ഇസ്ലാമിനെ വിമർശിക്കാൻ ആയി ഭൂതക്കണ്ണാടി വെച്ച് ഇസ്ലാം വിമർശകർ തപ്പിപ്പിടിച്ചു കൊണ്ടു വരുന്ന ഒരു ഹദീസിനെ കുറിച്ച് ചർച്ച ചെയ്യാനാണ് ഈ പോസ്റ്റ് . അതേ ചങ്ങായിമാരെ നമ്മുടെ ഈച്ച ഹദീസ് തന്നെ. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ ഒരുപാട് പോസ്റ്റുകൾ ഈ ഹദീസുമായി ബന്ധപ്പെട്ട് വന്നതുകൊണ്ട് നമുക്ക് അതൊന്നു പരിശോധിക്കാം
ഹദീസ് താഴെക്കൊടുക്കുന്നു
Narrated Abu Huraira:
Allah's Messenger (ﷺ) said, "If a fly falls in the vessel of any of you, let him dip all of it (into the vessel) and then throw it away, for in one of its wings there is a disease and in the other there is healing (antidote for it) i e. the treatment for that disease."
حَدَّثَنَا قُتَيْبَةُ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ عُتْبَةَ بْنِ مُسْلِمٍ، مَوْلَى بَنِي تَيْمٍ عَنْ عُبَيْدِ بْنِ حُنَيْنٍ، مَوْلَى بَنِي زُرَيْقٍ عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِذَا وَقَعَ الذُّبَابُ فِي إِنَاءِ أَحَدِكُمْ، فَلْيَغْمِسْهُ كُلَّهُ، ثُمَّ لْيَطْرَحْهُ، فَإِنَّ فِي أَحَدِ جَنَاحَيْهِ شِفَاءً وَفِي الآخَرِ دَاءً ".
Reference : Sahih al-Bukhari 5782
പ്രവാചകൻ പറഞ്ഞു "നിങ്ങളുടെ പാത്രത്തിൽ ഈച്ച വീണാൽ ഈച്ചയെ അതിൽ ഒന്ന് മുക്കുക എന്നിട്ട് എടുത്തു പുറത്തു കളയുക. എന്തെന്നാൽ അതിൻറെ ഒരു ചിറകിൽ രോഗവും ഉണ്ട് മറ്റേ ചിറകിൽ ആ രോഗത്തിന് മറുമരുന്നും ഉണ്ട്"
കുടിക്കുന്ന പാനീയത്തിൽ ഈച്ച വീണാൽ ആ പാനീയം കുടിക്കാൻ ഉപയോഗിക്കണമെങ്കിൽ അതിനെ മുഴുവനായും മുക്കി എടുത്ത് കളയുക എന്നിട്ടു മാത്രം ഉപയോഗിക്കുക എന്നാണ് ഹദീസ്. ഈച്ച വീണ പാനീയം കളയാതെ നിർബന്ധമായും കുടിക്കണം എന്നല്ല; മറിച്ച്, കുടിക്കുക ആണെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് മാത്രമാണ് കൽപന .
ഇന്നത്തെ പോലെ പോലെ കടൽവെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കുന്ന രീതിയൊന്നും കഴിഞ്ഞ നൂറ്റാണ്ടു വരെയ്ക്കും അറബിനാടുകളിൽ ഒന്നും ഉണ്ടായിരുന്നില്ല. ശുദ്ധജലം എന്നുള്ളത് മരുഭൂമിയിൽ വളരെ വിലപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഒട്ടും വേസ്റ്റ് ആക്കാൻ പറ്റാത്ത ഒരു വിലപ്പെട്ട വിഭവം തന്നെയായിരുന്നു വെള്ളം . തോൽ പാത്രങ്ങളിലും മറ്റും ശേഖരിച്ചു വച്ചിരുന്ന വെള്ളത്തിൽ ഒരു ഈച്ച വീണാൽ ആ വെള്ളം മുഴുവൻ ഒഴിവാക്കി കളയുക എന്നുള്ളത് ജല ദൗർലഭ്യത രൂക്ഷമായ മരുഭൂവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. ഈ ഒരു കാര്യം കൂടി മുന്നിൽകണ്ടുകൊണ്ട് വേണം ഹദീസിനെ വിലയിരുത്താൻ.
