തേനീച്ചയെ യെ കുറിച്ചുള്ള പോസ്റ്റിലെ കമൻറിൽ നിരീശ്വരവാദികൾ ഉന്നയിച്ച ഒരു ആരോപണം ആയിരുന്നു തേനീച്ചകൾ പഴങ്ങൾ ഭക്ഷണമാക്കുന്നില്ല പൂക്കൾ മാത്രമാണ് എന്ന്. ഖുർആൻ പറഞ്ഞത്
كُلِى مِن كُلِّ ٱلثَّمَرَٰتِ
"എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക" എന്നാണല്ലോ , ഇത് തെറ്റാണ് എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. കമൻറുകളുടെ സ്ക്രീൻ ഷോട്ട് താഴെ ഇടുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, 2020 ജൂണിൽ ശാസ്ത്രത്തിൻറെ വക്താക്കൾ ആണെന്നും യുക്തിവാദികൾ ആണെന്നും സ്വയം കരുതുന്ന ആളുകൾ വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. അവരുടെ അറിവാണ് പങ്കുവച്ചത്. ഒരു സാധാരണക്കാരൻ അല്ല ഇക്കാര്യം പറഞ്ഞത് ; തേനീച്ച കൃഷി നടത്തുന്ന കർഷകൻ കൂടിയായ ശാസ്ത്രബോധമുള്ള Nabeel Hassan ആണ്. അദ്ദേഹത്തിൻറെ ആധികാരികമായ അഭിപ്രായം ആണ് എന്നും കമൻറിൽ പറഞ്ഞിട്ടുണ്ട്. തേനീച്ചകൾ പഴങ്ങൾ ഭക്ഷിക്കുന്നില്ല , പൂക്കളിലെ തേൻ മാത്രമാണ് നുകരുന്നത് അതുകൊണ്ട് ഖുർആൻ പരാമർശം തെറ്റാണ് എന്നാണ് വാദം. നമുക്ക് വാസ്തവം എന്താണെന്ന് നോക്കാമല്ലോ.
തേനീച്ചകൾ പൂക്കളിൽ നിന്ന് മധു നുകരുക മാത്രമല്ല ചെയ്യുന്നത് പഴങ്ങൾ ഭക്ഷിക്കുന്നുണ്ട്. കഴിക്കാവുന്ന മിക്കവാറും എല്ലാത്തരം പഴങ്ങളും തേനീച്ചകൾ ഭക്ഷിക്കാറുണ്ട്. plums, peaches, grapes, apples, figs, pears തുടങ്ങി ഒട്ടുമിക്ക എല്ലാ പഴങ്ങളും തേനീച്ചകൾ ഭക്ഷിക്കാറുണ്ട്. ഇതൊന്നും ഞാൻ വെറുതെ തട്ടിവിടുന്നത് അല്ല . തേനീച്ചകളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ മാത്രം നൽകുന്ന honeybeesuite.com നൽകുന്ന വിവരങ്ങളാണ്. ലിങ്ക് താഴെ കൊടുക്കുന്നു. വെബ്സൈറ്റ് പറയുന്നത് കാണുക
Do honey bees eat fruit?
The short answer is yes. Honey bees, especially in a nectar dearth, find ripe fruit very much to their liking. They have been known to feast on plums, peaches, grapes, apples, figs, and pears. But the issue that causes all the disagreement among beekeepers is whether honey bees will actually drill a hole in a fruit or if they simply use pre-existing breaks in the skin created by a wasp, stink bug, beetle, bird, or some other creature.
അഥവാ ഹണീ ബീ എല്ലാ പഴങ്ങളും തിന്നും എന്നർത്ഥം. തേനീച്ച കർഷകർക്കിടയിലോ ശാസ്ത്രജ്ഞർക്കിടയിലോ ഇതിൽ തർക്കമില്ല ആകെ തർക്കമുള്ള വിഷയം തേനീച്ചകൾ തന്നെയാണോ പഴങ്ങളുടെ തോലുകൾ തുരക്കുന്നത് അതോ വണ്ടുകൾ, മറ്റു പ്രാണികൾ പക്ഷികൾ ഒക്കെയാണോ എന്നത് മാത്രമാണ്.
ഇതൊന്നും ഞങ്ങൾ കേരള നിരീശ്വരവാദികൾ വിശ്വസിക്കില്ല നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നാണെങ്കിൽ വളരെ വ്യക്തമായി തേനീച്ചകൾ പഴങ്ങൾ ഭക്ഷിക്കുന്ന വീഡിയോ യൂട്യൂബിൽ നിന്ന് ലിങ്ക് താഴെ കൊടുക്കുന്നു. അതൊന്നു കണ്ടാൽ മതി. ഇത്തരത്തിൽ നിരവധി വീഡിയോകൾ യൂട്യൂബിൽ കാണാൻ കഴിയും.
2020 ജൂണിൽ , തേനീച്ച കൃഷി വരെ ചെയ്യുന്ന കേരളത്തിലെ നിരീശ്വരവാദികൾക്ക് പോലും അറിവില്ലാത്ത ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് 1400 വർഷങ്ങൾക്ക് മുമ്പുള്ള അറേബ്യയിൽ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക ? തേനീച്ചകൾ പൂക്കൾ മാത്രമല്ല പഴങ്ങളും ഭക്ഷിക്കുന്നു എന്ന അറിവ് ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഇന്നത്തെ കാലത്ത് പോലും പലർക്കും അജ്ഞാതമാണ് എങ്കിൽ പതിനാല് നൂറ്റാണ്ട് മുമ്പ് ജീവിച്ച മുഹമ്മദ് നബിക്ക് എങ്ങനെയാണ് ആ അറിവ് ഉണ്ടാവുക!
ഖുർആൻറെ പദപ്രയോഗങ്ങൾ എത്രമാത്രം കൃത്യമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഇത്തരം ചർച്ചകൾ. ഖുർആൻറെ അത്ഭുതകരമായ പരാമർശത്തിന് ഒരുദാഹരണം കൂടി മാത്രം. ഖുർആൻറെ സവിശേഷതയാണത്. അതിലെ ഏതു പരാമർശത്തെ കുറിച്ചും കൂടുതൽ കൂടുതൽ മനസ്സിലാക്കുമ്പോൾ പുതിയ പുതിയ അത്ഭുതങ്ങളുടെ ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഖുർആനിനെ എതിർക്കാൻ വേണ്ടി ഉന്നയിക്കുന്ന വാദങ്ങൾ എല്ലാം എത്ര നിഷ്പ്രയാസമായി ആണ് തകരുന്നത് എന്ന് നോക്കൂ.
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
സന്മാര്ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്. ബഹുദൈവാരാധകര്‍ക്ക്
(അത് ) അനിഷ്ടകരമായാലും ശരി.
(Surat:61, Verse 8-9)
തേനീച്ചകൾ പഴങ്ങൾ കഴിക്കുന്ന വീഡിയോ
കാണാൻ ഈ youtube ലിങ്ക് ക്ലിക്ക് ചെയ്യുക
പോസ്റ്റിൽ പറഞ്ഞ കാര്യം ഹണീബി സ്വീറ്റ് ഡോട്ട് കോം വെബ്സൈറ്റിൽ നിന്ന് നേരിട്ട് വായിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം.
Post a Comment