പ്രപഞ്ച സൃഷ്ടിപ്പ് ഖുർആനിൽ പാർട്ട് 2
-----------------------------------------------------------------
ഇല്ലാതിരുന്ന അവസ്ഥയിൽ അല്ലാഹുവിൻറെ കുൻ ( ഉണ്ടാവുക) എന്ന ഒരു വചനത്തോട് കൂടി പൊടുന്നനെ ലോകത്തിൻറെ സൃഷ്ടിപ്പ് ആരംഭിക്കുന്നു. 7 സമാവാത്തുകളുടെ അഥവാ 7 യൂണിവേഴ്സുകളുടെ സൃഷ്ടിപ്പിനു തുടക്കമാവുന്നു.
ഖുർആൻ പറഞ്ഞ പ്രപഞ്ചസൃഷ്ടിപ്പിൽ നമുക്ക് അറിവുള്ള ഈയൊരു ദൃശ്യപ്രപഞ്ചത്തിനു പുറമേ മറ്റു ആറു പ്രപഞ്ചങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു മുകളിൽ ഒന്നായി കൊണ്ട് 7 വ്യത്യസ്ത സമാവാത്തുകൾ. ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങൾ multiverse which contains 7 universes
നമ്മൾ സാധാരണയായി കേട്ടുകൊണ്ടിരിക്കുന്ന ഒരു അപവാദമാണ് ശാസ്ത്രം എന്തെങ്കിലും പുതിയ കാര്യം കണ്ടുപിടിച്ചാൽ ഉടനെ മതത്തിൻറെ വക്താക്കൾ ഇക്കാര്യം ഞങ്ങളുടെ കിതാബിൽ പണ്ടേ പറഞ്ഞിട്ടുണ്ട് എന്ന് പറയും. എന്തുകൊണ്ടാണ് നിങ്ങൾ കാര്യങ്ങൾ
കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ പറയാത്തത് ? എന്ന് ! വിശുദ്ധ ഖുർആൻ ആവർത്തിച്ചാവർത്തിച്ച് പലയിടങ്ങളിൽ
വ്യക്തമായ പ്രസ്താവിച്ചിട്ടുള്ള കാര്യമാണ് അള്ളാഹു 7 സമാവാത്തുകൾ സൃഷ്ടിച്ചു എന്നുള്ളത്. ഇതുവരെ ശാസ്ത്രം അത്തരമൊരു കാര്യം കണ്ടുപിടിച്ചിട്ടില്ല.
Multiverse hypothesis അഥവാ ബഹുപ്രപഞ്ചത്തിന് ഉള്ള സാധ്യതകൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ധാരാളം ശാസ്ത്രജ്ഞർ ഉണ്ട്. ഈയിടെ അന്തരിച്ച വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് multiverse ഉണ്ടാവാം എന്ന് വിശ്വസിക്കുന്ന ആളായിരുന്നു. Multiverse അഥവാ ബഹുപ്രപഞ്ചങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല എന്നും വിശ്വസിക്കുന്ന ഒരുപാട് ശാസ്ത്രജ്ഞർ ലോകത്തുണ്ട്. പറഞ്ഞുവന്നത് ഇതാണ് ആണ് ഇതുവരെ ഇങ്ങനെയൊരു കാര്യം കണ്ടുപിടിച്ചിട്ടില്ല. ഇപ്പോഴുള്ള അറിവുകളും പരീക്ഷണനിരീക്ഷണങ്ങൾ നടത്താനുള്ള ശാസ്ത്ര സംവിധാനങ്ങളും ബഹു പ്രപഞ്ചങ്ങൾ കണ്ടു പിടിക്കാൻ മാത്രം പര്യാപ്തമല്ല. ഭാവിയിൽ ഒരു പക്ഷേ ശാസ്ത്രം ആ മേഖലയിൽ കൂടുതൽ വസ്തുതകൾ കണ്ടുപിടിച്ചേക്കാം എന്ന് മാത്രം അനുമാനിക്കാം. വിശുദ്ധ ഖുർആൻ മൾട്ടി വേഴ്സ് ഉണ്ടെന്നു പറയുക മാത്രമല്ല ഇല്ല അതിൻറെ എണ്ണം വരെ വളരെ കൃത്യമായി പ്രസ്താവിക്കുന്നു 7 സമാവാത്തുകൾ അഥവാ 7 പ്രപഞ്ചങ്ങൾ ഉള്ള ഓരോ മൾട്ടി വേഴ്സ് സിസ്റ്റം ഉണ്ട് എന്നാണ് ഖുർആൻ വളരെ കൃത്യമായി പ്രസ്താവിക്കുന്നത്. ഒന്നാം പ്രപഞ്ചത്തെക്കുറിച്ച് പ്രസ്താവിച്ച ഇടത്ത് അതിനെ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്ന് ഖുർആൻ പ്രസ്താവിച്ചത് നാം കണ്ടു. മറ്റു പ്രപഞ്ചങ്ങളുടെ ഭൗതിക അവസ്ഥയെപ്പറ്റി ഖുർആനിൽ പ്രസ്താവിച്ചിട്ടില്ല. ഒരുപക്ഷേ നമുക്ക് അറിയാവുന്ന ഈയൊരു പ്രാപഞ്ചിക വ്യവസ്ഥയിൽ നിന്നും പാടെ വ്യത്യസ്തമായ മറ്റ് അവസ്ഥകൾ ആയിരിക്കാം മറ്റു ആറു പ്രപഞ്ചത്തിലും ഉള്ളത്
7 സമാവാത്തുകൾ സൃഷ്ടിച്ചതിനെപ്പറ്റി ധാരാളം ഖുർആൻ ഖുർആൻ വചനങ്ങൾ നമ്മൾ നമുക്ക് കാണാവുന്നതാണ് ആണ് ഉദാഹരണമായി
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന് തന്നെയാണ്. അവന് എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (2 Al-Baqarah: 29)
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് ( അവന്റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന് സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (17 Bani Isra'il: 44)
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (71 Nuh: 15)
وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (78 An-Naba': 12)
قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ
നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? (23 Al-Mu'minun: 86)
സമാവാത്തിന് പ്രപഞ്ചം എന്ന അർത്ഥം ഉണ്ടോ?
ReplyDeletePost a Comment