പാത്രത്തിലെ വെള്ളത്തിൽ ഈച്ച വീണാൽ ആ വെള്ളം കുടിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈച്ചയെ മുഴുവനായി വെള്ളത്തിൽ മുക്കിയതിനു ശേഷം പുറത്തേക്ക് കളയുക. ഈച്ചയുടെ ശരീരത്തിൽ രോഗം ഉള്ളതുപോലെതന്നെ രോഗത്തിനുള്ള മറുമരുന്നും ഈച്ചയുടെ ശരീരത്തിലുണ്ട്. ഇങ്ങനെ ഈച്ചയെ മുഴുവനായും മുക്കി എടുക്കുന്നതിലൂടെ ഈച്ചയുടെ ശരീരത്തിലുള്ള രോഗ കാരണങ്ങൾ നിർവീര്യമാക്കാൻ കഴിയും എന്നാണ് ഹദീസിന്റെ ആശയം . ഈച്ച വീണ പാനീയം കളയാൻ പാടില്ല എന്നൊന്നും ഹദീസിൽ ഇല്ല ; കുടിക്കുകയാണെങ്കിൽ മേൽ പറഞ്ഞ പോലെ ചെയ്തിട്ട് കുടിക്കുക എന്നു മാത്രം. ഈച്ചയുടെ ശരീരത്തിൽ നിന്നുള്ള രോഗകാരണങ്ങൾ നിർവീര്യമാക്കാൻ ഉള്ള മറുമരുന്ന് ഈച്ചയുടെ ശരീരത്തിൽ തന്നെയുണ്ട് , അത് ഉപയോഗപ്പെടുത്തുക എന്നതാണ് ഹദീസിലെ ആശയം
ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാൽ പിന്നെ അവിടെ മറ്റൊന്നും അവൻ നോക്കാറില്ല. ഇത് ശാസ്ത്രീയമാണോ അശാസ്ത്രീയമാണോ എന്നതൊന്നും അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമേ അല്ല. മുഹമ്മദ് നബി കൽപ്പിച്ച ഒരു കാര്യം അവൻറെ യുക്തിക്ക് ഉൾക്കൊള്ളുന്നതാണോ അല്ലേ എന്നൊന്നും അവൻ നോക്കാറില്ല. അത് ചോദ്യം ചെയ്യാതെ അനുസരിക്കും. അക്കാര്യം ശാസ്ത്രീയമായി ആയി തെളിയിക്കപ്പെട്ടത് ആണെങ്കിൽ അത് അവരുടെ വിശ്വാസം വർധിപ്പിക്കും. അക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒന്നാണെങ്കിൽ നാളെ ഒരു പക്ഷെ ശാസ്ത്രം കണ്ടു പിടിച്ചേക്കാം എന്ന് അവൻ പ്രത്യാശിക്കും. അത്ര മാത്രമേ ഉള്ളൂ. ഇസ്ലാമിലെ അടിസ്ഥാനപരമായ ഈ ഒരു കാര്യം ആദ്യമേ പറഞ്ഞുകൊണ്ട് ഇനി ഹദീസിൽ പറഞ്ഞ കാര്യം ശാസ്ത്രീയമായി അടിസ്ഥാനം ഉള്ളതാണോ എന്ന് നമുക്ക് പരിശോധിക്കാം
മൈക്രോസ്കോപ്പോ രോഗാണുക്കളോ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഏഴാം നൂറ്റാണ്ടിലാണ് ഈച്ചയുടെ ശരീരത്തിൽ രോഗ കാരണവും പ്രസ്തുത രോഗത്തിനുള്ള മറുമരുന്നും ഉണ്ടെന്ന് ഹദീസിൽ പ്രസ്താവിച്ചത്.
