ബനൂ മുസ്തലിഖ് യുദ്ധവും അടിമ സ്ത്രീകളും

#ഇസ്ലാംവിമർശനങ്ങളുംമറുപടികളും 

 ഒരു സുഹൃത്ത് ഒരു ഹദീസ് അയച്ചുതന്നു അത് എന്താണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജബ്രകൾ ഈ ഹദീസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും അറിയിച്ചു. ഹദീസ് പിക്ചർ ആയി താഴെക്കൊടുക്കുന്നു.

നമുക്ക് യഥാർത്ഥ വസ്തുതകൾ എന്താണെന്ന് പരിശോധിക്കാം. 
യുദ്ധത്തടവുകാരെ നാലു വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ ഇസ്ലാമിൽ അനുവാദമുണ്ട്.
1.വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്‌ലിം സമൂഹത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്.
2. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിം തടവുകാര്‍ക്കു പകരമായി അവരെ കൈമാറുക.
3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.
4. അടിമകളാക്കി മാറ്റി മുസ്‌ലിം യോദ്ധാക്കള്‍ക്ക് ഭാഗിച്ച് നല്‍കുക.

പ്രവാചകന്‍ (സ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്‍ണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.

മുസ്‌ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി യുദ്ധം ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് അവര്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരില്‍നിന്നുള്ള ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്‌ലിം ബന്ദികളുടെ മേല്‍ കൂടുതല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്‌ലിംകള്‍ക്കാണെങ്കില്‍ അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.

 ഇത്തരത്തിൽ അടിമകളായി പിടിക്കപ്പെട്ടാൽ അവർക്ക് പിന്നീട് അടിമകളുടെ നിയമങ്ങളാണ് ബാധകമാവുക. സ്വതന്ത്രന്റെ നിയമങ്ങളല്ല. അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഉടമക്ക് അവകാശമുണ്ട്. അതിൻറെ കാരണങ്ങളും മറ്റുമൊക്കെ വിശദമായി ആയി ഈ പോസ്റ്റിൽ ചർച്ച ചെയ്തതാണ് . കൂടുതൽ അറിയണമെങ്കിൽ അത് വായിച്ചാൽ മതി. ലിങ്ക് നൽകുന്നു.


യുദ്ധതടവുകാരികളായ അടിമകളുമായുള്ള ബന്ധത്തെ 
കുറിച്ചുള്ള ഇസ്ലാമിക  നിയമം നോക്കാം:

യുദ്ധത്തിൽ പിടിക്കപ്പെട്ടു അടിമയാക്കപ്പെട്ടാൽ ഇസ്ലാമിക നിയമപ്രകാരം അവരുടെ പൂർവ വിവാഹം റദ്ദാക്കപ്പെടും. 
(മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ..... (ഖുർആൻ 4: 24)

അങ്ങനെ വിവാഹബന്ധം ഇല്ലാതാവുന്നവരുടെ ഇദ്ദാ കാലഘട്ടം ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയും അല്ലാത്തവർക്ക് ഒരു ആർത്തവകാലം വരെയുമാണ്.

عن أبي سعيد الخدري ورفعه أنه قال في سبايا أوطاس لا توطأ حامل حتى تضع ولا غير ذات حمل حتى تحيض حيضة

അബീ സഈദുൽ ഖുദ്രി നബിയിൽ നിന്ന് ഉദ്ദരിക്കുന്ന ഹദീസ്. അവ്താസ് യുദ്ധതടവുകാരെ സംബന്ധിച്ച് നബി (സ) പറഞ്ഞു: "ഒരു ഗർഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും ബന്ധപ്പെടരുത് "
(അബൂദാവൂദ് 2157)

ബനൂ മുസ്തലിഖ് ഗോത്രവുമായ നടന്ന യുദ്ധത്തിൽ പിടിക്കപ്പെട്ടു അടിമകൾ ആക്കപ്പെട്ട സ്ത്രീകളെപ്പറ്റി സഹാബികൾ ചോദിച്ച ഒരു സംശയത്തെ പറ്റി ഹദീസുകളിൽ പരാമർശമുണ്ട്. 

