പ്രപഞ്ച സൃഷ്ടിപ്പ് ഖുർആനിൽ പാർട്ട് 4
------------------------------------------------------------------ഇങ്ങനെ വ്യത്യസ്തമായ 7 പ്രപഞ്ചങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു എന്ന ഖുർആനിൻറെ പ്രയോഗത്തിൽ നിന്ന് തന്നെ ഖുർആൻ വിഭാവനം ചെയ്യുന്ന പ്രപഞ്ചങ്ങളുടെ രൂപം പരന്ന അഥവാ ഫ്ലാറ്റ് ആയ ഷേപ്പ് ആണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇന്ന് അറിയപ്പെടുന്ന നിരീക്ഷണ പരീക്ഷണങ്ങൾ എല്ലാം തെളിയിക്കുന്നതും പ്രപഞ്ചം പരന്നതാണ് ആണ് എന്നതാണ്. നാസയുടെ Wilkinson Microwave Anisotropy Probe(WMAP), BOOMERanG experiment (Balloon Observations Of Millimetric Extragalactic Radiation ANd Geophysics എന്നിവയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ Planck space observatory യും നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് എല്ലാം വ്യക്തമായത് പ്രപഞ്ചം പരന്നതാണ് എന്നതാണ്.
ഈ നിരീക്ഷണങ്ങൾ എല്ലാം നടന്നത് AD 2000 ത്തിനുശേഷം ആണ് എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അഥവാ വളരെ അടുത്ത കാലത്ത് മാത്രമാണ് പ്രപഞ്ചം പരന്നതാണ് ആണ് അല്ലെങ്കിൽ Universe is flat എന്ന അറിവ് നമുക്ക് ലഭിച്ചിട്ടുള്ളത് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുർആൻ പറയുന്നു
ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ
ഏഴു ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?
(Surat:67, Verse:3)
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (71 Nuh: 15)
പ്രപഞ്ചത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട ഖുർആൻ പരാമർശത്തിൽ നമുക്ക് ഇങ്ങനെ കാണാം.
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍۢ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَٰعِلِينَ
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം ( അത് ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.
(Surat:21, Verse:104)
ഈ ആയത്തിൽ പ്രപഞ്ചത്തെ ഉപമിച്ചിരിക്കുന്നത് ഗ്രന്ഥത്തിൻറെ ഏട് അഥവാ പുസ്തകത്തിൻറെ പേജിനോടാണ്. ഗ്രന്ഥത്തിൻറെ ഏടുകൾ ചുരുട്ടുന്നതുപോലെ പ്രപഞ്ചത്തെ ചുരുട്ടും എന്നാണ് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത്. ഇക്കാര്യവും പ്രപഞ്ചത്തിന് ആകൃതി പരന്നത് ആണ് എന്ന കൃത്യമായ സൂചന നൽകുന്നുണ്ട്.
ഈ അടുത്തകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ ആകൃതി പരന്നതാണെന്ന ശാസ്ത്രസത്യം 1400 വർഷങ്ങൾക്കു മുമ്പ് ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട് എന്നുള്ളത് വെറും യാദൃശ്ചികം ആണോ?
Post a Comment