പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പരാമർശിച്ച ഖുർആൻ തന്നെ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യം ഉണ്ടെന്നും വ്യക്തമാക്കുന്നു. നിരവധി ഖുർആൻ സൂക്തങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ശാസ്ത്രവും അക്കാര്യം അംഗീകരിക്കുന്നു. അഥവാ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യം ഉണ്ട് എന്നതിൽ ഇന്ന് ശാസ്ത്രലോകത്ത് തർക്കമില്ല. പ്രപഞ്ചത്തിന്റെ അന്ത്യം എങ്ങനെയാവും എന്നുള്ളതിൽ താഴെപ്പറയുന്ന വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണ് ഇന്ന് ശാസ്ത്രലോകത്ത് ഉള്ളത്.
Theories about the end of the universe
1.Big Freeze or heat death
2.Big Rip
3.Big Crunch
4.Big Bounce
5.Big Slurp
6.Cosmic uncertainty
ഇന്നത്തെ ശാസ്ത്ര നിഗമനങ്ങൾ അനുസരിച്ച് ശാസ്ത്രലോകം ഇതിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ബിഗ് ഫ്രീസ് അല്ലെങ്കിൽ ഹീറ്റ് ഡെത്ത് എന്ന ഒന്നാമത്തെ സാധ്യതയാണ്. അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെല്ലാം കത്തി തീരുകയും അവസാനം തമോഗർത്തങ്ങൾ മാത്രം അവശേഷിക്കുകയും അവയും ഹോക്കിങ് റേഡിയേഷനുകൾ പുറത്തുവിട്ടു അവസാനം ഇല്ലാതായി തീരുകയും പ്രപഞ്ചം അബ്സല്യൂട് സീറോ ടെമ്പറേച്ചർ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണ് ബിഗ് ഫ്രീസ്.
ശാസ്ത്രലോകം ചർച്ച ചെയ്യുന്ന മറ്റൊരു സാധ്യതയാണ് ബിഗ് ക്രഞ്ച്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ ബിഗ് ബാംഗിന് ശേഷമുള്ള അവസ്ഥയുടെ നേർവിപരീതം എന്ന് പറയാം. ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വികാസം നിലക്കുകയും നേരെ വിപരീതദിശയിൽ ആവുകയും ചെയ്യുന്നു; അഥവാ പ്രപഞ്ചം ചുരുങ്ങാൻ ആരംഭിക്കുന്നു ഇങ്ങനെ പ്രപഞ്ചം ചുരുങ്ങി ചുരുങ്ങി വന്നു അവസാനം ഒരൊറ്റ പോയിൻറിൽ - singularity - എത്തുന്നു. അഥവാ പ്രപഞ്ചം പൂർണ്ണമായി ഇല്ലാതാകുന്നു. പിന്നീട് മറ്റൊരു ബിഗ് ബാംഗ് സംഭവിക്കുന്നു. പുതിയ മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഇതിന് സാധ്യത കുറവാണ് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. കാരണം ഇന്ന് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. വികാസത്തിന്റെ ആക്സിലറേഷൻ കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നതായി ദൃശ്യമാവുന്നതേയില്ല.
ഇനി പ്രപഞ്ചത്തിന്റെ അന്ത്യവും ആയി ബന്ധപ്പെട്ട് വിശുദ്ധ ഖുർആൻ എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം.
Al-Anbiya 21:104
يَوۡمَ نَطۡوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٍ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ
ഗ്രന്ഥങ്ങളുടെ ഏടുകള് ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.
ഖുർആനിൻറെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ഈ ലോകത്തിന്റെ അന്ത്യം ഒരു ബിഗ് ക്രഞ്ച് ആയിരിക്കും എന്നാണ്. ഗ്രന്ഥത്തിലെ ഏടുകൾ ചുരുട്ടുന്ന പോലെ പ്രപഞ്ചത്തെ ചുരുട്ടി കളയും എന്നാണ് അള്ളാഹു പ്രസ്താവിച്ചത്. അഥവാ വികസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൻറെ വികാസം നിലക്കുകയും പ്രപഞ്ചം ചുരുങ്ങാൻ ആരംഭിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രപഞ്ചം ചുരുങ്ങി ചുരുങ്ങി ഒരു സിംഗുലാരിറ്റിയിൽ അവസാനിക്കുന്നു. അതിനുശേഷം ഈ പ്രപഞ്ചം ആദ്യം സൃഷ്ടിക്കപ്പെട്ടത് പോലെതന്നെ രണ്ടാമത് സൃഷ്ടിക്കും. അഥവാ ബിഗ് ക്രഞ്ചിന് അവസാനം മറ്റൊരു ബിഗ് ബാംഗ് . മറ്റൊരു പുതിയ പ്രപഞ്ചം ഉടലെടുക്കുന്നു. അതാണ് കൃത്യമായി ഖുർആൻ പ്രസ്താവിച്ചത്.
"كَمَا بَدَأۡنَآ أَوَّلَ خَلۡقٍ
ആദ്യമായി നാം സൃഷ്ടി ആരംഭിച്ചത് പോലെതന്നെ അത് ആവർത്തിക്കുന്നതാണ്" .
Ibrahim 14:48
يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
ബിഗ് ക്രഞ്ച് ന് ശേഷം ഒരു ബിഗ് ബാങ്കിലൂടെ പുതിയ പ്രപഞ്ചം ഉണ്ടാകുന്നു. ആ പുതിയ ഭൂമിയിൽ മനുഷ്യരെയെല്ലാം അള്ളാഹു ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. നന്മതിന്മകൾ വിചാരണ ചെയ്യപ്പെടുന്നതാണ്.
Post a Comment