മക്കാ മുശ്രിക്കുകൾ അബ്രഹാമിന്റെ പിന്മുറക്കാർ ആയിരുന്നോ ?



📌ചോദ്യം : മക്ക മുശ്രിക്കുകൾ അവർ അബ്രാമിൻ്റെ പിൻമുറകാരാണെന്നെ വിശ്വാസം ഉണ്ടായിരുന്നോ?

അത് പോലെ അല്ലാഹുവിനെ അവർ അബ്രഹാമിൻ്റെ ദൈവം ആണെന്ന് vishvasichittundo?

Undeal ഹദീസ് നിന്നോ,ക്വാരനിൽ നിന്നോ തെളിയിക്കുക...എങ്കിൽ സെബാസ്റ്റ്യൻ പുന്നകളിൻ്റെയും മറ്റ് ക്രിസ്റ്റ്യൻ പസ്റെരൻ്റെയും vadhgal നമുക്ക് അവരുടെ മുന്നിൽ തെളിയിക്കാം....

ഉണ്ടോ?? Question by FB ID Fasal faz (ചോദ്യം അതേപടി പകർത്തിയതാണ്. അക്ഷരത്തെറ്റുകൾ ഒക്കെ ചോദ്യകർത്താവിന്റെ വകയാണ് )

📣ഉത്തരം : മക്കയിലെ മുശ്രിക്കുകൾ അവരുടെ പ്രപിതാക്കൾ ആയി അബ്രഹാമിനെയും ഇസ്മാഈലിനെയും അംഗീകരിച്ചവരായിരുന്നു എന്നുമാത്രമല്ല അവർ അഭിമാനപൂർവ്വം എടുത്തു പറഞ്ഞിരുന്നതും ആയിരുന്നു. മക്കയിലെ അറബികളുടെ പിതൃ വംശപരമ്പരകൾ എല്ലാം അവസാനിക്കുന്നത് ഇസ്മായിലിൽ ആണ് എന്നത് വളരെ അറിയപ്പെട്ട കാര്യമാണ്. മുഹമ്മദ് നബിയുടെയും അബൂബക്കറിനെയും ഉമറിന്റെയും എല്ലാം വംശപരമ്പര അവസാനിക്കുന്നത് കഅബ് ബ്നു ലുഅയ്യ് എന്ന ഇസ്മായിൽ സന്തതികളിൽ പെട്ട വ്യക്തിയിൽ ആണ് . ഫാമിലി ടീ ഓഫ് - മുഹമ്മദ്, അബൂബക്കർ , ഉമർ , ഉസ്മാൻ എന്ന് ഒക്കെ സെർച്ച് ചെയ്താൽ ഗൂഗിളിൽ നിന്ന് തന്നെ ഇതൊക്കെ കിട്ടും. മക്കയിലെ മുശ്രിക്കുകളുടെ ഒക്കെ പിതൃ പരമ്പര അവസാനിക്കുന്നത് അബ്രഹാമിലാണ്.
ഇതുപോലും ഒന്ന് ഗൂഗ്ൾ ചെയ്ത് നോക്കാൻ അറിയാത്തവർ ഒക്കെയാണ് ഇസ്ലാമിക വിമർശനത്തിന് ഇറങ്ങുന്നത് എന്നതാണ് തമാശ! 

മക്കാ മുശ്രിക്കുകൾ അബ്രഹാമിനെയും ഇസ്മായിലിനെയും അംഗീകരിച്ചിരുന്നു എന്നു മാത്രമല്ല ഇവരുടെ ചിത്രങ്ങളും പ്രതിമകളും ഒക്കെ ഉണ്ടാക്കി കഅബയുടെ അകത്ത് പ്രതിഷ്ഠിച്ചിരുന്നു. മുഹമ്മദ് നബിയുടെ മക്ക വിജയ വേളയിൽ ഖുറൈശികൾ കഅബയിൽ സ്ഥാപിച്ച ഇബ്രാഹിമിന്റെയും ഇസ്മാഈലിന്റെയും പ്രതിഷ്ഠകൾ നീക്കം ചെയ്ത സംഭവം സ്വഹീഹുൽ ബുഖാരിയിൽ കാണാം. ഹദീസ് കാണാം . 

