പ്രപഞ്ചവുമായി ബന്ധപ്പെട്ട ഖുർആനിക പരാമർശങ്ങളിൽ എല്ലാം സാധാരണഗതിയിൽ ഉപയോഗിക്കുന്ന പദമാണ് സമാഉ അഥവാ ആകാശം എന്നത്. ഇത് എന്തോ അപരാധമാണ് എന്നമട്ടിൽ കേരളത്തിലെ ചില വികല യുക്തിവാദികൾ അവതരിപ്പിക്കുന്നത് കണ്ടതു കൊണ്ടാണ് ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാം എന്ന് തീരുമാനിച്ചത്. ആകാശം എന്നാൽ അന്തരീക്ഷം മാത്രം ആണെന്ന മിഥ്യാധാരണയും പല യുക്തിവാദികളും അവതരിപ്പിക്കുന്നത് കണ്ടു. സ്വയം ശാസ്ത്രജ്ഞൻ ആണെന്ന് വിശ്വസിക്കുന്ന സൗജന്യ ചിന്തകരിൽ ആണ് ഇത്തരം ചിന്താഗതി കൂടുതൽ കണ്ടുവരുന്നത്. കേരളത്തിലെ വിവരം കുറഞ്ഞ യുക്തിവാദികൾക്ക് ആകാശം എന്ത് എന്ന് വിശദീകരിച്ചു കൊടുക്കേണ്ട ഗതികേടാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.
ആകാശം എന്ന പദം ലോകത്ത് എല്ലാ ഭാഷകളിലും വളരെ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ്. സാഹിത്യത്തിലും ദൈനംദിന പ്രയോഗങ്ങളിലും ശാസ്ത്ര വിശദീകരണങ്ങളും എല്ലാം ആകാശം എന്ന പദം വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ sky എന്നും ഹിന്ദിയിൽ ആകാശ് അല്ലെങ്കിൽ ഗഗൻ എന്നും അറബിയിൽ സമാഉ എന്നുമൊക്കെ ഉപയോഗിക്കുന്നു. പുരാതനകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒരു പദമാണ് ആകാശം എന്നത് .
ആകാശത്തിനു ഡിക്ഷ്ണറിയിൽ കൊടുത്ത അർത്ഥങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആകാശം എന്ന പദത്തിന്
ഓളം മലയാളം ഡിക്ഷണറി കൊടുക്കുന്ന അർത്ഥം ഇങ്ങനെ " ഭൂമിയില്നിന്നും മുകളിലേക്കുനോക്കിയാല് കാണുന്ന അനന്തമായ ദേശവിസ്തൃതി, മാനം, മേഘമാര്ഗം, നക്ഷത്രപഥം "
ഇനി ഇംഗ്ലീഷ് ഡിഷ്ണറി കളിൽ സ്കൈ എന്ന പദത്തിന് എന്തെല്ലാമാണ് അർത്ഥം കൊടുത്തത് എന്ന് നോക്കാം. ഓക്സ്ഫോർഡ് ഡിക്ഷ്ണറി നൽകുന്ന വിവരണം ഇതാണ്
the region of the atmosphere and outer space seen from the earth.
eg. "hundreds of stars were shining in the sky
Cambridge ഡിക്ഷണറി നൽകുന്ന അർത്ഥം കാണുക
The area above the earth in which the sun clouds etc. can be seen
എന്തിനധികം, ഇംഗ്ലീഷിൽ സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ആണ് sky is the limit എന്നത് അഥവാ അതിരുകളില്ലാത്ത ആകാശം പോലെ എന്തും നേടിയെടുക്കാൻ സാധ്യമാണ് ആഗ്രഹങ്ങൾക്ക് പരിധികളില്ല എന്നൊക്കെയാണ് ആണ് ഇതിൻറെ ആശയം .
Definition of the sky's the limit. —used to say that there are no limits and that anything is possible You can achieve anything if you really want to.
ചുരുക്കിപ്പറഞ്ഞാൽ ഭൂമിക്കു മുകളിൽ ഉള്ള എല്ലാം ആകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. അന്തരീക്ഷവും അതിനപ്പുറമുള്ള സ്പേസും ഗാലക്സികളും മുഴുവൻ ആകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ എല്ലാ ഭാഷകളിലും അന്തരീക്ഷത്തെക്കുറിച്ച് പറയുവാനും അതിനുമുകളിലുള്ള സ്പേസിനെ കുറിച്ച് പറയുവാനും എല്ലാം ആകാശം എന്ന വാക്ക് ഉപയോഗപ്പെടുത്തുന്നത്. അന്തരീക്ഷം, സൗരയൂഥം, സ്പേസ് എന്നീ പദങ്ങൾ എല്ലാം എല്ലാം ആധുനികകാലത്ത് മാത്രം രൂപപ്പെട്ട ശാസ്ത്ര സാങ്കേതിക പദങ്ങൾ ആണ് . ശാസ്ത്രീയമായ വിശദീകരണങ്ങളിൽ ഇന്ന് നമ്മൾ കൂടുതലായി സാങ്കേതികപദങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം.