അടിമസ്ത്രീകളുമായി ബന്ധപ്പെടുമ്പോൾ തങ്ങൾ അസ്ൽ ചെയ്തോട്ടെ എന്ന് സഹാബികൾ സംശയം ചോദിച്ചു. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ഖലനം സംഭവിക്കുന്നതിനു മുമ്പ് ലിംഗം പുറത്തെടുക്കുന്നതിനെയാണ് അസ്ൽ എന്ന് പറയുന്നത്. ഗർഭനിരോധന മാർഗ്ഗമായി ഇത് ഉപയോഗപ്പെടുത്താമോ എന്നായിരുന്നു അവരുടെ സംശയം. ഗർഭധാരണത്തിന് മുഴുവൻ ശുക്ലത്തിന്റെയും ആവശ്യമില്ല നിങ്ങൾ അസ്‌ല് ചെയ്താലും അള്ളാഹു കുഞ്ഞു ഉണ്ടാവണം എന്ന് ഉദ്ദേശിച്ചിട്ട് ഉണ്ടെങ്കിൽ ഗർഭധാരണം നടക്കുക തന്നെ ചെയ്യും എന്ന് പ്രവാചകൻ മറുപടി നൽകി. ഗർഭധാരണത്തിന് മുഴുവൻ ശുക്ലത്തിന്റെയും ആവശ്യമില്ല ശുക്ലത്തിൻറെ ഒരു നിസാര അംശം (ഒരു ബീജം) മാത്രം മതിയാകും എന്ന ശാസ്ത്രീയമായ അറിവ് കൂടി ഈ ഹദീസിൽ നിന്നും ലഭിക്കുന്നു. 

തങ്ങൾക്ക് യുദ്ധത്തിനു ശേഷം ലഭിച്ച അടിമസ്ത്രീകളെ പറ്റി അവർ ചോദിച്ച ഒരു സംശയം മാത്രമാണ് പറഞ്ഞത്. ഇദ്ദാ കാലഘട്ടത്തിന് ശേഷം മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ എന്നുള്ള നിയമം മുകളിൽ വിവരിച്ചു. അസ്ലുമായി ബന്ധപ്പെട്ട കർമശാസ്ത്ര സംശയം പിൽക്കാലത്ത് ചില ആളുകൾ ചോദിച്ചപ്പോൾ പണ്ട് യുദ്ധത്തിൽ പങ്കെടുത്ത ഒരു സഹാബി മുമ്പ് അവർ പ്രവാചകനോട് ചോദിച്ച ഒരു കാര്യം ഓർത്ത് പറഞ്ഞത് മാത്രമാണ് ഹദീസിലെ പരാമർശം.


ഇനി യഥാർത്ഥത്തിൽ ബനൂ മുസ്തലിഖ് ഗോത്രവും ആയുള്ള യുദ്ധത്തിനുശേഷം സംഭവിച്ചതെന്താണെന്ന് പരിശോധിച്ചാൽ വളരെ അത്ഭുതകരമായിരുന്നു എന്ന് കാണാം. യുദ്ധത്തിൽ മുസ്ലിംകൾ വിജയിക്കുകയും ധാരാളം സ്ത്രീപുരുഷന്മാർ അടിമകളാക്കപ്പെടുകയും ചെയ്തു. ഇവർ മുസ്‌ലിംകൾക്കിടയിൽ  വീതിക്കപ്പെട്ടു. ബനൂ മുസ്തലിഖ് ഗോത്രനേതാവായിരുന്ന ഹാരിസിന്റെ പുത്രി ജുവൈരിയ്യയും അടിമ ആക്കപ്പെട്ടു. ജുവൈരിയ പ്രവാചകനോട് സങ്കടം പറഞ്ഞു. പ്രവാചകൻ ഇവരെ മോചിപ്പിച്ചു. പ്രവാചകൻറെ ഉദാരമായ ഈ നടപടി ജുവൈരിയയുടെ പിതാവിനെ വളരെയധികം സ്വാധീനിക്കുകയും അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല തൻറെ മകളെ മുഹമ്മദ് നബിക്ക് വിവാഹം ചെയ്തുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ വിവാഹം നടക്കുകയും ചെയ്തു. മുഹമ്മദ് നബി ബനൂ മുസ്തലിഖ് ഗോത്രവും ആയി വൈവാഹിക ബന്ധത്തിൽ ഏർപ്പെട്ടതോടെ ആ ഗോത്രക്കാരെ അടിമകളാക്കി വെക്കാൻ സഹാബികൾക്ക് മാനസികമായി വിഷമമായി. മുഹമ്മദ് നബിയുടെ ഭാര്യയുടെ ബന്ധുക്കളെ അടിമകളാക്കി വെക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. മുഴുവൻ അടിമകളെയും അവർ സ്വതന്ത്രരാക്കി. അത്യുദാരമായ ഈ പ്രവർത്തി അവരിൽ വലിയ മന പരിവർത്തനമാണ് ഉണ്ടാക്കിയത്. ആ ഗോത്രം ഒന്നടങ്കം മുസ്ലിങ്ങൾ ആയി മാറി. അൽപ ദിവസങ്ങൾക്ക് മുമ്പ് വാശിയോടെ യുദ്ധം ചെയ്തിരുന്നവർ ഇപ്പോൾ ബന്ധുക്കളായി ! മുസ്‌ലിംകളുമായി . ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു കാഴ്ചയായിരുന്നു അത്.

