പ്രപഞ്ചം അനാദിയല്ല ; സൃഷ്ടിക്കപ്പെട്ടതാണ്. Creation of the universe. The big bang

പ്രപഞ്ച സൃഷ്ടിപ്പ്‌ ഖുർആനിൽ - പാർട്ട്‌ 1. 
___________________________________________

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യർക്ക്‌ സൻമാർഗ ദർശനമായി അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്നാണ് ആണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. യാതൊരു മാറ്റത്തിരുത്തലുകളും കൂടാതെ ആയിരത്തി നാനൂറിലധികം വർഷങ്ങളായി വിശുദ്ധ ഖുർആൻ നിലകൊള്ളുന്നു. അതിവിശാലമായ ഈ പ്രപഞ്ചവും മനുഷ്യനെയും സൃഷ്ടിച്ച അല്ലാഹുവിൻറെ വചനങ്ങൾ ആണ് ആണ് ഖുർആൻ. 

ലോകരക്ഷിതാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും ധർമ്മവും അധർമ്മവും എന്താണ് എന്നും പഠിപ്പിക്കുകയും, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മരണാനന്തരം ലഭിക്കാനുള്ള സ്വർഗത്തെ പറ്റിയുള്ള സുവിശേഷം അറിയിക്കുകയും അധർമ്മകാരികൾക്ക് മരണാനന്തരം ലഭിക്കാനുള്ള നരകത്തെ പറ്റിയുള്ള താക്കീത് നൽകുകയും ചെയ്യുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. വിശുദ്ധ ഖുർആൻ ഒരിക്കലും ഒരു ശാസ്ത്ര ഗ്രന്ഥമല്ല, അഥവാ ഒരു സയൻസ് ടെക്സ്റ്റ് ബുക്ക് അല്ല വിശുദ്ധഖുർആൻ. എന്നാൽ ഈ കുർആൻ അവതരിപ്പിച്ചത് ലോകരക്ഷിതാവായ അല്ലാഹു ആണ് എന്നുള്ളത് കൊണ്ട് തന്നെ ഇതിൽ യാതൊരു തരത്തിലുള്ള ശാസ്ത്രീയമായ അബദ്ധങ്ങളും ഉണ്ടാവാൻ പാടുള്ളതല്ല. കൃത്യമായി പറഞ്ഞാൽ ശാസ്ത്രം തെളിയിച്ച ശാസ്ത്ര സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഖുർആനിൽ ഉണ്ടാവാൻ പാടില്ല

വിശുദ്ധഖുർആനിൽ പ്രപഞ്ചോൽപ്പത്തി യുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങൾ മനസ്സിലാക്കുവാനും അതിൻറെ ശാസ്ത്രീയമായ കൃത്യത എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.

 ഈ പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത് എന്ന് അറിയാൻ മനുഷ്യൻ പൗരാണികകാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ആണ്. തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു തുടക്കവും ഇല്ല അഥവാ അനാദിയിൽ തന്നെ ഈ പ്രപഞ്ചം ഇതുപോലെ തന്നെ ഉണ്ട്. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു അവസാനവും ഇല്ല ഇതേപോലെ തുടർന്ന് നിലനിൽക്കുകയും ചെയ്യും എന്നുള്ള ഒരു വീക്ഷണമായിരുന്നു അരിസ്റ്റോട്ടിലിനെ പോലെയുള്ള തത്വചിന്തകൻമാർക്ക് ഉണ്ടായിരുന്നത്

 ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണു് സ്ഥിരസ്ഥിതി സിദ്ധാന്തം. Steady state theory. പ്രപഞ്ചത്തിനു പ്രത്യേകിച്ച് തുടക്കമോ ഒടുക്കമോ ഇല്ല എന്നുള്ളതാണ് ആണ് ഈ സിദ്ധാന്തം മുന്നോട്ടു വച്ചവരും ഉന്നയിച്ചത്. പിൽക്കാലത്ത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു

പ്രപഞ്ചോൽപ്പത്തി യുമായി ബന്ധപ്പെട്ട ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുള്ള സിദ്ധാന്തം ആണ് ബിഗ് ബാങ് തിയറി. ഒരു തിയറി എന്നതിനുമപ്പുറം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യം തന്നെയാണ് ഇന്ന് ബിഗ് ബാങ് തിയറി. 

ഏതാണ്ടു് 1380 കോടി വർഷം മുമ്പ് ഒരു മഹാ വിസ്ഫോടനം സംഭവിച്ചു. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു.' ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല. ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല'. ഈ ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു വിസ്ഫോടനം. അത് ക്വാണ്ടം ബലതന്ത്രപരമായ ഒരു സാധ്യത മാത്രമാണ്. സാധാരണ ഭാഷയിൽ അതു വിശദീകരിക്കാൻ എളുപ്പമല്ല. പക്ഷേ പ്രപഞ്ചോൽപ്പത്തി പോലുള്ള കാര്യങ്ങൾ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനാകും എന്നു പ്രതീക്ഷിക്കരുത് എന്നു ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.
പ്രപഞ്ചവും സമയവും സൃഷ്ടിക്കപ്പെടുന്നതിൻറെ ആരംഭമാണ് ബിഗ് ബാങ്. ബിഗ് ബാങിനു മുമ്പ് സ്പേസ് ടൈം ഇല്ല. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും  പൊടുന്നനെ പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിക്കുന്നു അതാണ് ബിഗ് ബാങ്. 


