മുസ്ലിമിൻറെ പാപം ജൂത ക്രിസ്ത്യാനികളുടെ മേൽ കെട്ടിവെക്കും എന്നുപറയുന്ന ഹദീസ് ഖുർആൻ വിരുദ്ധമല്ലേ ?

❓ചോദ്യം : "എക്സ് മുസ്ലിം shiabudheen ഒരു ക്ലബ്‌ ഹൌസിൽ  ഇങ്ങനെ ഒരു ഹദീസ് പറയുന്നത് കേട്ടു.... മുസ്ലിങ്ങൾ കുന്നോളം പാപമായി വന്നാലും അതെലാം ജൂതനിന്റെയും, നസ്രാണികളുടെയും  മുതുകിൽ  വെച്ച് കൊടുക്കും എന്ന്..... ഇത് ഖുർആണിന് opposite അല്ലെ?" 

ചോദ്യം ഉന്നയിച്ചത് വസീം അമീറുദ്ദീൻ .


♦️ ഉത്തരം: പ്രസ്തുത ഹദീസ് കാണുക.
عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ يَجِيءُ يَوْمَ الْقِيَامَةِ نَاسٌ مِنَ الْمُسْلِمِينَ بِذُنُوبٍ أَمْثَالِ الْجِبَالِ فَيَغْفِرُهَا اللَّهُ لَهُمْ وَيَضَعُهَا عَلَى الْيَهُودِ وَالنَّصَارَى ‏"‏

"ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മുസ്ലീങ്ങൾക്കിടയിൽ ഒരു പർവതം പോലെ ഭാരിച്ച പാപങ്ങളുമായി ആളുകൾ വരും, അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും ആ പാപം യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മേൽ വെക്കുകയും ചെയ്യും". (സഹീഹ് മുസ്ലിം). 

ഈ ഹദീസ് മനസ്സിലാക്കാൻ കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. 

1. ജൂത ക്രിസ്ത്യാനികൾ നരകത്തിൽ പ്രവേശിക്കുന്നത് മുസ്ലീങ്ങളുടെ പാപങ്ങൾ കൊണ്ടല്ല മറിച്ച് അവരുടെ സ്വന്തം അവിശ്വാസം (കുഫ്ർ) കൊണ്ടാണ് , ശിർക്ക് ചെയ്തത് കൊണ്ടാണ്.  ശിർക്ക് ചെയ്യുന്നവരുടെ പാപങ്ങൾ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. ശാശ്വത നരകത്തിലായിരിക്കും അവരുടെ സ്ഥാനം. 

2. ഒരു മനുഷ്യനും മറ്റൊരു മനുഷ്യൻറെ ഭാരം വഹിക്കുകയില്ല എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ്. 
وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۚ ...
"പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല...."
(സൂറത്ത് ഇസ്രാ , സൂറ ഹിജ്ർ)

3. പ്രവാചകൻ പഠിപ്പിച്ചു :
"مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ ‏"‏ ‏.‏

"ഒരു നൻമക്ക് തുടക്കം കുറിക്കുന്ന വ്യക്തിക്ക് അതിനുള്ള പ്രതിഫലവും അയാൾക്ക് ശേഷം അത് ചെയ്യുന്നവരുടെ പ്രതിഫലവും ഉണ്ടായിരിക്കും : അവരുടെ പ്രതിഫലത്തിൽ നിന്ന് ഒരു കുറവും വരുത്താതെ തന്നെ.  ഒരു തിന്മയ്ക്ക് തുടക്കം കുറിക്കുന്ന വ്യക്തി അതിന്റെ പാപഭാരവും അവനുശേഷം അത് ചെയ്യുന്നവരുടെ ഭാരവും വഹിക്കും. അവരുടെ പാപത്തിൽ നിന്ന് ഒരു കുറവും വരുത്താതെ തന്നെ. " (സഹീഹ് മുസ്ലിം).

