മുസ്ലിങ്ങൾ വിശ്വസിക്കുന്ന സ്വർഗ്ഗ നരകങ്ങളിൽ ഒന്നും വിശ്വാസമില്ലെങ്കിലും ഇസ്ലാം വിമർശകരുടെ പ്രധാന വേവലാതിയാണ് സ്വർഗത്തിൽ ഹൂറിമാർ അല്ലേ ഉള്ളൂ ഹൂറൻ മാർ ഇല്ലല്ലോ എന്നത് 😎. ( വിമർശകരുടെ പദങ്ങൾ കടമെടുത്തതാണ് - ഹൂറിയും ഹൂറനും , അല്ലാതെ ഇത്തരം പദങ്ങൾ ഒന്നും അറബിയിലോ ഖുർആനിലോ ഒന്നുമില്ല)
സ്വർഗ്ഗത്തിൽ സത്യവിശ്വാസികളായ പുരുഷന്മാർക്ക് നൽകപ്പെടുന്ന സമ്മാനമാണ് പരിശുദ്ധരായ സ്വർഗ്ഗ സ്ത്രീകൾ അഥവാ ഹൂറുൻ ഈൻ . അല്ലാഹു പ്രത്യേകമായി സൃഷ്ടിച്ച സൃഷ്ടികളാണ് അവർ. സ്വർഗ്ഗത്തിലെ ഹൂറി കളെ പറ്റി കൂടുതലറിയാൻ മുമ്പ് എഴുതിയ പോസ്റ്റ് ഈ ലിങ്കിൽ പോയാൽ വായിക്കാം.
ഇനി ചോദ്യത്തിലേക്ക് വരാം;
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് എന്താണ് ലഭിക്കുക ?
ഉത്തരം: സ്ത്രീകൾക്കും പരിശുദ്ധരായ ഇണകൾ ഉണ്ടായിരിക്കും. ഈ ഇണകൾ ആരാണ് ? പ്രത്യേകമായ സൃഷ്ടിക്കപ്പെട്ട വല്ല ഹൂറന്മാരും ആണോ എന്നാണ് സംശയം എങ്കിൽ അല്ല എന്ന് തന്നെയാണ് ഉത്തരം. സ്വർഗത്തിൽ ഇണകൾ ഇല്ലാത്ത ആരുമുണ്ടാവില്ല. സ്ത്രീകളുടെ ഇണകൾ മനുഷ്യർ ആയിരിക്കും. ഭൂമിയിൽ ജീവിച്ചു മരിച്ചതിന് ശേഷം പുനർജനിച്ചു സ്വർഗ പ്രവേശനം ലഭിക്കുന്ന സാധാരണ മനുഷ്യർ.
ഭൂമിയിലുള്ള ഭാര്യഭർത്താക്കന്മാർ സ്വർഗാവകാശികൾ ആണെങ്കിൽ സ്വർഗ്ഗത്തിലും അവർ ഭാര്യഭർത്താക്കന്മാർ ആയിരിക്കും. ഇനി ഭാര്യയോ ഭർത്താവോ നരകാവകാശികൾ ആണെങ്കിൽ അവരെക്കാൾ ഉത്തമരായ ഭാര്യയെയും ഭർത്താവിനെയും സ്വർഗ്ഗത്തിൽ അവർക്ക് പകരം ലഭിക്കുകയും ചെയ്യും.
ഉദാഹരണമായി ഒരു ജബ്രയുടെ ഭാര്യ സത്യവിശ്വാസിയാണ് എന്ന് കരുതുക. ജബ്ര നരകാവകാശിയും ഭാര്യ സ്വർഗാവകാശിയും ആണെങ്കിൽ ആ സ്ത്രീക്ക് സ്വർഗ്ഗത്തിൽ വിശ്വാസിയായ ഒരു പുരുഷനെ ഇണയാക്കി കൊടുക്കും. ജബ്ര നരകത്തിൽ ശിക്ഷയേറ്റു വിലപിക്കുമ്പോൾ ഭാര്യ സ്വർഗ്ഗത്തിൽ പുതിയ ഭർത്താവുമൊത്ത് അടിച്ചുപൊളിക്കും. അത്രേയുള്ളൂ കാര്യം. സിമ്പിൾ ആൻഡ് പവർഫുൾ !
"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. ( വാസ്തവത്തില്‍ ) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും." (2:25).
സ്ത്രീകൾക്ക് ഹൂറൻ മാർ ഇല്ലാത്തത് അനീതിയല്ലേ എന്നാണ് വിമർശകരുടെ സംശയമെങ്കിൽ അവരോട് പറയാനുള്ളത് ഇതാണ് : സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് പതിവ്രതകളായ മുസ്ലിം സ്ത്രീകളാണ് , അല്ലാതെ നിങ്ങളെ പോലെ സ്വതന്ത്ര ലൈംഗിക ചിന്താഗതിയുള്ള ആളുകളല്ല. അവർ ഹൂറൻമാരെ ആഗ്രഹിക്കുന്നവരല്ല. അവർ ആഗ്രഹിക്കുന്നത് സത്യവിശ്വാസിയായ മനുഷ്യനായ ഭർത്താവിനെയാണ്. അത് അവർക്ക് സ്വർഗ്ഗത്തിൽ തീർച്ചയായും ലഭിക്കുക തന്നെ ചെയ്യും.
വിമർശകരേ നിങ്ങൾക്കുള്ളത് വെറും നരകം മാത്രമാണ്. അതിനെക്കുറിച്ച് മാത്രം നിങ്ങൾ ബേജാർ ആയാൽ മതി. സ്വർഗ്ഗം വിശ്വാസികൾക്ക് മാത്രമുള്ളതാണ്. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നേടത്ത് കാര്യം !
Utharam vere level
ReplyDeletePost a Comment