എൽ ജി ബി ടി ക്യു : ഇസ്ലാം

പോസ്റ്റ് വായിക്കുന്നതിനു മുമ്പായി ചില കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക. എൻറെ പോസ്റ്റ് ഈ വിഷയത്തിലെ ഇസ്ലാമിൻറെ കാഴ്ചപ്പാട് എന്താണ് എന്നത് മാത്രമാണ്. ഇത് പൊതു സമൂഹത്തിനോടുള്ള ഒരു ആഹ്വാനമല്ല. അതുകൊണ്ടുതന്നെ ആരും അനാവശ്യമായി കുരു പൊട്ടാൻ നിൽക്കേണ്ടതില്ല. ഒരു മത വിശ്വാസി എന്ന നിലയിൽ ഈ വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് എന്നുള്ള കാര്യം മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകൻറെ ഖബറിടത്തിലേക്ക് ഉള്ള കവാടത്തിന്റെ താക്കോൽ സൂക്ഷിപ്പുകാർ ആയി നിയോഗിക്കപ്പെട്ടിരുന്ന എത്യോപ്യൻ വംശജരായ ആളുകളെ പറ്റി ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. ഇവർ ട്രാൻസ്ജെൻഡറുകൾ ആണെന്നും ഇസ്ലാമിൽ ഇത്തരം ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക പരിഗണനയുണ്ട് എന്നൊക്കെയാണ് പോസ്റ്റിലെ പ്രതിപാദ്യം. അടിസ്ഥാനരഹിതമായ വാദമാണിത്. തങ്ങളുടെ LGBTQ വികല വാദങ്ങൾക്ക് ഇസ്ലാമിൽ തെളിവുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ വൃത്തികെട്ട ശ്രമം മാത്രമാണിത്. 

 പല മുസ്ലിങ്ങൾക്കും ഇക്കാര്യത്തിൽ വലിയ അജ്ഞത ഉള്ളതുകൊണ്ട് കാര്യങ്ങളൊന്നു വിശദമാക്കാം എന്ന് കരുതുന്നു. LGBTQ എന്നാൽ എന്താണെന്നും അതിൻറെ ഇസ്ലാമിക മാനം എന്ത് എന്നും വിശദീകരിക്കുന്ന വീഡിയോ ഞാനും സുഹൃത്ത് ഡോക്ടർ അബ്ദുള്ള ബാസിലും കൂടി മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ വിശദീകരിച്ചത് ആണെങ്കിലും ഒരു എഴുത്തു കൂടി ഉണ്ടാകുന്നത് നല്ലതാണെന്ന് കരുതുന്നു. വീഡിയോ ലിങ്ക് താഴെ ഇടാം. 

ആദ്യമായി ഈ പദങ്ങൾ എല്ലാം എന്താണെന്ന് ഒന്ന് വിശദീകരിക്കാം. 

1. Lesbian - സ്ത്രീക്ക് സ്ത്രീയോട് ലൈംഗിക താൽപര്യം തോന്നുന്ന അവസ്ഥ.

2.Gay- പുരുഷന് പുരുഷനോട് ലൈംഗിക താൽപര്യം തോന്നുന്ന അവസ്ഥ.

3. Bisexual- പുരുഷനോടും സ്ത്രീയോടും ഒരു പോലെ ലൈംഗിക താൽപര്യം തോന്നുന്ന അവസ്ഥ.

🛑ഈ മൂന്ന് കാര്യങ്ങളോടുമുള്ള ഇസ്ലാമിക കാഴ്ചപ്പാട് - ലൈംഗിക വൈകൃതം, കടുത്ത ഹറാം.

♦️പരിഹാരം - ഇസ്ലാമിക ധാർമികത, counselling. അത്തരം സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കുക.

4. Transgender- ശാരീരികമായി അപൂർണ്ണതകൾ ഒന്നും ഇല്ലാത്ത പുരുഷൻ മാനസികമായി സ്ത്രീയാണെന്ന് അവകാശപ്പെടുന്ന അവസ്ഥ. ട്രെയിൻ യാത്രകളിൽ ഒക്കെ നാം കാണാറുള്ള ഹിജഡകൾ എന്നറിയപ്പെടുന്നത് ഇത്തരം ട്രാൻസ്ജെൻഡറുകൾ ആണ്. കുറച്ചുകൂടി സിമ്പിളായി പറഞ്ഞാൽ ചാന്ത് പൊട്ട് സിനിമയിലെ ദിലീപിൻറെ ക്യാരക്ടർ , ചുരിദാർ ഇട്ട പുരുഷന്മാർ. ഇവരുടെ ലൈംഗിക അവയവങ്ങൾക്ക് ഒരു തകരാറും ഉണ്ടാവില്ല. ട്രാൻസ്ജെൻഡറുകൾ വലിയൊരു വിഭാഗവും സ്വവർഗ്ഗാനുരാഗികൾ ആണ്. 