حَدَّثَنَا أَبُو مَعْمَرٍ، حَدَّثَنَا عَبْدُ الْوَارِثِ، حَدَّثَنَا أَيُّوبُ، حَدَّثَنَا عِكْرِمَةُ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا قَدِمَ أَبَى أَنْ يَدْخُلَ الْبَيْتَ وَفِيهِ الآلِهَةُ فَأَمَرَ بِهَا فَأُخْرِجَتْ فَأَخْرَجُوا صُورَةَ إِبْرَاهِيمَ وَإِسْمَاعِيلَ فِي أَيْدِيهِمَا الأَزْلاَمُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ قَاتَلَهُمُ اللَّهُ أَمَا وَاللَّهِ قَدْ عَلِمُوا أَنَّهُمَا لَمْ يَسْتَقْسِمَا بِهَا قَطُّ ‏"‏‏.‏ فَدَخَلَ الْبَيْتَ، فَكَبَّرَ فِي نَوَاحِيهِ، وَلَمْ يُصَلِّ فِيهِ‏.‏

അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം:
"മക്കാവിജയ വേളയിൽ പ്രവാചകൻ കഅബയുടെ അകത്തുകയറാൻ വിസമ്മതിച്ചു. അതിനകത്ത് വിഗ്രഹങ്ങൾ ഉണ്ടായിരുന്നത് ആയിരുന്നു കാരണം. വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ പ്രവാചകൻ കല്പിച്ചു അപ്രകാരം ചെയ്യപ്പെട്ടു. കയ്യിൽ ഭാഗ്യ പരീക്ഷണം നടത്തുന്ന അമ്പുകളും ആയി നിൽക്കുന്ന ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും ചിത്രങ്ങളും നീക്കം ചെയ്യപ്പെട്ടു. പ്രവാചകൻ പറഞ്ഞു: അല്ലാഹുവിൻറെ ശാപം ഇവരുടെ (മുശ്രിക്കുകളുടെ )  മേൽ ഉണ്ടാവട്ടെ ! ഇബ്രാഹീമും ഇസ്മാഈലും ഒരിക്കലും അമ്പ് കൊണ്ട് ഭാഗ്യപരീക്ഷണം നടത്തുന്നവർ ആയിരുന്നില്ല. അതിനുശേഷം കഅബയുടെ ഉള്ളിൽ കയറുകയും അതിൻറെ മൂലകളിൽ നിന്ന് തക്ബീർ മുഴക്കുകയും ചെയ്തു അതിനകത്ത് നമസ്കരിച്ചില്ല "

(സഹീഹുൽ ബുഖാരി 1601). 

മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവരായിരുന്നു. മുസ്ലിംകൾ മാത്രമല്ല ക്രിസ്ത്യാനികളും ജൂതന്മാരും ഒക്കെ അല്ലാഹുവിൽ വിശ്വാസമുള്ളവരാണ്. എന്നാൽ അല്ലാഹുവെപ്പറ്റി പല വികല വിശ്വാസങ്ങളും ഇക്കൂട്ടർ എല്ലാം വച്ചുപുലർത്തിയിരുന്നു എന്നതായിരുന്നു പ്രശ്നം. അല്ലാഹുവിന് പെൺമക്കളുണ്ട് എന്ന് മുശ്രിക്കുകളും യേശു അല്ലാഹുവിൻറെ പുത്രനാണെന്ന് ക്രിസ്ത്യാനികളും ഉസൈർ അല്ലാഹുവിൻറെ പുത്രനാണെന്ന് ജൂതന്മാരും വിശ്വസിച്ചു. തങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന മഹാത്മാക്കൾ അല്ലാഹുവിൻറെ അടുക്കൽ തങ്ങളുടെ കാര്യം ശുപാർശചെയ്യും എന്നും അല്ലാഹുവിങ്കലേക്ക് തങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നും മക്കാ മുശ്‌രിക്കുകൾ വാദിച്ചു.

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. ( നബിയേ, ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
(Surat:10, Verse:18)

أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌۭ كَفَّارٌۭ
അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(Surat:39, Verse:3)

 ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ഒക്കെ ചിത്രങ്ങളും പ്രതിമകളും വരെ കഅ്ബക്കുള്ളിൽ അവർ സ്ഥാപിച്ചിരുന്നു എന്ന കാര്യം മുകളിൽ ഹദീസിൽ കണ്ടല്ലോ. 

മക്കാ മുശ്രിക്കുകൾ അബ്രഹാം പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്നവരും അബ്രഹാമിന്റെ ദൈവമായ അല്ലാഹുവിൽ വിശ്വസിച്ചവരുമായിരുന്നു. പക്ഷേ വികലമായ വിശ്വാസം ആയിരുന്നു അവരുടേത്. അല്ലാഹുവിനു മാത്രം അർഹതപ്പെട്ട ആരാധനയിൽ അവർ പങ്കാളികളെ ചേർത്തു. 


1 Comments

  1. Meccans could be direct descendants ,not arabs ,meccans are arabized arabs , i think i read it in the book sealed nectar -seeera of prophet muhammed (Pbuh)..........and quoting martin lings in his book he says jews used to visit mecca ,after meccan started idol worshipping they stopped coming ................there is a jewish book called return to mecca .........https://www.youtube.com/watch?v=IW0FrgSd80k

    ReplyDelete

Post a Comment

Previous Post Next Post