നോമ്പ് എടുക്കാനും മുടി നീട്ടാനും പോലും അവകാശമില്ലാത്ത മുസ്ലിം സ്ത്രീ !

ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമന്റ് വിശകലനം ചെയ്യുകയാണ്. ഇസ്ലാമിക നിയമങ്ങൾ ക്രൂരവും ഭയപ്പെടുത്തുന്നതും ആണെന്നും സ്ത്രീകളെ അടിമകളായി ആണ് പരിഗണിക്കുന്നത് എന്നു സ്ഥാപിക്കാനായി ക്രൂരമായ ഇസ്ലാമിക നിയമങ്ങൾക്ക് തെളിവായി 12 ഹദീസുകൾ ഒരു പോസ്റ്റർ ആയി കമന്റിൽ ഒരു വ്യക്തി ഇട്ടതാണ്. ചിത്രം താഴെ കൊടുക്കുന്നു.

 മിഷനറിമാരുടെ  ഈ 12 ആരോപണങ്ങളുടെയും യാഥാർത്ഥ്യം വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. മൂന്ന് ആരോപണങ്ങളും അതിനുള്ള മറുപടികളും വീതം പോസ്റ്റുകൾ ആയി എഴുതാം ഇൻഷാ അല്ലാഹ് . 

📌 ആരോപണം 1: A woman is not allowed to fast without her husband's permission.  (Sahih Al Bukhari 5192)

📣 മറുപടി : ആദ്യം ഹദീസ് മുഴുവനായി കാണുക.
Narrated Abu Huraira:
The Prophet (ﷺ) said, "A woman should not fast (optional fasts) except with her husband's permission if he is at home (staying with her).

حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا مَعْمَرٌ، عَنْ هَمَّامِ بْنِ مُنَبِّهٍ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ "‏ لاَ تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلاَّ بِإِذْنِهِ ‏"‏‏.‏

പ്രവാചകൻ ﷺ പറഞ്ഞു: ഭർത്താവ് വീട്ടിൽ ഉണ്ടായിരിക്കെ ഭർത്താവിൻറെ സമ്മതമില്ലാതെ സുന്നത്ത് നോമ്പുകൾ എടുക്കാൻ പാടുള്ളതല്ല. (സഹീഹുൽ ബുഖാരി 5192)

മുസ്ലീങ്ങൾ നിർബന്ധമായും നിർവഹിക്കേണ്ട റമദാൻ മാസത്തിലെ നോമ്പ് നിർവഹിക്കുന്നതിനെ പറ്റിയല്ല ഇവിടെ പറയുന്നത്. സുന്നത്ത് (ഐച്ഛിക) നോമ്പിനെ പറ്റി മാത്രമാണ്. എന്തു ക്രൂരതയാണ് ഈ നിർദ്ദേശത്തിൽ ഉള്ളതായി വിമർശകർ കരുതുന്നത് !

ഒരു മുസ്ലിം സ്ത്രീ മതത്തിലെ ഐച്ഛികമായ ഒരു വ്രതം എടുക്കുന്നതിന് ഭർത്താവിനോട് സമ്മതം ചോദിക്കണം എന്ന് പറയുന്നതിൽ എന്ത് ക്രൂരത ആണ് ഉള്ളത് ! നോമ്പ് എന്നത് പകൽ മുഴുവൻ പട്ടിണി കിടക്കുന്ന ഏർപ്പാടാണ്. ഭാര്യയെ സുന്നത്ത് നോമ്പ് എടുക്കാൻ ഭർത്താവിന് നിർബന്ധിക്കാം എന്നൊരു നിയമം ഇസ്ലാമിൽ ഉണ്ടെങ്കിൽ അത് ക്രൂരതയാണ് എന്ന് പറഞ്ഞാൽ അതിൽ ഒരു മിനിമം യുക്തിയെങ്കിലും ഉണ്ട്. 

ഇവിടെ സുന്നത്ത് നോമ്പ് എടുക്കാൻ അനുവാദം ചോദിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അതിൽ എന്താണ് പ്രശ്നം!. ഭാര്യ ക്ഷീണിതയാണെന്നും നോമ്പ് നോൽക്കാൻ പ്രയാസമായിരിക്കും എന്നും ഭർത്താവിന് തോന്നിയാൽ ഭാര്യയെ ഐച്ഛിക നോമ്പ് എടുക്കുന്നതിൽ നിന്ന് വിലക്കാൻ ഭർത്താവിന് അവകാശമുണ്ട് എന്നത് യഥാർത്ഥത്തിൽ സ്ത്രീക്ക് അനുകൂലമായ നിയമം ആണ്. സ്ത്രീയോട് യാതൊരുവിധ ക്രൂരതയും ഈ നിയമത്തിൽ ഇല്ല തന്നെ. ആരോപണത്തിന് ഒരു മിനിമം സ്റ്റാൻഡേർഡ് പോലും ഇല്ല എന്ന് വ്യക്തം. 

ആരോപണം 2 : A woman is not allowed to lengthen her hair. (Jami' at-Tirmidhi 1759)

മറുപടി : ആദ്യം ഹദീസ് പൂർണ്ണമായി കാണുക.
Narrated Ibn 'Umar:
That the Prophet (ﷺ) said: "Allah has cursed the woman who artificially lengthens and the woman who seeks to have her hair artificially lengthened, and the woman who tattoos and the woman who seeks tattooed." 

أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ وَالْوَاشِمَةَ وَالْمُسْتَوْشِمَةَ ‏"‏ ‏
പ്രവാചകൻ (ﷺ) പറഞ്ഞു: കൃത്രിമ മുടി (വിഗ്ഗ് ) വക്കുന്നവളെയും വച്ചു കൊടുക്കുന്നവളെയും പച്ച കുത്തുന്നവളെയും പച്ചകുത്തി കൊടുക്കുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു. (Jami` at-Tirmidhi 1759). 

ഇവിടെ നിരോധിക്കപ്പെട്ടത് കൃത്രിമ മുടി ഉപയോഗിച്ച് നീളമുള്ള മുടി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ പ്രവർത്തിയെ കുറിച്ച് മാത്രമാണ്. അല്ലാതെ ഒരു സ്ത്രീ സ്വന്തം മുടി നീട്ടി വളർത്തുന്നതിനെ പറ്റിയേ അല്ല. ഇതിനെയാണ് ഇസ്ലാമിൽ സ്ത്രീക്ക് സ്വന്തം മുടി നീട്ടി വളർത്താൻ പോലും അവകാശമില്ല എന്ന തരത്തിൽ   മിഷനറിമാർ തെറ്റിദ്ധരിപ്പിക്കുന്നത് ! ഇസ്ലാമിനെതിരെ ആകുമ്പോൾ എന്ത് നുണയും പറയാം എന്നതാണ് പലരുടെയും പോളിസി ! കഷ്ടം തന്നെ ! 

ആരോപണങ്ങളിലെ ഒമ്പതാം നമ്പർ ആരോപണവും ഇതേ കാര്യം തന്നെയാണ്. ഒരേ ഹദീസ് തന്നെയാണ്. അതുകൊണ്ട് അക്കാര്യം വേറെ വിശദീകരിക്കുന്നില്ല. മറ്റുള്ള ആരോപണങ്ങൾ അടുത്ത പോസ്റ്റുകളിൽ മറുപടി തരാം ഇൻഷാ അല്ലാഹ്.






 

Post a Comment

Previous Post Next Post