 ബനൂ മുസ്തലിഖ് യുദ്ധത്തിൻറെ യഥാർത്ഥ അനന്തരഫലം ഇതായിരുന്നു. അഥവാ യുദ്ധത്തിൽ അടിമകൾ ആക്കപ്പെട്ടവരെ ഇദ്ദാ കാലഘട്ടത്തിനുശേഷം ബന്ധപ്പെടാനുള്ള അവസരം പോലും യഥാർത്ഥത്തിൽ അവിടെ ഉണ്ടായിട്ടില്ല എന്ന് കാണാം. യുദ്ധാനന്തരം പടയാളികൾക്ക് ഇടയിൽ വീതിച്ചു നൽകപ്പെട്ട അടിമകളുടെ കാര്യത്തിൽ ബന്ധപ്പെടുന്ന അവസരത്തിൽ- അങ്ങനെ ബന്ധപ്പെടാൻ ഒരു ആർത്തവകാലം കഴിയണം - അസ്‌ല് ചെയ്യാമോ ഒരു സംശയം ഉന്നയിച്ചതും അതിനു മറുപടി പറഞ്ഞതും മാത്രമാണ് ഹദീസിലെ പ്രതിപാദ്യവിഷയം. അസ്ലും ആയി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയം ചർച്ച ചെയ്യുന്നിടത്താണ് ഈ ഹദീസ് കടന്നുവരുന്നത് പോലും. ബനൂ മുസ്തലിഖ് ഗോത്രക്കാരെ മുഴുവൻ ദിവസങ്ങൾക്കുള്ളിൽ തന്നെ മോചിപ്പിക്കുകയാണ് ചെയ്തത്. ഏതെങ്കിലുമൊരു അടിമയുമായി ഇത്തരത്തിൽ ലൈംഗിക ബന്ധം നടന്നിരിക്കാൻ പോലും സാധ്യതയില്ല എന്നതാണ് വാസ്തവം.

3 Comments

  1. യുദ്ധത്തിൽ സ്ത്രീകൾ പങ്കെടുക്കാർ ഉണ്ടോ?എങ്ങനെ ആണെ യുദ്ധത്തിൽ സ്ത്രീകൾ തടവുകാരായി തീരുന്നത് ? സിവിലിയൻ നേ തടവുകാരായി സ്വീകരിക്കാർ ഉണ്ടോ? സ്ത്രീകളെ,കുട്ടികളെ,മഠത്തിൽ ഇരിക്കുന്നവരെ വൃദ്ധരെ etc... ഉപദ്രവിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടില്ലേ?@

    ReplyDelete
  2. അൽ bakara surathil 173 ayathil shavam raktham panni mamsam allahuvinte alathe vere arude enkilum peril aruthath enniva mathrame haram aakiyitullu ennu paraunnu.but hadeesil vereyum haram aakiyitund.appo quranil"enniva matram"enna vaaku upayogichat thettalle?

    ReplyDelete

Post a Comment

Previous Post Next Post