണങ്ങൾ നോക്കിയാൽ മാത്രം മതി.
Post a Comment