അതാണ് വിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പ് മുമ്പ് സ്ഥാപിച്ചത്. രണ്ടാം അധ്യായം സൂറത്തുൽ ബഖറ 117 വചനം 

 بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

ബദഅ എന്ന അറബി പദത്തിന് അർത്ഥം മുമ്പ് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുക എന്നുള്ളതാണ്. മുസ്ലീങ്ങൾക്കിടയിൽ സുപരിചിതമായ ബിദ്അത്ത് എന്ന പദം ഈ ഒരു ധാതുവിൽ നിന്ന് ഉണ്ടായതാണ്. മതത്തിൽ ഇല്ലാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കുന്നതിനെ ആണ് ബിദ്അത്ത് എന്ന് പറയുന്നത്.

 ബദീഉസ്സമാവാത്തി വൽ അർള് - ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും സമാവാത്തും അർളും സൃഷ്ടിച്ചു. സമാവാത് എന്നത് സമാഉ എന്ന പദത്തിൻറെ ബഹുവചനമാണ്. മലയാള പരിഭാഷകളിൽ സാധാരണയായി ആകാശങ്ങൾ എന്നാണ് ആണ് പരിഭാഷ കൊടുക്കാറ്. യഥാർത്ഥത്തിൽ സമാഉ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തെ യാണ് അഥവാ സ്പേസ് അല്ലെങ്കിൽ യൂണിവേഴ്സ് അല്ലെങ്കിൽ കോസ്മോസ് ആണ്. വിശുദ്ധ ഖുർആൻ 67 ആം അധ്യായം സൂറത്തുൽ മുൽക്കിൽ അഞ്ചാം വചനത്തിൽ പറയുന്നു
 
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ 

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. 
(Surat:67, Verse:5)

അതുപോലെ 41 ആം അധ്യായം സൂറത്ത് ഫുസ്സിലത്ത് പന്ത്രണ്ടാം വചനത്തിൽ ഇങ്ങനെ പറയുന്നു.

فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍۢ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ 
 അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. (41 Ha Mim: 12) 

ഏറ്റവുമടുത്ത 'സമാ'ഇനെ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നാണു ഖുർആൻ വിശേഷിപ്പിച്ചത്‌. നക്ഷത്രങ്ങൾ ഉള്ള ഈ പ്രപഞ്ചത്തെ അല്ലെങ്കിൽ സയൻസിൻറെ ഭാഷയിൽ സ്പേസിനെ ഉദ്ദേശിച്ചാണ് ഒന്നാം ആകാശം അഥവാ സമാഅദ്ദുൻയാ എന്ന് ഖുർആൻ വിശേഷിപ്പിക്കുന്നത്. ബിഗ് ബാങ് അഥവാ ആദി സൃഷ്ടിപ്പിൻറെ ഫലമായി ഈയൊരു ഒരു പ്രപഞ്ചത്തെ കൂടാതെ മറ്റു 6 പ്രപഞ്ചങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. അഥവാ നക്ഷത്രങ്ങളും ഗാലക്സികളും ഉള്ള ഈയൊരു പ്രപഞ്ചത്തിന് പുറമേ മറ്റ് ആറ് പ്രപഞ്ചങ്ങൾ കൂടി. ഈ ആറു പ്രപഞ്ചങ്ങൾ എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ല. ഒന്നാം പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ നിറക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ നമുക്കറിയൂ. ബിഗ് ബാങിൻറെ ഫലമായി ഈയൊരു യൂണിവേഴ്സ് കൂടാതെ നക്ഷത്രങ്ങളില്ലാത്ത, മറ്റെന്തൊക്കെയോ ഉള്ള ആറ് വ്യത്യസ്ത പ്രപഞ്ചങ്ങൾ കൂടി ഉണ്ടായിട്ടുണ്ടെന്നാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. അറുപത്തിയേഴാം അദ്ധ്യായം സൂറത്തുൽ മുൽക്ക് ലെ മൂന്നാം വചനത്തിൽ ഇങ്ങനെ കാണാം 

ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

4 Comments

  1. മാഷാ അല്ലാഹ് 👍

    ReplyDelete
  2. അള്ളാഹുവേ.. നീയിതൊന്നും നിരർത്ഥകമായി സൃഷ്ടിച്ചതല്ല. ഞങ്ങളെ നീ നരകശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കേണമേ.. ആമീൻ

    ReplyDelete

Post a Comment

Previous Post Next Post