നജിസ് എന്നാൽ impurity എന്ന് വാക്കർത്ഥം പറയാം. ഇസ്ലാമിക കർമശാസ്ത്രപരമായി നമസ്കരിക്കാൻ നിൽക്കുമ്പോൾ വസ്ത്രവും ശരീരവും നമസ്കരിക്കുന്ന സ്ഥലവും നജസിൽ നിന്നും മുക്തമാവണം എന്നാണ് നിയമം. നജിസായ ഒരു കാര്യം ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കണം എന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മലം, മൂത്രം, രക്തം എന്നിവയൊക്കെ നജിസ് ആണ്. എന്നാൽ തുപ്പൽ , കഫം , ശുക്ലം എന്നിവ നജിസല്ല. എന്താണ് ഇതിൻറെയൊക്കെ യുക്തി എന്ത് എന്ന് ചോദിച്ചാൽ അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് അഥവാ ദിവ്യബോധനം ലഭിക്കുന്ന മുഹമ്മദ് നബി (സ) അങ്ങനെ പഠിപ്പിച്ചു അതുകൊണ്ട് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് മാത്രമാണ് ഉത്തരം. അല്ലാതെ മുസ്ലീങ്ങൾ അവരുടെ യുക്തിക്ക് അനുസരിച്ച് ചിലത് നജിസ്സും ചിലത് നജസല്ലാത്തതുമാക്കി തിരഞ്ഞെടുത്തതല്ല. എന്തൊക്കെ കാര്യം നജസാണെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടോ അതൊക്കെ നജസായി മുസ്ലിങ്ങൾ മനസ്സിലാക്കും. നജസല്ല എന്ന് പഠിപ്പിക്കപ്പെട്ടത് നജസ് അല്ല എന്ന് മനസ്സിലാക്കും.
ഇസ്ലാമിക കർമ ശാസ്ത്ര പ്രകാരം മുലപ്പാൽ മാത്രം കുടിക്കുന്ന, മറ്റു ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിട്ടില്ലാത്ത ചെറിയ ആൺകുട്ടികളുടെ മൂത്രവും നജസ് തന്നെയാണു എന്നാൽ, ചെറിയ നജിസ് മാത്രമാണ്. സാധാരണഗതിയിൽ മൂത്രം വസ്ത്രത്തിൽ ആയാൽ മൂത്രം മുഴുവനായി കഴുകിക്കളയൽ നിർബന്ധമാണ് എന്നാൽ മുലപ്പാൽ മാത്രം കുടിക്കുന്ന ആൺകുട്ടിയുടെ മൂത്രമാണ് എങ്കിൽ അതിനുമുകളിൽ വെള്ളം കുടഞ്ഞാൽ മതിയാകും. കഴുകി കളയണം എന്ന് നിർബന്ധമില്ല. പെൺകുട്ടിയുടെ മൂത്രം പൂർണമായും കഴുകി കളയേണ്ടതുണ്ട്.
മുഹമ്മദ് നബി അല്ലാഹുവിൽ നിന്നുള്ള വഹിയ് ന്റെ അടിസ്ഥാനത്തിൽ പഠിപ്പിച്ച കാര്യങ്ങൾ മുസ്ലിങ്ങൾ ചോദ്യംചെയ്യാതെ വിശ്വസിക്കും. രക്തം നജസാണ്. എന്നതിൻറെ അർത്ഥം രക്തം എന്തോ മ്ലേച്ചമായ സംഗതിയാണ് എന്നല്ല. വസ്ത്രത്തിൽ രക്തം ആയാൽ കഴുകിക്കളയണം എന്ന് മാത്രമാണ്. മുലപ്പാൽ മാത്രം കുടിക്കുന്ന ആൺകുട്ടിയുടെ മൂത്രം ചെറിയ നജസ് മാത്രമാണെന്ന് പഠിപ്പിച്ച പ്രവാചകൻ പെൺകുട്ടിയുടെ മൂത്രത്തെപ്പറ്റി മുഴുവൻ കഴുകിക്കളയാൻ കൽപ്പിച്ചത് വഴി അതിനെ ചെറിയ നജസായല്ല ഇസ്ലാം പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാം. പെൺകുട്ടിയുടെ മൂത്രം പൂർണമായും കഴുകി കളയേണ്ടതുണ്ട്. ഇസ്ലാമികനിയമങ്ങൾ ഒക്കെ തങ്ങളുടെ സ്വന്ത കേവല യുക്തിക്ക് യോജിക്കുന്നുണ്ടോ ഇല്ലേ എന്നല്ല, മറിച്ച് ആ വിഷയത്തിൽ പ്രവാചക കല്പന എന്താണുള്ളത് എന്ന് മാത്രേമേ അവിടെ മുസ്ലീങ്ങൾ പരിഗണിക്കുന്നുള്ളൂ.
Post a Comment