അല്ലാഹു ഖുറൈശി ഗോത്ര ദൈവമോ ?

അടുത്തകാലത്ത് ചില ക്രിസ്ത്യൻ മിഷനറിമാർ പ്രചരിപ്പിക്കുന്ന ഒരു വിഡ്ഢിത്ത ആരോപണം ശ്രദ്ധയിൽപ്പെട്ടു. അല്ലാഹു ഖുറൈഷികളുടെ ഗോത്ര ദൈവം മാത്രമാണത്രേ ! എൻറെ പോസ്റ്റിനു താഴെ ചില ക്രിസ്ത്യൻ ഐഡികൾ ഇത്തരത്തിൽ കമൻറുകൾ ഇട്ടപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. യഥാർത്ഥ വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് അറബി ഭാഷയിലുള്ള പേരാണ് അല്ലാഹു. اللهُ എന്ന അറബി പദം ال ,اله (അൽ, ഇലാഹ്) എന്നീ രണ്ടു പദങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ്. The God യഥാർത്ഥ ദൈവം എന്നാണ് ഇതിൻറെ അർത്ഥം. 

 തത്തുല്യമായ ഒരു പദം മറ്റുഭാഷകളിൽ കാണാൻ പ്രയാസമാണ്. اله ഇലാഹ് എന്നാൽ ദൈവം God എന്നാണ് അർത്ഥം. ഈ വാക്കിന് ബഹുവചനങ്ങൾ ഭാഷയിലുണ്ട്. الآلهة ആലിഹതുൻ എന്നാൽ ദൈവങ്ങൾ എന്നാണർത്ഥം. എന്നാൽ അല്ലാഹു എന്ന അറബി പദം ബഹുവചനങ്ങൾ ഇല്ലാത്തതാണ്. അഥവാ അല്ലാഹു എന്ന പദം പോലും ഏകദൈവത്തെ കുറിക്കുന്നതാണ്.  

ക്രിസ്തുവിനു മുമ്പ് തന്നെ നൂറ്റാണ്ടുകളായി അറബി നാടുകളിൽ ജീവിച്ചിരുന്ന അറബ് ജൂതന്മാരും ക്രിസ്തുവിനും മുഹമ്മദ് നബിക്കും ഇടയിലുള്ള ഏകദേശം 600 വർഷക്കാലം ജീവിച്ചിരുന്ന അറബ് ക്രിസ്ത്യാനികളും വിഗ്രഹാരാധകരായ മക്കയിലും മദീനയിലും എല്ലാം ജീവിച്ചിരുന്ന അറബികളും നബി ജനിക്കുന്നതിന് മുമ്പേ അള്ളാഹുവിൽ വിശ്വസിച്ചവരായിരുന്നു. നബിയുടെ പിതാവിൻറെ പേര് തന്നെ 'അബ്ദുല്ലാഹ്' അഥവാ 'അല്ലാഹുവിൻറെ അടിമ' എന്ന് ആയിരുന്നു എന്ന് അറിയുക. മുഹമ്മദ് നബിയെ മാതാവ് ഗർഭം ധരിച്ച അവസ്ഥയിൽ അബ്ദുല്ല മരണപ്പെട്ടിട്ടുണ്ട്. 

