വികസിക്കുന്ന പ്രപഞ്ചവും ഡാർക്ക് എനർജിയും

പ്രപഞ്ച സൃഷ്ടിപ്പ് ഖുർആനിൽ പാർട്ട് 6 
------------------------------------------------------------------
Veslo Slipher എന്ന ശാസ്ത്രജ്ഞൻ 1912 വിദൂര ഗാലക്സികളിൽ നിന്നുള്ള പ്രകാശം റെഡ് ഷിഫ്റ്റിന് വിധേയമാകുന്നു എന്നു കണ്ടെത്തി. 1922 അലക്സാണ്ടർ ഫ്രീഡ്മാൻ, ഐൻസ്റ്റീൻ ഫീൽഡ് സമവാക്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പഠനം നടത്തുമ്പോൾ സൈദ്ധാന്തികമായി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടു. George Lemaitre എന്ന ശാസ്ത്രജ്ഞൻ 1927 ഇതേകാര്യം തന്നെ മറ്റു ചില നിരീക്ഷണങ്ങളിൽ നിന്ന് പ്രസ്താവിക്കുകയുണ്ടായി. രണ്ടുവർഷം കഴിഞ്ഞ് 1929 ഇൽ എഡ്വിൻ ഹബിൾ എന്ന ശാസ്ത്രജ്ഞൻ വാനനിരീക്ഷണങ്ങളിലൂടെ ഈയൊരു കാര്യം സ്ഥിരീകരിച്ചു അഥവാ പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്.  പിന്നീട് വളരെയധികം നിരീക്ഷണങ്ങളിലൂടെ, ഇന്ന് ശാസ്ത്രലോകം യാതൊരു തർക്കത്തിനും ഇടയില്ലാത്ത വിധം അംഗീകരിച്ച സത്യമാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളത്.

പ്രപഞ്ചം വികസിക്കുന്നു എന്ന് പറഞ്ഞാൽ സ്പേസ് തന്നെ വികസിക്കുകയാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു ബലൂൺ ഊതി വീർപ്പിക്കുമ്പോൾ അത് വികസിക്കുന്നത് പോലെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. ബലൂൺ വികസിക്കുമ്പോൾ ബലൂണിലെ അടുത്തടുത്തുള്ള 2 ബിന്ദുക്കൾ അകന്നകന്ന് പോകുന്നതുപോലെ ഗാലക്സികൾ പരസ്പരം അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്ത് ഇന്നും വലിയൊരു പ്രഹേളികയാണ് പ്രപഞ്ചം വികസിക്കുന്നു എന്നുള്ളത്. ഇന്നു ലഭ്യമായ ശാസ്ത്രീയമായ അറിവുകൾ വച്ചുകൊണ്ട് പ്രപഞ്ചവികാസം എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ളതിന്റെ ഉത്തരം ശാസ്ത്രലോകത്തിന് ഇല്ല എന്നുള്ളതാണ് വാസ്തവം. നിഗൂഢമായ ഒരു ശക്തി, ഇന്ന് നമുക്ക് അറിവുള്ള ശാസ്ത്രീയമായ കണക്കുകൾക്ക് എല്ലാം പിടിതരാത്ത ഒരു നിഗൂഢ ശക്തി; ആ നിഗൂഢ ശക്തി പ്രപഞ്ചത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നത്. ഈ നിഗൂഢ ശക്തിയെ ഡാർക്ക് എനർജി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. എവിടെ നിന്നാണ് ഈ ഡാർക്ക് എനർജി ഉണ്ടാകുന്നത്? എന്താണ് അതിൻറെ സ്രോതസ്സ് എന്നകാര്യം ഇന്നും ശാസ്ത്രലോകം യാതൊരു ധാരണയും കിട്ടാതെ ശരിക്കും ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ശാസ്ത്രലോകത്തിന് ഉത്തരംകിട്ടാത്ത ഒരു മഹാ സമസ്യയായി ഇന്നും ഡാർക്ക് എനർജി നിലനിൽക്കുന്നു. 

