പ്രപഞ്ചസൃഷ്ടിയുടെ ആദ്യഘട്ടങ്ങളിൽ ആകാശങ്ങളും ഭൂമിയും ഒട്ടിചേർന്ന അവസ്ഥയിലായിരുന്നു.

പ്രപഞ്ച സൃഷ്ടിപ്പ് ഖുർആനിൽ പാർട്ട് 5 
------------------------------------------------------------------പുക രൂപത്തിൽ ഉണ്ടായിരുന്ന ആദ്യ പ്രപഞ്ചത്തിൽ നിന്നും നക്ഷത്രങ്ങളെ  സൃഷ്ടിച്ചുവെന്നു ഖുർആൻ പ്രസ്താവിച്ചത് നമ്മൾ കണ്ടല്ലോ. ഇനി ശാസ്ത്രം എന്തു പറയുന്നു എന്നു നോക്കാം. ബിഗ് ബാങ്കിനു ശേഷം ശേഷം മൂന്ന് ലക്ഷത്തി എൺപതിനായിരം വർഷങ്ങൾക്കും നൂറുകോടി വർഷങ്ങൾക്കും ഇടയിലുള്ള സമയം ഡാർക്ക് ഏജ് എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിലെ ഊഷ്മാവ് വളരെയധികം കുറയുകയും പ്ലാസ്മ അവസ്ഥയിലുള്ള ഉള്ള പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും എല്ലാം ചേർന്നു ധാരാളം ന്യൂട്രൽ ആറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടായി. പ്രധാനമായും ഹൈഡ്രജൻ തന്മാത്രകൾ( H2 )  കൂടിച്ചേർന്ന് വലിയ വലിയ തന്മാത്ര മേഘപടലങ്ങൾ (molecular clouds) ഉണ്ടായി. സ്റ്റെല്ലാർ നഴ്സറികൾ (stellar nurseries) എന്നറിയപ്പെടുന്ന ഇത്തരം ഹൈഡ്രജൻ തന്മാത്രകളുടെ വലിയ മേഘപടലങ്ങളിൽ നക്ഷത്രങ്ങൾ ഉണ്ടായി. ബിഗ് ബാങിന് ശേഷം ഏകദേശം 10 കോടി വർഷങ്ങൾ പിന്നിട്ടപ്പോൾ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങൾ ആയ ഗാലക്സികളും ഉൽഭവിക്കാൻ ആരംഭിച്ചു. ഈയൊരു പ്രതിഭാസം തുടർന്നുകൊണ്ടേയിരുന്നു. ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് ആണ് നമ്മുടെ സൗരയൂഥം നിലവിൽ വന്നത് എന്ന് കരുതപ്പെടുന്നത്. സോളാർ നെബുല എന്നറിയപ്പെടുന്ന വലിയ വാതകമേഘ കൂട്ടങ്ങളിൽ നിന്നാണ് സൂര്യനും ഭൂമിയും വ്യാഴവും ശനിയും ചൊവ്വയും എല്ലാം ഉൾക്കൊള്ളുന്ന ഈ സൗരയൂഥം ഉണ്ടായത്. സോളാർ നെബുലയിൽ നിന്നും സൂര്യനും മറ്റു ഗ്രഹങ്ങളും എല്ലാം വേർ പെടുകയായിരുന്നു എന്നാണ് പൊതുവേ ശാസ്ത്രലോകം വിശ്വസിക്കുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിച്ചു. بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ 
 ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (2 Al-Baqarah: 117) 

വെറും 10-34 സെക്കൻഡിൽ ഇത് ഒരു ഗോൾഫ്‌പന്തിന്റെ വലുപ്പത്തിൽ ആയി. ഇതു വളരെ വേഗം വികസിക്കുകയും പടിപടിയായി അറ്റോമിക് കണികകളും ഹൈഡ്രജൻ ന്യൂക്ലിയസും ആറ്റവും ഒക്കെ രൂപപ്പെട്ടു. അതിൽനിന്ന് പടിപടിയായി നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം രൂപംകൊണ്ടു. 

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക

أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
(Surat:21, Verse:30)

ആദി പ്രപഞ്ചത്തിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു അതിൽനിന്നും പടിപടിയായി നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം പിന്നീട് വേർതിരിക്കപ്പെടുന്ന ആണ് ഉണ്ടായത് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. എങ്ങനെയാണ് 1400 വർഷങ്ങൾക്ക് മുമ്പ് നിരക്ഷരനായ പ്രവാചകനു ഇക്കാര്യങ്ങളെ പറ്റി അറിവ് ഉണ്ടാവുക. ഖുർആൻ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൻറെ വചനങ്ങൾ അല്ലാതെ മറ്റൊന്നുമല്ല എന്നുള്ളതിന് വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.

Post a Comment

Previous Post Next Post