ജൂതന്മാരും ക്രിസ്ത്യാനികളും വിഗ്രഹാരാധകരും ഒക്കെ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എങ്കിൽ പിന്നെ എന്തായിരുന്നു മുഹമ്മദ് നബിയുടെ ദൗത്യമെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും ! ഈ പറഞ്ഞ കൂട്ടർ ഒക്കെ അള്ളാഹുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും അവരുടെ വിശ്വാസങ്ങൾ അബദ്ധജടിലം ആയിരുന്നു. അല്ലാഹുവിനെ പറ്റി അല്ലാഹുവിൻറെ ഔന്നത്യത്തിന് യോജിക്കാത്ത പലതരം പിഴച്ച വിശ്വാസങ്ങൾ ഇവരെല്ലാം വിശ്വസിച്ചിരുന്നു. അള്ളാഹുവിന് പുത്രൻ ഉണ്ടെന്ന് ക്രിസ്ത്യാനികൾ വിശ്വസിച്ചു. യേശു അല്ലാഹുവിൻറെ പുത്രനാണെന്ന് അവർ ആരോപിച്ചു. ഉസൈർ നബി അല്ലാഹുവിനെ പുത്രനാണെന്ന് ജൂതന്മാർ വിശ്വസിച്ചു. അല്ലാഹുവിന് പുത്രന്മാരല്ല, പുത്രികൾ ആണ് ഉള്ളത് എന്നായിരുന്നു മക്കയിലെ ബഹുദൈവാരാധകർ വിശ്വസിച്ചിരുന്നത്. അല്ലാഹുവിനെ പറ്റി ഇവരെല്ലാം പലതരത്തിൽ പിഴച്ച വിശ്വാസക്കാർ ആയിരുന്നു. പരലോക വിശ്വാസത്തിലും തെറ്റായ വിശ്വാസമായിരുന്നു ഇവരെല്ലാം വച്ചുപുലർത്തിയത്. 

അല്ലാഹുവിൻറെ പുത്രിമാരെയും പുണ്യ പുരുഷന്മാരെയും തങ്ങൾ ആരാധിക്കുന്നത് അല്ലാഹുവിലേക്ക് തങ്ങളെ കൂടുതൽ അടുപ്പിക്കാൻ വേണ്ടിയാണെന്നും അല്ലാഹുവിൻറെ അടുക്കൽ തങ്ങളുടെ കാര്യം ശുപാർശ ചെയ്യാൻ വേണ്ടിയുമാണ് എന്നാണ് ബഹുദൈവവിശ്വാസികൾ ആരോപിച്ചത്. അല്ലാഹുവിൻറെ പുത്രനായ യേശു മനുഷ്യൻറെ പാപം ഏറ്റെടുത്ത് കുരിശിലേറി മരിച്ചു എന്ന ക്രിസ്ത്യാനികളും വിശ്വസിച്ചു. പിതാവില്ലാതെ ജനിച്ച യേശുവിന്റെ മാതാവിനെപ്പറ്റി ദുരാരോപണങ്ങൾ ഉന്നയിക്കുകയും വ്യാജ വാദി എന്നാരോപിച്ചു യേശുവിനെ കുരിശിൽ തറച്ച് വധിക്കുകയും ചെയ്തു എന്ന് ജൂതന്മാരും അവകാശപ്പെട്ടു. 

 യഹൂദരും ക്രിസ്ത്യാനികളും വിഗ്രഹാരാധകരും അല്ലാഹുവിനെ പറ്റി വച്ചുപുലർത്തിയിരുന്ന ഇത്തരം പിഴച്ച വിശ്വാസങ്ങൾ തിരുത്തുകയും യഥാർത്ഥ ഏകദൈവവിശ്വാസം പ്രചരിപ്പിക്കലും ആയിരുന്നു മുഹമ്മദ് നബിയുടെ ദൗത്യം. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു മുഹമ്മദ് നബിയോട് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസം ഇപ്രകാരം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു. 

( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
അവന്ന്‌ തുല്യനായി ആരും ഇല്ലതാനും. 
(112:1-4)

ഖുർആനിൽ വിവിധ ഇടങ്ങളിലായി ഈ മൂന്നു കൂട്ടരുടെയും പിഴച്ച വിശ്വാസങ്ങൾ വിമർശിക്കുന്നുണ്ട് , തിരുത്തുന്നുണ്ട്. 