നമ്മുടെ ശാസ്ത്രീയമായ അറിവുകൾ വച്ച് ഗാലക്സികൾ ഗുരുത്വാകർഷണ ഫലമായി കൂടുതൽ അടുക്കുകയാണ് വേണ്ടത് എന്നാൽ നേരെ മറിച്ചാണ് സംഭവിക്കുന്നത് അഥവാ ഗാലക്സികൾ എല്ലാം പരസ്പരം അകന്നു കൊണ്ടേയിരിക്കുന്നു. ഡാർക്ക് എനർജി എന്നറിയപ്പെടുന്ന നിഗൂഢമായ ഒരു ശക്തി പ്രപഞ്ചത്തെ വികസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

വിശുദ്ധ ഖുർആൻ അൻപത്തിഒന്നാം സൂക്തം 47 വചനത്തിൽ പറയുന്നു

وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്
(Surat:51, Verse:47)

ഈ ആയത്തിൽ അള്ളാഹു പ്രസ്താവിച്ചത് അല്ലാഹു തൻറെ ശക്തികൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു . അല്ലാഹു തന്നെ തന്റെ ശക്തികൊണ്ട് പ്രപഞ്ചത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നുമാണ്. രണ്ട് കാര്യങ്ങൾ നമുക്ക് ഈ ആയത്തിൽ നിന്നും മനസ്സിലാകും. 1. പ്രപഞ്ച സൃഷ്ടിപ്പിന് പിറകിലുള്ള മഹാ ഊർജ്ജം അഥവാ ബിഗ് ബാങ്ക് സംഭവിച്ചതിന് പിറകിലുള്ള നമുക്ക് സങ്കൽപ്പിക്കാൻ ആവുന്നതിലും വലിയ മഹാ ഊർജ്ജം; അത് അല്ലാഹുവിൻറെ ശക്തിയാണ്. 2. പ്രപഞ്ചം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജം ; ഡാർക്ക് എനർജി എന്ന് ശാസ്ത്രലോകം വിളിക്കുന്ന കാര്യവും ദൈവികമായ ശക്തി അല്ലാതെ മറ്റൊന്നുമല്ല.

1400 വർഷങ്ങൾക്കു മുമ്പ് മുമ്പ് അപരിഷ്കൃതരായ അറബി ഗോത്രങ്ങൾക്കിടയിൽ ജീവിച്ച നിരക്ഷരനായ ഒരു പ്രവാചകന് എങ്ങനെയാണ് ആണ് വളരെ ആധുനികകാലത്ത് മാത്രം എത്ര മനുഷ്യൻ മനസ്സിലാക്കിയ 
പ്രപഞ്ചം വികസിച്ച്‌ കൊണ്ടിരിക്കുകയാണെന്ന ശാസ്ത്ര അവഗാഹം ഉണ്ടാവുക? ഒരിക്കലും സാധ്യമല്ല തന്നെ. എങ്ങനെയാണ് ആണ് ഇത്ര കൃത്യമായ പരാമർശങ്ങൾ1400 വർഷങ്ങൾക്കു മുമ്പ് നിരക്ഷരനായ മുഹമ്മദ് നബിക്ക് നടത്താൻ കഴിയുക ? പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിൻറെ വചനങ്ങൾ അല്ലാതെ മറ്റൊന്നുമല്ല ഖുർആൻ എന്നുള്ളതിന് സാക്ഷ്യം വഹിക്കുന്നതാണ് ആണ് ഈ വചനങ്ങൾ. 

ഇന്ന് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ള കാര്യമാണ് നമുക്ക് മനസ്സിലാക്കുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിയാനും സാധ്യമാവുന്ന പരമാവധി പദാർത്ഥങ്ങളും ഊർജ്ജവും എല്ലാം വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രം ഉള്ളതാണ്. നമുക്കറിയാവുന്ന കോടിക്കണക്കിന് ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും നമുക്കറിയാവുന്ന എല്ലാത്തരം എനർജി കളും എല്ലാം വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. 

പ്രപഞ്ചത്തിൻറെ 70% ഡാർക്ക് എനർജി ആണു. പ്രപഞ്ചത്തിൻറെ 25% ഡാർക്ക് മാറ്റർ ആണു. ഇങ്ങനെ നിഗൂഢ ശക്തികൾ ഉണ്ടെന്ന് നമുക്കറിയാം എന്നല്ലാതെ പ്രപഞ്ചത്തിന്റെ 95% അധികം കയ്യാളുന്ന ഈ ശക്തികളെ പറ്റി നമുക്ക് ഒന്നും തന്നെ അറിയില്ല എന്നുള്ളതാണ് വാസ്തവം. 

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍۢ لِّأُو۟لِى 
ٱلْأَلْبَٰبِ 
 
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًۭا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ  

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. 
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ. 
 (3 Al-'Imran: 190-191)  


 



1 Comments

Post a Comment

Previous Post Next Post