ഹദീസുകൾ മനസ്സിലാക്കേണ്ടത് ആ വിഷയവുമായി ബന്ധപ്പെട്ടുള്ള മറ്റ് ഹദീസുകളും ഖുർആൻ ആയത്തുമായി ഒക്കെ ബന്ധപ്പെടുത്തി കൊണ്ടാണ്. ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല എന്ന ഖുർആൻ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ എങ്ങനെയാണ് മുസ്ലീങ്ങളുടെ പാപങ്ങൾ പരലോകത്ത് ജൂത ക്രിസ്ത്യാനികളുടെ മേൽ ചുമത്തപ്പെടുന്നത് എന്നതിൻറെ ഉത്തരമാണ് ഞാൻ മുകളിൽ കൊടുത്ത ഹദീസ് . 

ഒരു തിന്മയ്ക്ക് തുടക്കം കൊടുത്തവരുടെ മേൽ അതിനുശേഷം മറ്റുള്ളവർ ചെയ്യുന്ന തിന്മയുടെയെല്ലാം അതേ തോതിലുള്ള പാപം രേഖപ്പെടുത്തപ്പെടും.

 ഉദാഹരണമായി ഒരു ക്രിസ്ത്യാനി  നാട്ടിൽ പുതുതായി ഒരു ബാർ തുടങ്ങുന്നു. അവിടെനിന്ന് മദ്യപിക്കുന്ന ആളുകളുടെ എല്ലാം പാപങ്ങൾ അയാളുടെ മേലും രേഖപ്പെടുത്തപ്പെടും. അയാളാണ് ആ തിന്മ ആ നാട്ടിൽ ആരംഭിച്ചത് എന്നതുകൊണ്ടാണത്.  

ഒരു മുസ്ലിം ക്രിസ്ത്യാനിയുടെ ബാറിൽ നിന്നും മദ്യപിച്ചു എന്ന് സങ്കൽപ്പിക്കുക. അല്ലാഹു ആ മുസ്ലിമിന് പൊറുത്തു കൊടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പരലോകത്ത് അയാൾക്ക് ആ പാപം ഒഴിവാക്കി കൊടുക്കും. എന്നാൽ ബാർ ഉടമയായ ക്രിസ്ത്യാനിയുടെ പാപം ഒഴിവാക്കപ്പെടുകയില്ല.

ഇത്തരത്തിൽ മുസ്ലീങ്ങളുടെ പാപങ്ങൾ ആ തിന്മക്ക് തുടക്കമിട്ട അവിശ്വാസികളുടെ മേൽ പൊറുക്കപ്പെടാത്ത പാപമായി രേഖപ്പെടുത്തപ്പെടുന്നു.  വിശ്വസിച്ചതിന്റെ ഫലമായി ആ പാപം മുസ്ലിമിന് പൊറുത്തു കൊടുക്കപ്പെടുകയും ചെയ്യുന്നു. 

ഇങ്ങനെയാണ് പരലോകത്ത് മുസ്ലിമിൻറെ പാപങ്ങൾ ക്രൈസ്തവരുടെയും ജൂതന്മാരുടെയും മേൽ രേഖപ്പെടുത്തപ്പെടുന്നത്. അവർ തിന്മക്ക് തുടക്കമിട്ടു എന്നതാണ് അതിന് കാരണം. 

പരലോക വിചാരണയിൽ ഒരു മുസ്ലിമിന് അല്ലാഹു ഉദ്ദേശിച്ചാൽ പാപങ്ങൾ പൊറുത്തു കൊടുക്കും. എന്നാൽ അവിശ്വാസികൾക്ക് പാപങ്ങൾ പൊറുത്തു കൊടുക്കുകയില്ല. ശിർക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കപ്പെടും എന്നതാണ് കാരണം. 

അല്ലാഹുവാണ് കൂടുതൽ അറിവുള്ളവൻ.

Post a Comment

Previous Post Next Post