ആകാശത്തിലെ പറവകൾ, ആകാശത്തിലെ മേഘങ്ങൾ എന്നൊക്കെ പറയുമ്പോൾ അത് അന്തരീക്ഷത്തെക്കുറിച്ച് ആണെന്നും ആകാശത്തിലെ ഗ്രഹങ്ങളെ കുറിച്ച് പറയുമ്പോൾ അത് സൗരയൂഥത്തെ പറ്റി ആണെന്നും ആകാശത്തിലെ നക്ഷത്രങ്ങൾ എന്ന് പറയുമ്പോൾ അത് സ്പേസിനെ കുറിച്ച് ആണെന്നും നമ്മൾ വിശദീകരണങ്ങൾ കൂടാതെ തന്നെ മനസ്സിലാക്കുന്നു. ഈ പ്രയോഗങ്ങൾ എല്ലാം എല്ലാ ഭാഷയിലെയും വളരെ സാധാരണയായ പ്രയോഗങ്ങൾ മാത്രമാണ്. ഡിക്ഷ്ണറിയിൽ പരിശോധിച്ചാൽ നമുക്ക് ഈ ഉദാഹരണങ്ങൾ ഒക്കെ കാണാവുന്നതാണ്. ഭാഷാപരമായി ആകാശത്തിന് അതിരുകളില്ല എന്ന് കൃത്യമായി മനസ്സിലാക്കുക. Sky has no limits. എന്നുവച്ചാൽ ഭൂമിയിൽനിന്ന് ഇത്ര കിലോമീറ്ററുകൾ കഴിഞ്ഞാൽ പിന്നെ ആകാശം ഇല്ലാതാവുന്നു എന്നൊരു അവസ്ഥയില്ല. മുഴുവൻ പ്രപഞ്ചവും ആകാശത്തിന്റെ പരിധിയിൽ വരുന്നതാണ്.
വിശുദ്ധ ഖുർആൻ ആകാശവും ഭൂമിയും എന്ന് പ്രയോഗിക്കുമ്പോൾ അഥവാ "സമാഇ വൽ അർള് " എന്ന് ഉപയോഗിക്കുമ്പോൾ അതിൻറെ അർത്ഥം ഈ ദൃശ്യപ്രപഞ്ചം മുഴുവനുമാണ്. ഭൂമിയും ആകാശവും എന്നുപറഞ്ഞാൽ സയൻസിനെ ഭാഷയിൽ ഇന്നു പറയുന്ന സ്പേസ്, യൂണിവേഴ്സ് , കോസ്മോസ് അഥവാ പ്രപഞ്ചം മുഴുവനുമാണ് . നക്ഷത്രങ്ങൾ സംവിധാനിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും താഴെയുള്ള ആകാശത്തിലാണ് എന്നാണ് ഖുർആൻ പറയുന്നത് സമാഉദ്ദുനിയ എന്നാണ് ഖുർആനിക പ്രയോഗം. ഏറ്റവും താഴെയുള്ള ഈയൊരു ആകാശം അഥവാ നമുക്ക് അറിവുള്ള ഈയൊരു ദൃശ്യപ്രപഞ്ചം കൂടാതെ മറ്റ് 6 ആകാശങ്ങൾ അഥവാ 6 പ്രപഞ്ചങ്ങൾ കൂടി ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത്. ഈ ദൃശ്യപ്രപഞ്ചത്തെ പറ്റി നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്ന് ഖുർആൻ പ്രസ്താവിച്ചതിൽ നിന്നുതന്നെ മറ്റു പ്രപഞ്ചങ്ങളിൽ വേറെ എന്തൊക്കെയോ ആണ് ഉള്ളത് എന്ന് നമുക്ക് അനുമാനിക്കാം.
മറ്റെല്ലാ ഭാഷകളിലുമുള്ള ശൈലി എന്നപോലെതന്നെ വിശുദ്ധ ഖുർആനിലും അന്തരീക്ഷത്തെ പറ്റിയും പലപ്പോഴും ആകാശം എന്നു ഉപയോഗിക്കാറുണ്ട്. ആകാശത്തുള്ള മേഘങ്ങളെ പറ്റിയും മേഘങ്ങളിൽ നിന്ന് മഴ വർഷിക്കുന്നതിനെ പറ്റിയും ഒക്കെ ഖുർആൻ പ്രസ്താവിക്കുമ്പോൾ അവിടെ ഭൂമിയുടെ അന്തരീക്ഷം ആണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുക. ആകാശത്തിലെ നക്ഷത്രങ്ങൾ അല്ലെങ്കിൽ ആകാശവും ഭൂമിയും എന്നൊക്കെ ഉപയോഗിക്കുമ്പോൾ അവിടെ സ്പേസ് അല്ലെങ്കിൽ പ്രപഞ്ചമാണ് ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാക്കുക.
സ്വയം ശാസ്ത്രജ്ഞൻ എന്ന് വിശ്വസിക്കുന്ന സൗജന്യ ചിന്തകർ പലപ്പോഴും ആകാശം എന്ന പദത്തിൻറെ നിർവചനം പോലുമറിയാത്ത തനി മണ്ടന്മാർ ആണെന്ന് പറയേണ്ടി വരുന്നതിൽ വിഷമം ഉണ്ട് . അവരെ ഉദ്ദേശിച്ചുകൊണ്ട് ആണ് ഈ ഒരു പോസ്റ്റ് .
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓരോ മാസത്തെയും ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഒക്കെ സ്ഥാനം അവരുടെ മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലിങ്ക് ഇവിടെ കൊടുക്കുന്നു. https://luca.co.in/category/products/star-watching/
ഫേസ്ബുക്കിലെ സൗജന്യ ചിന്താ ശാസ്ത്രജ്ഞന്മാർ ഇതൊക്കെ വായിക്കുന്നത് നല്ലതാണ്. ആകാശം എന്നാൽ അന്തരീക്ഷം മാത്രം ആണെന്നും നീലാകാശം ആണെന്നും ഒക്കെയുള്ള മണ്ടത്തരങ്ങൾ കേട്ട് മടുത്തു. അതുകൊണ്ടാണ്.
Post a Comment