അള്ളിപ്പിടിച്ചിരിക്കുന്ന അട്ട പോലെയുള്ള ഭ്രൂണം !

ഭ്രൂണ ശാസ്ത്രം ഖുർആനിലും ഹദീസിലും - പാർട്ട് 5. 
---------------------------------------------------------------------ഭ്രൂണത്തിന്റെ വ്യത്യസ്ത അവസ്ഥകളെ പറ്റി ഖുർആൻ നടത്തിയ പരാമർശങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കാര്യം ഖുർആനിൽ നടത്തിയിട്ടുള്ള ഈയൊരു ക്ലാസിഫിക്കേഷൻ ഭ്രൂണത്തിന്റെ വ്യത്യസ്തമായ ബാഹ്യരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നതാണ്. മോർഫോളജിക്കൽ ക്ലാസിഫിക്കേഷൻ എന്ന് നമുക്ക് ഇംഗ്ലീഷിൽ പറയാം. അഥവാ ബാഹ്യ രൂപത്തെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം. 

വിശുദ്ധഖുർആൻ 23-ആം അധ്യായം സൂറത്ത് മു'മിനൂനിലെ 13 - 14 വചനങ്ങളിൽ അല്ലാഹു പറയുന്നു

ثُمَّ جَعَلْنَٰهُ نُطْفَةًۭ فِى قَرَارٍۢ مَّكِينٍۢ
പിന്നീട്‌ ഒരു നുത്ഫ ആയിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ
പിന്നെ ആ നുത്ഫയെ നാം ഒരു അലഖ ആയി രൂപപ്പെടുത്തി. അനന്തരം ആ അലഖയെ നാം മുദ്ഗ ആയി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നാം മുദ്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
(Surat:23, Verse: 13-14)

ഏറ്റവും ആദ്യരൂപം നുത്ഫതുൻ അംശാജ് :  പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേർന്ന നുത്ഫതുൻ അംശാജ് അഥവാ സിക്താണ്ഡം സ്ത്രീയുടെ ഗർഭപാത്രത്തിന് അകത്ത് ഭദ്രമായി സ്ഥാപിക്കപ്പെടുന്നു. പിന്നീട് അതൊരു അലഖ ആയിമാറുന്നു. അലഖ علقة എന്ന അറബി പദത്തിന് പല അർത്ഥങ്ങളാണുള്ളത്. 

1. തൂങ്ങിക്കിടക്കുന്നത് .അള്ളി പിടിച്ചിരിക്കുന്നത്(suspended, hanging , clinging)
2. അട്ട (leech)
etc.

എന്നിങ്ങനെയൊക്കെയാണ് വ്യത്യസ്ഥ അർത്ഥങ്ങൾ. വ്യാഖ്യാനിച്ചു ഒപ്പിക്കുന്നത് അല്ല എന്ന് മനസ്സിലാക്കാൻ വേണ്ടി ഗൂഗിൾ ട്രാൻസ്ലേറ്റ് സ്ക്രീൻഷോട്ട് കൊടുത്തിട്ടുണ്ട്.

 വിശുദ്ധഖുർആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും കൃത്യതയും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ പറഞ്ഞ പല അർത്ഥങ്ങളും ഒരുപോലെ യോജിക്കുന്നതാണ് ഭ്രൂണത്തിന്റെ ആദ്യ അവസ്ഥ. ഭ്രൂണത്തിന്റെ ആദ്യ അവസ്ഥയിൽ അത് ഒരു അട്ടയുടെ (leech) അതേ ആകൃതിയിൽ ആണുള്ളത്. താഴെ കൊടുക്കുന്ന ചിത്രങ്ങൾ കാണുക. ഈയൊരു കുഞ്ഞു ഭ്രൂണം, ഒരു കുളയട്ട ശരീരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നതുപോലെ മാതാവിൻറെ ഗർഭാശയത്തിനകത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നു. ശക്തമായി അള്ളിപ്പിടിച്ചിരിക്കുന്ന അട്ടയെ പറിച്ചെടുക്കാൻ പ്രയാസമാണ്, ഭ്രൂണവും അതുപോലെ ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ച അവസ്ഥയിലാണ് ഉള്ളത്. ഗർഭാശയത്തിന് ഉള്ളിൽ, ഗർഭാശയ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന (suspended or hanging) അവസ്ഥയിലാണ് ഭ്രൂണം ഉള്ളത്, ധാരാളം രക്തക്കുഴലുകൾ ഈ അവസ്ഥയിൽ ഭ്രൂണത്തിൽ ഉണ്ട്. വളരെയധികം രക്തചംക്രമണം നടക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു രക്തകട്ട ഗർഭാശയത്തിൽ തൂങ്ങിക്കിടക്കുന്നത് പോലെ ഭ്രൂണം കാണപ്പെടുകയും ചെയ്യുന്നു.


ഭ്രൂണത്തിന്റെ ആദ്യ അവസ്ഥകളെ വിശദീകരിക്കാൻ ഇതിലും കൃത്യമായ ഒരു പദം വേറെയില്ല എന്ന് തന്നെ പറയാം. അലഖ എന്ന അറബി പദത്തിന്റെ വിവിധ അർത്ഥങ്ങൾ - അഥവാ തൂങ്ങി കിടക്കുന്നത്, അള്ളി പിടിച്ചിരിക്കുന്നത്, അട്ട , എന്നീ വിവിധ അർത്ഥങ്ങൾ എല്ലാം ഭ്രൂണത്തിന്റെ ഈ അവസ്ഥ വിശദീകരിക്കാൻ യോജിച്ചതാണ്. ഖുർആനിൻറെ പദപ്രയോഗങ്ങൾ പോലും എത്രമാത്രം കൃത്യമായതാണ് എന്നതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഏതാനും മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഗർഭാശയത്തിന് അകത്തെ അവസ്ഥ അറിയാൻ സ്കാനിംഗും മറ്റു മാർഗങ്ങളും ഒന്നും ഇല്ലാത്ത ഏഴാം നൂറ്റാണ്ടിലാണ് ഈ വചനങ്ങൾ അവതരിക്കപ്പെട്ടത് എന്ന് ചിന്തിക്കുമ്പോഴാണ് ദൈവിക വചനങ്ങളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്. 

25 ദിവസം പ്രായമായ 5 mm മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഒറിജിനൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ കൊടുത്തത് കാണുക. ഒരു അട്ടയോട് എത്രമാത്രം സാമ്യമുണ്ടെന്ന് നോക്കൂ. ഗർഭാശയത്തിന് അകത്ത് തൂങ്ങിക്കിടക്കുന്ന ഭ്രൂണത്തിന്റെ ചിത്രീകരണവും കാണുക. അലഖ എന്ന അറബി പദത്തിന്റെ അർത്ഥങ്ങൾ ഗൂഗ്ൾ ട്രാൻസ്ലേറ്റ് കൊടുത്തതും കാണുക. ഇതെല്ലാം വെറും യാദൃശ്ചികം ആണോ അതോ നമ്മെ സൃഷ്ടിച്ച സൃഷ്ടാവിന്റെ ദിവ്യ വചനങ്ങളോ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. 

Post a Comment

Previous Post Next Post