ഈച്ചയുടെ ശരീരത്തിൽ രോഗാണുക്കൾ ഉണ്ടെന്നുള്ളത് ഇന്ന് ആർക്കും സംശയം ഉണ്ടാവില്ലല്ലോ. സാധാരണക്കാർക്കുപോലും ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ അറിയും എന്നു തന്നെ കരുതുന്നു. അതുകൊണ്ടുതന്നെ ഈച്ചകൾ രോഗാണു വാഹകർ ആണ് എന്ന കാര്യം ചർച്ചചെയ്യാൻ ഇവിടെ പ്രത്യേകിച്ച് തെളിവുകൾ ഒന്നും കൊണ്ടുവരേണ്ട ആവശ്യമില്ല എന്നുതന്നെ കരുതുന്നു. രോഗാണുക്കളെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത ഏഴാം നൂറ്റാണ്ടിൽഎങ്ങനെയാണ് ഈച്ചയുടെ ശരീരത്തിൽ രോഗമുണ്ട് എന്നുള്ള വിഷയം കൃത്യമായി ഹദീസിൽ പരാമർശിക്കപ്പെട്ടത് എന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ആണ് .
ഈച്ചയുടെ ശരീരത്തിൽ രോഗം ഉണ്ട് എന്ന് മാത്രമല്ല അതിനുള്ള മരുന്നും ഉണ്ടെന്ന് ഹദീസ് പറയുന്നു. ഇത് ശാസ്ത്രീയമായി ശരിയാണോ എന്ന കാര്യം നമുക്ക് പരിശോധിക്കാം. ശാസ്ത്രീയമായ പല പഠനങ്ങളും തെളിയിക്കുന്നത് ഈച്ചയുടെ ശരീരത്തിൽകുറഞ്ഞത് രണ്ടു തരത്തിലുള്ള ഉള്ള രോഗപ്രതിരോധ മെക്കാനിസങ്ങൾ എങ്കിലും ഉണ്ട് എന്നതാണ്.
1. ബാക്ടീരിയകൾക്ക് എതിരായിട്ടുള്ള ആൻറിബയോട്ടിക്കുകൾ ഈച്ചയുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ ഈച്ചകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈച്ചകൾ ആൻറിബയോട്ടിക്കുകൾ ഉൽപാദിപ്പിക്കുന്നു എന്ന് കണ്ടെത്തി എത്തി. വിസർജ്യങ്ങളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ഈച്ചകൾ ഭക്ഷണത്തിനായി ആയി ബാക്ടീരിയകളോടും യീസ്റ്റിനോടും ഒക്കെ മത്സരിക്കുകയാണ്. സ്വാഭാവികമായും ഈച്ചകൾക്ക് ബാക്ടീരിയകളോട് പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ അതിജീവനം സാധ്യമാവു എന്നുള്ള ചിന്തയിൽ നിന്നാണ് ഇവർ പഠനം നടത്തിയത്. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഈച്ചകളിൽ നിന്നും ശേഖരിച്ച ആൻറിബയോട്ടിക്കുകൾ staphylococcus, escherichia coli തുടങ്ങിയ രോഗകാരികളായ ബാക്ടീരിയൽ കൾച്ചറുകളിൽ പരീക്ഷിക്കുകയും ഈച്ചകളിൽ നിന്ന് ശേഖരിച്ച ആൻറിബയോട്ടിക് , ബാക്ടീരിയകളെ എല്ലാം പൂർണമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ കണ്ടെത്തി.
Joanne Clarke, another researcher on the project, told UPI all the fly species she analyzed produce antibiotics on the surface during the adult and larval stage, but only occasionally during the pupae stage when they have a protective casing. She harvested the antibiotic from the surface of the flies by soaking them in ethanol for a few days, then removed the ethanol from the solution, leaving just the fly's secretions.
"We tested the secreted antibiotic on three types of bacteria," Clarke said, including golden staph and the common gut bug, E. coli and a yeast, "and the antibiotic killed them all."
