സ്ത്രീ യാത്ര ചെയ്യാൻ പാടില്ലെന്നോ !

ഇസ്ലാം സ്ത്രീയെ അടിച്ചമർത്തുന്നു എന്ന് ആരോപിച്ച് 12 ആരോപണങ്ങൾ അടങ്ങിയ പോസ്റ്ററിലെ 6 ആരോപണങ്ങൾ മുൻ പോസ്റ്റുകളിൽ വിശദീകരിച്ചു. 

ആറാം നമ്പർ ആരോപണം ഇങ്ങനെയാണ്. 

📌ആരോപണം No. 6 : woman is not allowed to travel longer than a day.

📣 മറുപടി : ആദ്യമായി ഹദീസ് കാണുക. 

، عَنْ أَبِي هُرَيْرَةَ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ لاَ يَحِلُّ لاِمْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ لَيْسَ مَعَهَا حُرْمَةٌ ‏"‏‏.‏ 
പ്രവാചകൻ (സ) പറഞ്ഞു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ മഹ്റമിൻറെ (ഭർത്താവ് , പിതാവ്, സഹോദരൻ തുടങ്ങിയ ഉറ്റ ബന്ധുവായ പുരുഷൻറെ) കൂടെ അല്ലാതെ ഒരു പകലും രാത്രിയും നീണ്ടുനിൽക്കുന്ന യാത്ര ചെയ്യാൻ പാടില്ല". 
Reference : Sahih al-Bukhari 1088.

ഹദീസിൽ പറഞ്ഞിട്ടുള്ള കാര്യം ഇങ്ങനെയാണ് എന്നിരിക്കേ എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വിമർശകരുടെ ആരോപണം എന്ന് നോക്കൂ !.  സ്ത്രീ ദീർഘദൂരയാത്ര ചെയ്യാനേ പാടില്ല എന്ന രൂപത്തിലാണ് തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് ! 

യഥാർത്ഥത്തിൽ, സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം മാത്രമാണ് ഈ ഹദീസിൽ നിന്നും വ്യക്തമാവുന്നത്. ഒരു രാത്രിയും പകലും നീണ്ടുനിൽക്കുന്ന വലിയ യാത്രയാണ് എങ്കിൽ യാത്രയിൽ സ്ത്രീയുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അവളുടെ കൂടെ ഉറ്റ ബന്ധുക്കളോ ഭർത്താവോ ഉണ്ടാവൽ നിർബന്ധമാണ് എന്നാണ് പ്രവാചകൻ പറഞ്ഞതിന്റെ സാരം. 

സമൂഹത്തിൽ പലതരത്തിലുള്ള ആളുകൾ ഉണ്ടാവും. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരും സ്ത്രീകളെ തോണ്ടുന്നവരും ശല്യം ചെയ്യുന്നവരും ശാരീരിക ആക്രമണവും ബലാത്സംഗവും വരെ ചെയ്യുന്നവരും കള്ളന്മാരും പിടിച്ചുപറിക്കാരും ഒക്കെ സമൂഹത്തിൽ ഉണ്ടാവും. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന വാർത്തകൾ നിത്യേനയെന്നോണം കാണുന്നവൻ ആണല്ലോ നാം .

ഒറ്റക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്തരം ആളുകളിൽ നിന്ന് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള മാർഗമാണ് ഇസ്ലാമിൻറെ ഈ നിർദ്ദേശം. ദീർഘദൂര യാത്ര ചെയ്യുന്ന സ്ത്രീയുടെ കൂടെ ഭർത്താവോ മറ്റ് ഉറ്റവരായ പുരുഷന്മാരോ നിർബന്ധമായും വേണമെന്ന നിർദ്ദേശം ഒരു മുസ്ലിം സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു.  യാത്രക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത തടസ്സങ്ങൾ നേരിട്ടാലും അവളുടെ സുരക്ഷിതത്വം മഹറമായ പുരുഷൻ ഉറപ്പുവരുത്തുന്നു. 

എന്നാൽ ചെറു യാത്രകൾക്കു മറ്റു സുരക്ഷാ പ്രശ്നങ്ങൾ ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യമാണെങ്കിൽ തനിയെ യാത്ര ചെയ്യുന്നതിന് വിരോധവുമില്ല. വലിയ ദീർഘദൂര യാത്രകൾക്കാണു ഈ നിർബന്ധം. 

മനസ്സിലാക്കേണ്ട കാര്യം ഇസ്ലാം സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നില്ല മറിച്ച് യാത്രയിൽ അവളുടെ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ചില നിർദേശങ്ങൾ വച്ചിട്ടുണ്ട് എന്ന് മാത്രമാണ്. 24 മണിക്കൂറിൽ കൂടുതൽ എടുക്കുന്ന വലിയ യാത്രയാണെങ്കിൽ അവളുടെ സുരക്ഷയ്ക്കായി കൂടെ മഹ്റമായ പുരുഷന്മാർ ആരെങ്കിലും ഉണ്ടാവേണ്ടതുണ്ട്. 

Post a Comment

Previous Post Next Post