സ്ത്രീകളെ അടിമകളായി പരിഗണിക്കുന്നു എന്ന് ആരോപിച്ച് വിമർശകർ ഉന്നയിച്ച 12 ആരോപണങ്ങളിൽ 5 എണ്ണം മുമ്പ് വിശകലനം ചെയ്തു വിശദീകരിച്ചു.
ആറാമത്തെ ആരോപണമാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നത്.
📌ആരോപണം No.6 : a woman is not allowed to wear necklace and earrings (Sunan an nasai 5139)
📣 മറുപടി : ആദ്യമായി ഹദീസ് മുഴുവനായി കാണുക.
أَنَّ أَسْمَاءَ بِنْتَ يَزِيدَ، حَدَّثَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " أَيُّمَا امْرَأَةٍ تَحَلَّتْ - يَعْنِي - بِقِلاَدَةٍ مِنْ ذَهَبٍ جُعِلَ فِي عُنُقِهَا مِثْلُهَا مِنَ النَّارِ وَأَيُّمَا امْرَأَةٍ جَعَلَتْ فِي أُذُنِهَا خُرْصًا مِنْ ذَهَبٍ جَعَلَ اللَّهُ عَزَّ وَجَلَّ فِي أُذُنِهَا مِثْلَهُ خُرْصًا مِنَ النَّارِ يَوْمَ الْقِيَامَةِ " .
പ്രവാചകൻ പറഞ്ഞു: ഒരു സ്ത്രീ സ്വർണ്ണത്തിന്റെ നെക്ലസ് ധരിച്ചാൽ പരലോകത്ത് അവളെ അല്ലാഹു അതുപോലുള്ള തീ കൊണ്ടുള്ള നെക്ലസ് അണിയിക്കും, സ്വർണ്ണത്തിൻറെ കമ്മൽ ധരിച്ചാൽ തീകൊണ്ടുള്ള കമ്മൽ അവൾക്ക് അണിയിക്കപ്പെടും.
Grade: Da'if (Darussalam)
Reference : Sunan an-Nasa'i 5139.
ഹദീസിന് താഴെ കൃത്യമായിത്തന്നെ ഇത് സ്വീകാര്യയോഗ്യമല്ലാത്ത ളയീഫ് ആയ ഹദീസ് ആണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുമല്ലോ. അഥവാ ഈയൊരു വാചകം പ്രവാചകന്റെ വചനമാണ് എന്നതിന് യാതൊരു തെളിവുമില്ല. തെളിവായി സ്വീകരിക്കാൻ പറ്റാത്ത ദുർബലമായ ഒരു വാചകം മാത്രം. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിക ലോകം ഈയൊരു ദുർബല ഹദീസ് തള്ളിക്കളഞ്ഞത്. ഇസ്ലാമിലെ പ്രമാണങ്ങൾ വിശുദ്ധഖുർആനും സഹീഹായ ഹദീസുകളും മാത്രമാണ്. ദുർബല ഹദീസുകൾക്ക് മതത്തിൽ യാതൊരു വിലയും ഇല്ല എന്ന് അറിയുക.
എന്നു മാത്രമല്ല സ്ത്രീകൾക്ക് സ്വർണം ധരിക്കാൻ അനുവാദം ഉണ്ട് എന്നതിന് തെളിവായി ധാരാളം സ്വഹീഹായ ഹദീസുകൾ ലഭ്യമാണ്. വിശുദ്ധ ഖുർആനും അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട് എന്നിരിക്കെ ഈ ദുർബല ഹദീസ് ഇസ്ലാമിക പ്രമാണം അല്ല എന്ന് ഉണർത്തുന്നു.
സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ അനുവദനീയമാണ് എന്നതിന് സഹീഹായ ഹദീസുകൾ തെളിവ് കാണുക.
عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِنَّ اللَّهَ عَزَّ وَجَلَّ أَحَلَّ لإِنَاثِ أُمَّتِي الْحَرِيرَ وَالذَّهَبَ وَحَرَّمَهُ عَلَى ذُكُورِهَا " .
അബു മൂസാ (റ) നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: "എൻറെ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അല്ലാഹു സ്വർണവും പട്ടും അനുവദനീയമാക്കിയിരിക്കുന്നു ഇവ പുരുഷന്മാർക്ക് നിഷിദ്ധവുമാക്കിയിരിക്കുന്നു."
Grade: Sahih (Darussalam)
Reference : Sunan an-Nasa'i 5265
വേറെ ഹദീസ് കാണുക.
عَبْدِ اللَّهِ بْنِ عَمْرٍو، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَفِي إِحْدَى يَدَيْهِ ثَوْبٌ مِنْ حَرِيرٍ وَفِي الأُخْرَى ذَهَبٌ فَقَالَ " إِنَّ هَذَيْنِ مُحَرَّمٌ عَلَى ذُكُورِ أُمَّتِي حِلٌّ لإِنَاثِهِمْ " .
ഇബ്നു ഉമർ (റ) നിവേദനം: ഒരു കൈയിൽ പട്ടു വസ്ത്രവും മറു കയ്യിൽ സ്വർണവും പിടിച്ചുകൊണ്ട് പ്രവാചകൻ ﷺ ഞങ്ങൾക്കിടയിലേക്ക് വന്നു കൊണ്ട് പറഞ്ഞു: " ഇവ രണ്ടും എൻറെ സമുദായത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവും ആകുന്നു " .
Grade: Sahih (Darussalam)
Reference : Sunan Ibn Majah 3597
പ്രവാചകൻറെ കാലത്ത് സ്ത്രീകൾ സ്വർണ കമ്മലുകളും , മോതിരവും, വളകളും ഒക്കെ ധരിച്ചിരുന്നു എന്ന് മറ്റു ധാരാളം സ്വഹീഹായ ഹദീസുകളിലും വന്നിട്ടുമുണ്ട്. സ്ത്രീകൾക്ക് എല്ലാത്തരത്തിലുമുള്ള സ്വർണാഭരണങ്ങൾ അനുവദനീയമാണ് എന്നതിൽ ഇസ്ലാമിക ലോകത്തെ മുസ്ലിം പണ്ഡിതന്മാർ യോജിക്കുന്നു.
ഇമാം നവവി (റ) തൻറെ ശറഹ് മുസ്ലിമിൽ പറയുന്നത് കാണുക
أجمع المسلمون على أنه يجوز للنساء لبس أنواع الحلي من الفضة والذهب جميعا كالطوق والعقد والخاتم والسوار والخلخال والدمالج والقلائد والمخانق وكل ما يتخذ في العنق وغيره وكل ما يعتدن لبسه ، ولا خلاف في شيء من هذا
"സ്ത്രീകൾക്ക് സ്വർണ്ണത്തിൻറെ യും വെള്ളിയുടെയും എല്ലാതരത്തിലുള്ള ആഭരണങ്ങളും അനുവദനീയമാണ്. നെക്ലേസുകൾ, മോതിരങ്ങൾ , ബ്രേസ്ലെറ്റ്കൾ, വളകൾ, കഴുത്തിൽ അണിയുന്ന വ്യത്യസ്തതരം മാലകൾ, മറ്റ് ആഭരണങ്ങൾ തുടങ്ങി എല്ലാം സ്ത്രീകൾക്ക് അനുവദനീയമാണ് എന്ന കാര്യത്തിൽ മുസ്ലിങ്ങൾ ഏകോപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആർക്കും എതിരഭിപ്രായമേ ഇല്ല." (ശറഹ് മുസ്ലിം, ഇമാം നവവി ) .
അപ്പോൾ ഈ ആരോപണം തികച്ചും തെറ്റാണ് എന്ന് വ്യക്തമായി.
Post a Comment