ഈ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ United press international 2002 ഇൽ സയൻസ് ന്യൂസിൽ കൊടുത്ത വാർത്ത കാണുക
https://www.upi.com/Science_News/2002/10/01/Flies-could-hold-key-to-new-antibiotics/25461033481700/
2. ഈച്ചയുടെ ശരീരത്തിലുള്ള രണ്ടാമത്തെ തരം രോഗ പ്രതിരോധ മാർഗമാണ് ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ . ബാക്ടീരിയയുടെ കോശത്തിനകത്ത് കയറി ബാക്ടീരിയയെ നശിപ്പിക്കുന്ന വൈറസുകളാണ് ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്നത്. ഈച്ചകളുടെ ശരീരത്തിൽ ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോ ഫേജ് വൈറസുകൾ ധാരാളമായി ഉണ്ട്. അമേരിക്കയിലെ പ്രശസ്തമായ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് 1927ഇൽ നടത്തിയ പഠനത്തിൽ നാല് വ്യത്യസ്ത സ്പീഷീസുകളിൽ പെട്ട ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോ ഫേജ് വൈറസുകൾ ഈച്ചയുടെ ശരീരത്തിലുണ്ട് എന്ന് കണ്ടെത്തി. എന്നുമാത്രമല്ല ബാക്ടീരിയോ ഫേജ് വൈറസുകൾ അല്ലാത്ത ; എന്നാൽ ബാക്ടീരിയകളെ നശിപ്പിക്കാൻ ശേഷിയുളള ഉള്ള മറ്റെന്തോ ചില കെമിക്കലുകൾ കൂടി ഈച്ചയുടെ ശരീരത്തിൽ നിന്നും ഇവർ വേർതിരിച്ചെടുക്കുക യുണ്ടായി. ബാക്ടീരിയോ ഫേജുകൾ നശിപ്പിക്കുന്ന 4 സ്പീഷീസ് ബാക്ടീരിയകൾക്ക് പുറമേ മറ്റ് നാല് തരം വ്യത്യസ്ത ബാക്ടീരിയൽ സ്പീഷീസുകളെ ഈ കെമിക്കലുകൾ നശിപ്പിക്കുന്നു എന്നുംഈ പഠനത്തിൽ തന്നെ കണ്ടെത്തുകയുണ്ടായി.
ഈ കണ്ടെത്തിയ മറ്റ് കെമിക്കലുകൾ എന്നത് മിക്കവാറും ആൻറിബയോട്ടിക്കുകൾ ആവാനാണ് സാധ്യത. കാരണം 1927ൽ ആൻറിബയോട്ടിക്കുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.1928-ലാണ് അലക്സാണ്ടർ ഫ്ലെമിങ് ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഈച്ചയുടെ ശരീരത്തിൽ നിന്ന് 92 വർഷങ്ങൾക്ക് മുമ്പ് തന്നെ എട്ട് വ്യത്യസ്ത തരം ബാക്ടീരിയ സ്പീഷീസുകളെ നശിപ്പിക്കുന്ന ബാക്ടീരിയയോ ഫേജുകളും ആൻറിബയോട്ടിക്കുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. ഈച്ചയിൽ നിന്നും താൻ കണ്ടുപിടിച്ച ഈ കെമിക്കലുകൾ ആൻറിബയോട്ടിക്കുകൾ ആണ് എന്ന്, പഠനം നടത്തിയ Dr Richard E Shope MD തിരിച്ചറിഞ്ഞിരുന്നു എങ്കിൽ അലക്സാണ്ടർ ഫ്ലെമിങ്ങിനു മുമ്പ് ആൻറിബയോട്ടിക് കണ്ടുപിടിച്ച ക്രെഡിറ്റ് ഇദ്ദേഹത്തിന് ലഭിക്കുമായിരുന്നു എന്നതാണ് ചരിത്രം. അദ്ദേഹത്തിൻറെ പഠനം ബാക്ടീരിയോ ഫേജ് വൈറസുകളെ കുറിച്ച് ആയിരുന്നതിനാൽ തന്നെ വൈറസുകൾക്ക് പുറമേ കണ്ടെത്തിയ , ബാക്ടീരിയകളെ നശിപ്പിക്കുന്ന ഈ കെമിക്കലുകളെ പറ്റി അദ്ദേഹം ഒരുപക്ഷേ കൂടുതൽ പ്രാധാന്യം കൊടുത്തു കാണില്ല.