5. Queer. സംഗതി ട്രാൻസ് ജെൻഡർ തന്നെയാണ്. കുഞ്ഞിക്കൂനൻ തന്നെ സ്വയം വിമൽകുമാർ എന്ന് വിളിക്കുന്നു എന്ന് മാത്രം. ശാരീരികമായ യാതൊരു വൈകല്യങ്ങളും ഇല്ലാത്ത ആളുകൾ തങ്ങൾ ഏതു ലിംഗമാണ് എന്ന് കൺഫ്യൂഷനിലാണ് എന്ന് അവകാശപ്പെടുന്നു. ട്രാൻസ്ജെൻഡർ എന്ന പേരിൽ അറിയപ്പെടുന്നതിൽ ഉള്ള ഒരു taboo ഒഴിവാക്കാനായി queer എന്ന് അവർ സ്വയം വിളിക്കുന്നു എന്നേയുള്ളൂ. പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. 

🛑ഇസ്ലാമിക കാഴ്ചപ്പാട് - ലൈംഗിക അവയവങ്ങൾക്ക് വൈകല്യം ഒന്നും ഇല്ലാത്ത ഒരാൾ താനൊരു ട്രാൻസ് ജെൻഡർ ആണെന്ന് അവകാശപ്പെടുന്നതും പുരുഷൻ സ്ത്രീയുടെ വസ്ത്രങ്ങളും സ്ത്രീ പുരുഷന്റെ വസ്ത്രങ്ങളും ധരിക്കുന്നതും ഹറാം. അത്തരത്തിൽ പുരുഷനായ ജനിച്ച ഒരാൾ സ്ത്രീയായി മാറാൻ വേണ്ടിയോ സ്ത്രീയായ ആൾ പുരുഷനായി മാറാൻ വേണ്ടിയോ ലിംഗമാറ്റ ശസ്ത്രക്രിയകളോ മറ്റോ നടത്തുന്നത് ഹറാമാണ്. സ്വവർഗ്ഗലൈംഗികത കൂടി കടന്നു വരുന്നുണ്ടെങ്കിൽ കടുത്ത ഹറാം.

♦️പരിഹാരം - ഇസ്ലാമിക ധാർമികത, counselling. അത്തരം സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കുക. 

മുകളിൽ പറഞ്ഞ അഞ്ച് വിഭാഗങ്ങൾക്കും ഇസ്ലാമികപരമായി യാതൊരു അടിത്തറയും ഇല്ല . ഇസ്ലാം ഇവ ഹറാമായി പരിഗണിക്കുന്നു. വളരെ കൃത്യമായി പറഞ്ഞാൽ സ്വവർഗ്ഗാനുരാഗ അടിത്തറയിൽ രൂപപ്പെട്ട എൽ ജി ബി ടി ക്യൂ എന്ന 5 തരം ചിന്താഗതികൾക്കും ഇസ്ലാമിൽ സ്ഥാനമേയില്ല. 

എന്നാൽ ഇസ്ലാം പരിഗണിക്കുന്ന, സഹാനുഭൂതിയോടെ മാത്രം കാണുന്ന മറ്റൊരു വിഭാഗം ഉണ്ട്. അതാണ് Intersex. 

 ജനിക്കുമ്പോൾ തന്നെ ലൈംഗിക അവയവങ്ങൾക്ക് തകരാറുകൾ ഉള്ള അവസ്ഥയാണിത്. ജനിതകപരമായോ ഹോർമോൺ പരമായോ ഉള്ള കാരണങ്ങൾ കൊണ്ട് ലൈംഗിക ശേഷി ഇല്ലാത്ത ആളുകൾ. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഖുൻസ എന്ന് അറിയപ്പെടുന്ന വിഭാഗം. വളരെ വളരെ ചെറിയ ഒരു ഒരു വിഭാഗം മാത്രമാണിത്. പുരാതനകാലത്ത്, ഷണ്ഡീകരിക്കപെട്ട അടിമകളും ഈ വിഭാഗത്തിൽ പെടുത്തിയിരുന്നു. 


