ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 3.
_________________________________________
വിശുദ്ധ ഖുർആൻ 39 ആം അധ്യായം സൂറത്തു സുമർ ആറാം വചനത്തിൽ അല്ലാഹു പറയുന്നു
خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَٰمِ ثَمَٰنِيَةَ أَزْوَٰجٍۢ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَٰتِكُمْ خَلْقًۭا مِّنۢ بَعْدِ خَلْقٍۢ فِى ظُلُمَٰتٍۢ ثَلَٰثٍۢ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ
ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന് നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്റെ ഇണയെയും അവന് ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടു ജോഡികളെയും അവന് നിങ്ങള്‍ക്ക് ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന് സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്?
(Surat:39, Verse:6)
മുകളിലെ ആയത്തിൽ പ്രസ്താവിച്ചത്
ഗർഭാവസ്ഥയിൽ മാതാവിൻറെ വയറിനുള്ളിൽ ആയികൊണ്ട് 3 അന്ധകാരങ്ങള്‍ക്കുള്ളില്‍ ആയി കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്. എന്താണ് ഈ മൂന്നു അന്ധകാരങ്ങൾ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം.
1. മാതാവിൻറെ വയർ - anterior abdominal wall
2. ഗർഭാശയം - uterus
3. ഗർഭാശയത്തിനുളളിൽ കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന amniotic sac with amniotic fluid.
ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാനുള്ള സിസേറിയൻ ഓപ്പറേഷൻ നടത്തുമ്പോൾ 3 ഇടത്താണ് മുറിവ് - incision - ഉണ്ടാക്കേണ്ടത്. മേൽപ്പറഞ്ഞ മൂന്ന് ഇടങ്ങളിലാണ് കത്തി കൊണ്ടും (scalpel), കത്രിക (scissors) കൊണ്ടുമൊക്കെ കട്ട് ചെയ്യേണ്ടത്. ആദ്യത്തെ incision മാതാവിൻറെ വയറിലും രണ്ടാമത്തേത് ഗർഭാശയത്തിലും മൂന്നാമത്തേത് അമ്നിയോട്ടിക് സാക്കിലും. മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ടവർക്കല്ലാതെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇത്തരം വിവരങ്ങൾ അറിവു ഉണ്ടാവാൻ ഇന്നത്തെ കാലത്ത് പോലും സാധ്യതയില്ല. അങ്ങനെയാണെങ്കിൽ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ശാസ്ത്രീയമായ അറിവുകൾ വളരെ പരിമിതമായിരുന്ന കാലത്ത് ഓപ്പറേഷൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്ന സർജറികളോ ആശുപത്രികളോ ഒന്നും നിലവിലില്ലാതിരുന്ന സമൂഹത്തിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിക്ക് ഈ കാര്യങ്ങൾ അറിവ് ഉണ്ടാവുക? വിശുദ്ധ ഖുർആൻ മനുഷ്യൻ വചനങ്ങളല്ല ദൈവിക വചനങ്ങളാണ് എന്നതിനു സാക്ഷ്യം വഹിക്കുന്നു ഖുർആനിലെ ഇത്തരം കൃത്യമായ ശാസ്ത്രീയ പരാമർശങ്ങൾ .
Post a Comment