കൂടുതൽ വായിക്കാൻ താല്പര്യമുള്ളവർക്കായി പ്രസ്തുത ജേണൽ pubmed ഇൽ ഇന്ന് ഫ്രീ ആയി ലഭ്യമാണ്. ലിങ്ക് താഴെ കൊടുക്കുന്നു. ജേർണലിൻറെ മുഴുവൻ പി ഡി എഫും ലഭ്യമാണ്
Abstract
1. Bacteriophage active against four species of bacteria was found in a salt solution extract of house flies. 2. A growth-inhibiting principle, not bacteriophage, active against four other species of bacteria was found to be present in the same extract. 3. An attempt to secure streptococcus bacteriophage by feeding to flies a streptococcus susceptible to the inhibitor but not to the bacteriophage of this filtrate was unsuccessful, indicating that the two activities are quite unrelated
https://www.ncbi.nlm.nih.gov/pmc/articles/PMC2131160/
ഈച്ചയുടെ ശരീരത്തിൽ രോഗാണുക്കളും അതിനുള്ള മറുമരുന്നു ആയ bacteriophage virus കളും ആൻറിബയോട്ടിക്കുകളുംഒക്കെ ഉണ്ടെന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ട് ഏകദേശം ഒരു നൂറ്റാണ്ട് ആവാറായി. സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവർ ഇതൊന്നും കാണാത്തതോ വായിക്കാത്തതോ ഒന്നും ഇസ്ലാമിൻറെ കുറ്റമല്ല. എന്തായാലും എസൻസ് മീറ്റിന്റെ മുദ്രാവാക്യം തന്നെയാണ് പറയാനുള്ളത് "തെളിവുകൾ നയിക്കട്ടെ " .
ബാക്ടീരിയകളെ കുറിച്ചോ ബാക്ടീരിയകളെ നശിപ്പിക്കുന്ന bacteriophage വൈറസുകളെ കുറിച്ചോ ആന്റിബയോട്ടിക്കുകളെ കുറിച്ചോ ഒന്നും യാതൊരു ധാരണയും ഇല്ലാത്ത അത് ഏഴാം നൂറ്റാണ്ടിലാണ് ആണ് മുഹമ്മദ് നബി കൃത്യമായി ഈ കാര്യങ്ങൾ പറഞ്ഞത് എന്നുള്ളത് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ആണ്.
വാൽക്കഷണം : ഹദീസിലെ പദപ്രയോഗം ആയ ആയ ഒരു ചിറകിൽ രോഗവും മറുകിൽ മരുന്നും ഉണ്ട് എന്ന പരാമർശം ഭാഷാപരമായ ഒരു പ്രയോഗമാണ്. അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ല. ഈച്ചയിൽ രോഗ കാരണങ്ങളും അതിൻറെ മറുമരുന്നും അടങ്ങിയിട്ടുണ്ട് എന്നതാണ് അതിലെ ആശയം .
1.ഈച്ചയുടെ ശരീരത്തിൽ ഉള്ള ബാക്ടീരിയ യും, ബാക്ടീരിയ ഫേജും ആദ്യ തവണ ഈച്ച പാനീയത്തിൽ വീഴുമ്പോൾ തന്നെ പ്രസ്തുത പാനീയത്തിൽ കലരുകയില്ലേ. പിന്നെ എന്തിനാണ് ആണ് വീണ്ടും ഈച്ചയെ മുക്കുന്നത്?
ReplyDelete2. ബാക്ടീരിയ ഉള്ള എല്ലായിടങ്ങളിലും ബാക്ടീരിയഫേജസും ഇല്ലേ?. ഈച്ച ഈച്ചയിൽ മാത്രമാണോ ഈയൊരു വിധി യുള്ളത്?.
3. ആ മലമൂത്ര വിസർജ്ജനങ്ങളുടെ അവശിഷ്ടങ്ങളും അതേ ഈച്ചയുടെ ശരീരഭാഗങ്ങളിൽ പറ്റിയിട്ടുണ്ടാകും.
ആ വിസർജ്യങ്ങളൊക്കെ ആ മുക്കുന്ന വെള്ളത്തിൽ കലരുക ഇല്ലേ?.
4. ഈച്ചയെ വെള്ളത്തിൽ മുക്കുന്ന തോടുകൂടി ഈച്ച ചാവാൻ ഇടയുണ്ട്. അങ്ങനെ വെള്ളം നജസ് ആവുകയില്ലേ?.
5. ഈച്ച പാനീയത്തിൽ വീഴുമ്പോൾ , ബാക്ടീരിയ മാത്രമല്ല വൈറസുകളും പാരസൈറ്റുകളും ഫംഗസുകളുമൊക്കെ ആ പാനീയത്തിൽ കലരുന്നില്ലേ?
Post a Comment