🛑ഇസ്ലാമിക കാഴ്ചപ്പാട് - പൂർണ്ണമായും സഹാനുഭൂതി യിൽ അടിസ്ഥാനമാക്കിയാണ് ഇവരോടുള്ള ഇസ്ലാമിൻറെ സമീപനം. കൂടുതൽ സാമ്യം ആണിനോട് ആണോ പെണ്ണിനോട് ആണോ എന്നതിൻറെ അടിസ്ഥാനത്തിൽ ഇസ്ലാം ഇവരെ ആണായോ പെണ്ണായോ ഏതെങ്കിലും ഒന്നായി പരിഗണിക്കുന്നു. മൂന്നാംലിംഗം എന്നൊരു കാഴ്ചപ്പാടില്ല. 

♦️പരിഹാരം - വൈദ്യശാസ്ത്രം പുരോഗമിച്ച ഇന്നത്തെ കാലത്ത് ഇൻറർസെക്സ് എന്നത് ഏറെക്കുറെ പൂർണമായും സർജറി കളിലൂടെയും ചികിത്സകളിലൂടെയും പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണ്. ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ നടത്തുന്ന സർജറിയിലൂടെയും തുടർചികിത്സകളിലൂടെയും ഇത്തരം കുഞ്ഞുങ്ങളെ പൂർണ്ണമായും ആൺ ആയോ അല്ലെങ്കിൽ പെണ്ണായോ വളർത്തി കൊണ്ടുവരാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇൻറർ സെക്സ് എന്ന ഒരു വിഭാഗം ഇന്നത്തെ തലമുറയിൽ വളരെ അപൂർവ്വമാണ് എന്ന് തന്നെ പറയാം. ലൈംഗിക ശേഷി ഇല്ല എന്നതിൻറെ പേരിൽ മാത്രം ഇവരെ പ്രത്യേകമായി ഒരു ലിംഗം ആക്കി പരിഗണിക്കൽ ഇവരോട് ചെയ്യുന്ന അനീതി മാത്രമാണ്.

ഇത്തരത്തിൽ ലൈംഗിക ശേഷി ഇല്ലാത്ത ആളുകൾ പഴയ തലമുറയിൽ ധാരാളമുണ്ട്. ലൈംഗിക അവയവങ്ങൾക്ക് പ്രശ്നം ഉള്ള ആളുകളാണ് ഇവർ. ഇത്തരത്തിൽ പെട്ട ആളുകൾ സ്വവർഗ്ഗാനുരാഗികൾ അല്ല. അവർക്ക് ലൈംഗിക ശേഷി ഇല്ല എന്ന് മാത്രമേ ഉള്ളൂ. അവർക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും ഒന്നും ലൈംഗികതാല്പര്യം തോന്നുകയില്ല. ഇത്തരം ആളുകൾ ഇസ്ലാമിക കർമശാസ്ത്രത്തിൽ ഖുൻസ എന്നറിയപ്പെടുന്നു. ഇവരുമായി ബന്ധപ്പെട്ട പല മതവിധികളും ശരീഅതിൽ (കർമശാസ്ത്രത്തിൽ) ഉണ്ട്. ഇത്തരത്തിൽ ലൈംഗിക താല്പര്യവും ശേഷിയും ഇല്ലാത്ത പുരുഷന്മാർക്ക് അന്യസ്ത്രീകളുമായി ഇടപഴകാൻ ഇസ്ലാമിൽ ഇളവുകൾ ഉണ്ട്. 