അറബ് ക്രിസ്ത്യാനികൾക്ക് ഏകദേശം 20 നൂറ്റാണ്ടുകൾ പാരമ്പര്യമുണ്ട്. അപ്പോസ്തലന്മാർ നേരിട്ട് മതംമാറ്റിയവരാണ് അറബ് ക്രിസ്ത്യാനികൾ. അവർ അന്നും ഇന്നും ബൈബിളിൽ അല്ലാഹു എന്ന് ഉപയോഗിക്കുന്നവരാണ്. യേശു അല്ലാഹുവിൻറെ പുത്രനാണെന്ന് വിശ്വസിക്കുന്നവരാണ്. തെളിവായി അറബ് ബൈബിൾ കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭയുടെയും സ്ക്രീൻഷോട്ടുകൾ കാണുക. ലിങ്കും കൊടുക്കുന്നു. ആർക്കും പരിശോധിക്കാം.

ഓർത്തഡോക്സ് സഭയുടെ അറബി ബൈബിൾ

https://www.copticchurch.net/bible

കത്തോലിക്കാ സഭയുടെ അറബിക് ബൈബിൾ

https://www.wordproject.org/bibles/ar/

 ബൈബിളിലെ ഒന്നാം അധ്യായം ഉല്പത്തി പുസ്തകത്തിൽ ആദ്യ പേജിൽ മാത്രം 31 തവണയാണ് اللهُ അല്ലാഹു എന്ന് ആവർത്തിക്കുന്നത്.


 ഇനി പഴയനിയമം അല്ലേ എന്നും പറഞ്ഞു തടി തപ്പാൻ ശ്രമിക്കേണ്ട. പുതിയനിയമത്തിലും അല്ലാഹു എന്ന് തന്നെയാണ് കൊടുക്കുന്നത്. മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിലെ ഒരു ചെറിയ സ്ക്രീൻഷോട്ട് ഇടുന്നു. മൂന്നു തവണ അല്ലാഹു എന്ന് ഈ പേജിൽ മാത്രം ആവർത്തിക്കുന്നു. 

ഈ വാചകങ്ങളുടെ മലയാളം പരിഭാഷ ഇങ്ങനെയാണ്. 

3.അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ അല്ലാഹുവിൻറെ പുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, അല്ലാഹുവിൻറെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
6 നീ അല്ലാഹുവിൻറെ പുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

അല്ലാഹു ഖുറൈശികളുടെ ഗോത്ര ദൈവമാണ് എന്നൊക്കെ വലിയ വായിൽ വിഡ്ഢിത്തം പറയുന്ന മിഷനറിമാർ അറബി ബൈബിളിൽ വിവരിച്ചിട്ടുള്ള യേശുക്രിസ്തു ഈ ഗോത്ര ദൈവത്തിൻറെ പുത്രനാണ് എന്നാണോ ബൈബിളിൽ പറയുന്നത് ? കർത്താവിന് നിരക്കാത്തത് പറയരുത് കുഞ്ഞാടുകളേ😎 ! ഒന്നുമില്ലേലും ഗൂഗിളിൽ അറബിക് ബൈബിൾ സെർച്ച് ചെയ്ത് പരിശോധിക്കാൻ ഇന്നത്തെക്കാലത്ത് ഒരു മിനിറ്റ് പോലും വേണ്ട എന്നെങ്കിലും ഓർത്തു കൂടെ !

5 Comments

  1. സത്യം എന്നത് പകൽ പോലെ വ്യക്തമായാലും ചിലർക്കു അത് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്ന് ഒരു പ്രാവശ്യം മനസ്സിരുത്തി വായിച്ചാൽ സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

    ReplyDelete
  2. അള്ളാഹു അനുഗഹിക്കട്ടെ

    ReplyDelete
  3. Great effort may God bless you

    ReplyDelete
  4. Why don't you cone for a clubhouse discussion

    ReplyDelete
  5. വളരെ നന്നായി എഴുതി
    അള്ളാഹു അനുഗ്രഹിക്കട്ടെ

    ReplyDelete

Post a Comment

Previous Post Next Post