പ്രപഞ്ച സൃഷ്ടിപ്പ് ഖുർആനിൽ - പാർട്ട് 3
------------------------------------------------------------------
ബിഗ് ബാംഗ് എന്നുള്ളത് പ്രപഞ്ചങ്ങളുടെ നിർമാണങ്ങളിലെ ഏറ്റവും ആദ്യത്തെ സ്റ്റെപ്പ് മാത്രമാണ്. ബിഗ് ബാങ്കിനു ശേഷം സ്പേസ് ഉണ്ടാവുന്നു സമയം ഉണ്ടാകുന്നു പദാർത്ഥങ്ങൾ ഉണ്ടാവുന്നു. ബിഗ് ബാങ്കിനു ശേഷം ഒരു നിമിഷത്തിലെ വളരെ വളരെ വളരെ ചെറിയ അംശത്തിൽ പ്രപഞ്ചം വളരെയധികം വികസിപ്പിക്കുകയുണ്ടായി. Inflation എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നടന്നത് പ്രകാശത്തെക്കാൾ വളരെയധികം വേഗതയിലാണ്. സ്പേസ് തന്നെ വികസിക്കുകയാണ് ഉണ്ടായത്. ശുദ്ധ ശൂന്യതയിൽനിന്നും അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽനിന്നും വെറും 10-34 സെക്കൻഡിൽ ഒരു ഗോൾഫ് പന്തിൻറെ വലുപ്പത്തിൽ എത്തി. ബിഗ് ബാംഗിന് ശേഷമുള്ള ആദ്യത്തെ സെക്കൻഡിൽ തന്നെ പ്രപഞ്ചം മുഴുവൻ ന്യൂട്രോണുകൾ, പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ, ആൻറി ഇലക്ട്രോണുകൾ, ന്യൂട്രിനോകൾ തുടങ്ങിയ സബ് ആറ്റോമിക് പാർട്ടിക്കിളുകൾ കൊണ്ട് നിറഞ്ഞു.
ബിഗ് ബാങിൻറെ ആദ്യ മിനിറ്റുകളിൽ തന്നെ സബ് ആറ്റോമിക് പാർട്ടിക്കിളുകൾ - ന്യൂട്രോണുകളും പ്രോട്ടോണുകളും- കൂടിച്ചേർന്ന് ആറ്റങ്ങളുടെ ന്യുക്ലിയസ് ഉണ്ടാവാൻ ആരംഭിച്ചു. ഏറ്റവും ചെറിയ ആറ്റം ആയ ഹൈഡ്രജൻറെയും ഹൈഡ്രജന്‍ ഐസോടോപ് ആയ ഡ്യൂട്ടീരിയത്തിൻറെയും ഹീലിയത്തിൻറെയും ലിഥിയത്തിൻറെയും എല്ലാം ന്യൂക്ലിയസുകൾ ഉണ്ടാവാൻ ആരംഭിച്ചു. ബിഗ് ബാങ് ന്യൂക്ലിയോ സിന്തസിസ് എന്നാണ് അറിയപ്പെടുന്നത്.
പ്രപഞ്ചോൽപത്തിയുടെ ആദ്യ സെക്കൻഡുകളിൽ ഉണ്ടായിരുന്ന അതിശക്തമായ ഊഷ്മാവ് ഏതാനും മിനിറ്റുകൾക്കകം വളരെയധികം കുറഞ്ഞു.
പ്രപഞ്ചോൽപത്തിയുടെ ആദ്യ 20 മിനിറ്റിനു ശേഷം പ്രപഞ്ചം ന്യൂക്ലിയാർ ഫ്യൂഷന്‍ അനുയോജ്യമല്ലാത്ത അളവിലേക്ക് ഊഷ്മാവ് കുറഞ്ഞെങ്കിലും അതിശക്തമായ ഉഷ്മാവ് തന്നെയായിരുന്നു ആദി പ്രപഞ്ചത്തിന് ഉണ്ടായിരുന്നത്. ഈ അതിശക്തമായ ഊഷ്മാവിൽ ന്യൂട്രൽ ആറ്റങ്ങൾ ഉണ്ടാവുക അസാധ്യമായിരുന്നു. ആറ്റങ്ങൾ പ്ലാസ്മാവസ്ഥയിലായിരുന്നു. ഇലക്ട്രോണുകളും പ്രോട്ടോണുകളും എല്ലാം ചിതറിത്തെറിച്ച പ്ലാസ്മ രൂപത്തിലായിരുന്നു. ഈ പ്ലാസ്മ അവസ്ഥയിൽ പ്രകാശ കണികകളായ ഫോട്ടോണുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ 20 മിനിറ്റ് മുതൽ ഏകദേശം മൂന്നു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ വരെ പ്രപഞ്ചം വെളിച്ചമില്ലാത്ത ഒരു വലിയ ഇരുണ്ട പുക രൂപത്തിലായിരുന്നു. ബിഗ് ബാങ്കിനു ശേഷം ഏകദേശം 380000 വർഷങ്ങൾക്കുശേഷം പ്രപഞ്ചം തണുക്കുകയും പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ കൂടിച്ചേരുകയും ന്യൂട്രൽ ആറ്റങ്ങൾ രൂപം കൊള്ളാനും ആരംഭിച്ചു. recombination എന്നാണ് ഇത് അറിയപ്പെടുന്നത്. ന്യൂട്രൽ ആറ്റങ്ങൾ പ്രകാശത്തെ അഥവാ ഫോട്ടോണുകളെ കടത്തിവിടുന്ന സ്വഭാവമുള്ളതാണ്. അങ്ങനെ ബിഗ് ബാങിൻറെ ഫലമായി ഉണ്ടായ ഫോട്ടോണുകൾ പുറത്തേക്ക് ദൃശ്യമാകാൻ തുടങ്ങി. കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ CMBR എന്നാണ് ബിഗ് ബാങ്കിൻറെ ആദ്യഘട്ടത്തിൽ ഉണ്ടായ ഈയൊരു ഒരു റേഡിയേഷൻ അറിയപ്പെടുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരായ Arno Penzias ഉം റോബർട്ട് വിൽസണും 1964-ലാണ് കോസ്മിക് മൈക്രോവേവ് ബാഗ്രൗണ്ട് റേഡിയേഷൻ ആദ്യമായി കണ്ടുപിടിക്കുന്നത് 1978 ഇൽ ഈ കണ്ടുപിടുത്തത്തിന് ഇവർക്ക് ഫിസിക്സിലെ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
പ്രപഞ്ച സൃഷ്ടിപ്പിൻറെ ആദ്യഘട്ടത്തിൽ ആദി പ്രപഞ്ചം ഒരു പുക രൂപത്തിലായിരുന്നു എന്നുള്ളത് അത് വളരെ ആധുനിക കാലഘട്ടത്തിൽ മാത്രം കണ്ടുപിടിക്കപ്പെട്ട ഒരു കാര്യമാണ്. 1400 വർഷങ്ങൾക്ക് മുമ്പ് എഴുത്തും വായനയും അറിയാത്ത നിരക്ഷരനായ ഒരു മനുഷ്യൻറെ നാവിലൂടെ വെളിവാക്കപ്പെട്ട വിശുദ്ധ ഖുർആനിൽ നമുക്ക് ഇങ്ങനെ കാണാം
ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌۭ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًۭا قَالَتَآ أَتَيْنَا طَآئِعِينَ
فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍۢ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
അതിനു പുറമെ അവന് ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന് പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന് ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന് നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.
(Surat:41, Verse:11-12)
പ്രപഞ്ചത്തിൻറെ ആദ്യ അവസ്ഥയിൽ അത് ഒരു പുക രൂപത്തിലായിരുന്നു എന്നത് അടുത്ത കാലത്ത് മാത്രം ശാസ്ത്രം കണ്ടെത്തിയ കാര്യമാണ്. എങ്ങനെയാണ് 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആനിൽ ഈ കാര്യം രേഖപ്പെടുത്താൻ സാധ്യതയുള്ളത്? വിശുദ്ധ ഖുർആൻ എന്നുള്ളത് അത് മനുഷ്യ വചനങ്ങളല്ല എന്നും പ്രപഞ്ച സൃഷ്ടാവായ ദൈവ വചനങ്ങൾ ആണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു തെളിവുകളാണ് ഈ വചനങ്ങൾ.
പുക രൂപത്തിലായിരുന്ന ആദി പ്രപഞ്ചത്തെ രണ്ട് ഘട്ടങ്ങളിലായി ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങൾ ആക്കി ഒന്നിനു മുകളിൽ ഒന്നായി കൊണ്ട് അള്ളാഹു സംവിധാനിച്ചു. നേരത്തെ പറഞ്ഞ പോലെ പോലെ ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങൾ ഉള്ള മൾട്ടി വേഴ്സ്. ഏറ്റവും താഴെയുള്ള ഉള്ള നമ്മുടെ ദൃശ്യപ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്ന് കൃത്യമായി തന്നെ മുകളിൽ പറഞ്ഞ ഖുർആൻ ആയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നക്ഷത്രങ്ങൾ ഉള്ള നമ്മുടെ ഈ ദൃശ്യപ്രപഞ്ചവും അതിനുപുറമേ തികച്ചും വ്യത്യസ്തമായ മറ്റ് ആറ് പ്രപഞ്ചങ്ങളും അതിൽ വ്യത്യസ്തങ്ങളായ പ്രാപഞ്ചിക വ്യവസ്ഥകളും ഉണ്ടെന്നും ഖുർആൻ വചനം സൂചന നൽകുന്നുണ്ട്.
Post a Comment