ഇത്തരത്തിൽപ്പെട്ട ചില ആളുകളെ പണ്ടുകാലങ്ങളിൽ മദീന പള്ളിയിലെ പ്രവാചകൻറെ ഖബർ നിൽക്കുന്ന കെട്ടിടത്തിന്റെ പരിപാലന ചുമതല ഏൽപ്പിച്ചിരുന്നു. മദീന പള്ളിയിൽ സന്ദർശനത്തിനു വരുന്ന പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ ഇടപെടാൻ കഴിയും എന്നതുകൊണ്ട് മുൻകാലഘട്ടങ്ങളിൽ സ്ത്രീപുരുഷന്മാരെ നിയന്ത്രിക്കുവാൻ വേണ്ടി ഇത്തരം ആളുകളെ നിയോഗിച്ചിരുന്നു. അത്തരത്തിൽ പെട്ട ലൈംഗിക ശേഷി ഇല്ലാത്ത ഒരു ആൾ ആണ് അടുത്തകാലത്ത് മരണപ്പെട്ടത്. അദ്ദേഹം ട്രാൻസ്ജെൻഡറോ സ്ത്രീകളുടെ വേഷം ധരിക്കുന്ന പുരുഷനോ ഒന്നുമല്ല. ലൈംഗികശേഷി ഇല്ലാത്ത ലൈംഗിക താൽപര്യങ്ങൾ ഇല്ലാത്ത ഒരു പുരുഷൻ മാത്രമാണ്. സ്ത്രീ പുരുഷ നിയന്ത്രണങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങൾ വന്നപ്പോൾ സൗദി അധികൃതർ ഇവരെ നിയമിക്കുന്നത് നിർത്തി എന്നാണ് അറിഞ്ഞത്. 

സ്വവർഗ്ഗാനുരാഗം ഇസ്ലാം അനുവദിക്കുന്നില്ല. ഇന്നത്തെ ചാവുകടൽ സ്ഥിതി ചെയ്യുന്ന സോദോം പ്രദേശത്ത് ജീവിച്ചിരുന്ന ലൂത്ത് നബിയുടെ സമൂഹത്തെ മുഴുവനായി അല്ലാഹു നശിപ്പിച്ചത് അവർ സ്വവർഗ്ഗാനുരാഗികൾ ആയിരുന്നു എന്നതിൻറെ പേരിലാണ്. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ പര്യാപ്തമായ മഹാ തിന്മയാണ് സ്വവർഗരതി. യാതൊരുവിധത്തിലുള്ള ഗവേഷണങ്ങൾക്കും സ്കോപ്പ് ഇല്ലാത്ത രീതിയിൽ സ്വവർഗ്ഗാനുരാഗം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു.

"അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കെട്ടിക്കുക" എന്നൊരു പ്രയോഗം മലബാറിലുണ്ട്. ഇസ്ലാം സഹാനുഭൂതിയോടെ പരിഗണിച്ച ഖുൻസ എന്ന ഇൻറർ സെക്സ് വിഭാഗത്തെ, ട്രാൻസ് ജെൻഡർ ആയി അവതരിപ്പിക്കുകയും എന്നിട്ട് അതിനെ കൊണ്ടുപോയി സ്വവർഗ്ഗരതിക്കാരുടെ കൂട്ടത്തിൽ കെട്ടുകയും അങ്ങനെ മൊത്തത്തിൽ എല്ലാത്തിനെയും ഇസ്ലാമിൻറെ ലേബലിൽ ന്യായീകരിക്കുകയും ചെയ്യുന്ന അഭിനവ 'ന്യൂജൻ ലിബറൽ ഇസ്ലാം വക്താക്കൾ' ഇസ്ലാമിൻറെ പേരിൽ സ്വവർഗാനുരാഗം പ്രചരിപ്പിക്കരുത്. നിങ്ങൾ വേണമെങ്കിൽ അക്ബർ ചക്രവർത്തിയെ പോലെ സ്വന്തം മതം വല്ലതും ഉണ്ടാക്കിക്കോളൂ. ഇസ്ലാം സമ്പൂർണ്ണമാണ്. സ്വവർഗാനുരാഗം ഇസ്ലാമല്ല. ഇസ്ലാമിൽ എൽ ജി ബി ടി ക്യൂ വിന് സ്ഥാനവുമില്ല. 

*LGBTQI വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമായ പശ്ചാത്തലത്തിൽ സാധാരണക്കാർക്കടക്കം വിഷയം മനസ്സിലാവാൻ വേണ്ടി നടത്തിയ വീഡിയോ ചർച്ചയുടെ ഭാഗങ്ങൾ :

1️⃣ *എന്താണീ LGBT?* : https://youtu.be/x9fWfm6tFuk
2️⃣ *സ്വവർഗാനുരാഗം : ജനിതകമാണെങ്കിൽ തന്നെയെന്ത്?* : https://youtu.be/4UvUqexSxmc
3️⃣ *ട്രാൻസ്‌ജെൻഡർ, ഇന്റർസെക്സ്, ഇസ്‌ലാം* : https://youtu.be/GijMDcrrwA8

















2 Comments

Post a Comment

Previous Post Next Post