ബലാൽസംഗത്തിന് ഇസ്ലാമിൽ ശിക്ഷയില്ലേ !


ഇസ്ലാമിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനുള്ള പോസ്റ്റിന് താഴെ വന്ന ഒരു ചോദ്യമാണിത്. ഒരാളുടെ കമൻറിന്റെ സ്ക്രീൻഷോട്ട് ആണ് ചോദ്യത്തിന് ആധാരം. കമൻറ് സ്ക്രീൻഷോട്ട് താഴെ  കൊടുക്കുന്നു. ആരോപണം ആദ്യം വായിക്കുക.

📌 ആരോപണം : ശരിയ പ്രകാരം വ്യഭിചാരത്തിന്റെ ശിക്ഷയാണ് റേപ്പിനും എന്നാണ്.. അത് തെളിയിക്കാന്‍ സാക്ഷികളും വേണം. ആധുനിക ലോകത്ത് പുരോഗമന സമൂഹത്തിന്റെ സ്വാധീനം മൂലം ശരിയയില്‍ വെള്ളം ചേര്‍ത്ത് സാഹചര്യ തെളിവുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടാകാം, എന്നാലും വ്യഭിചാരം അല്ലെന്ന് തെളിയിക്കേണ്ട പ്രഥമ ബാധ്യത വിക്ടിമിന് തന്നെയാണ്.. ജനാധിപത്യ രാജ്യങ്ങളിലെ പോലെ ഒരു സ്ത്രീയുടെ മൊഴി കൊണ്ട് മാത്രം ശരിയയില്‍ ശിക്ഷ വിധിക്കാന്‍ വകുപ്പില്ല..
By FB ID Shareef Yousaf

📣ഉത്തരം : ഇസ്ലാമിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളാണ് ഈ കമൻറ് ഇട്ട ആൾ എന്ന് വ്യക്തമാണ്. എന്തായാലും ഈ വിവരദോഷി പറയുന്നത് പോലെയാണോ ഇസ്ലാമിലെ നിയമം എന്ന് നമുക്ക് തെളിവുകൾ സഹിതം പരിശോധിക്കാം. 

ഇമാം തുർമുദി ജാമിഇലും ഇമാം അബൂദാവൂദ് സുനനിലും ഇസ്ലാമിക ശിക്ഷാവിധികളെ കുറിച്ച് വിവരിക്കുന്ന അധ്യായത്തിൽ പ്രവാചകൻറെ കാലത്ത് നടന്ന ഒരു റേപ്പിനെ കുറിച്ച ഹദീസ് പ്രതിപാദിക്കുന്നുണ്ട്. ഹദീസ് സ്വീകാര്യ യോഗ്യമായതാണ്. 

حَدَّثَنَا مُحَمَّدُ بْنُ يَحْيَى النَّيْسَابُورِيُّ، حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، عَنْ إِسْرَائِيلَ، حَدَّثَنَا سِمَاكُ بْنُ حَرْبٍ، عَنْ عَلْقَمَةَ بْنِ وَائِلٍ الْكِنْدِيِّ، عَنْ أَبِيهِ، أَنَّ امْرَأَةً، خَرَجَتْ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم تُرِيدُ الصَّلاَةَ فَتَلَقَّاهَا رَجُلٌ فَتَجَلَّلَهَا فَقَضَى حَاجَتَهُ مِنْهَا فَصَاحَتْ فَانْطَلَقَ وَمَرَّ عَلَيْهَا رَجُلٌ فَقَالَتْ إِنَّ ذَاكَ الرَّجُلَ فَعَلَ بِي كَذَا وَكَذَا ‏.‏ وَمَرَّتْ بِعِصَابَةٍ مِنَ الْمُهَاجِرِينَ فَقَالَتْ إِنَّ ذَاكَ الرَّجُلَ فَعَلَ بِي كَذَا وَكَذَا ‏.‏ فَانْطَلَقُوا فَأَخَذُوا الرَّجُلَ الَّذِي ظَنَّتْ أَنَّهُ وَقَعَ عَلَيْهَا وَأَتَوْهَا فَقَالَتْ نَعَمْ هُوَ هَذَا ‏.‏ فَأَتَوْا بِهِ رَسُولَ اللَّهِ صلى الله عليه وسلم فَلَمَّا أَمَرَ بِهِ لِيُرْجَمَ قَامَ صَاحِبُهَا الَّذِي وَقَعَ عَلَيْهَا فَقَالَ يَا رَسُولَ اللَّهِ أَنَا صَاحِبُهَا ‏.‏ فَقَالَ لَهَا ‏"‏ اذْهَبِي فَقَدْ غَفَرَ اللَّهُ لَكِ ‏"‏ ‏.‏ وَقَالَ لِلرَّجُلِ قَوْلاً حَسَنًا وَقَالَ لِلرَّجُلِ الَّذِي وَقَعَ عَلَيْهَا ‏"‏ ارْجُمُوهُ ‏"‏ ‏.‏ وَقَالَ ‏"‏ لَقَدْ تَابَ تَوْبَةً لَوْ تَابَهَا أَهْلُ الْمَدِينَةِ لَقُبِلَ مِنْهُمْ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ صَحِيحٌ ‏.‏ وَعَلْقَمَةُ بْنُ وَائِلِ بْنِ حُجْرٍ سَمِعَ مِنْ أَبِيهِ وَهُوَ أَكْبَرُ مِنْ عَبْدِ الْجَبَّارِ بْنِ وَائِلٍ وَعَبْدُ الْجَبَّارِ بْنُ وَائِلٍ لَمْ يَسْمَعْ مِنْ أَبِيهِ ‏.‏

വാഇൽ ബിൻ ഹുജൈർ നിവേദനം : "പ്രവാചകൻറെ പള്ളിയിലേക്ക് ഒരു സ്ത്രീ നമസ്കരിക്കാൻ ആയി പോകുന്ന സമയത്ത് ഒരു പുരുഷൻ അവരെ കടന്നു പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ഉണ്ടായി. സ്ത്രീ ഉറക്കെ കരഞ്ഞപ്പോൾ പ്രതി അവിടെ നിന്ന് ഓടിപ്പോയി. അല്പം കഴിഞ്ഞ് അതുവഴി ഒരാൾ നടന്നു വന്നപ്പോൾ സ്ത്രീ വീണ്ടും ഉച്ചത്തിൽ കരയുകയും ഇയാൾ എന്നെ ബലാത്സംഗം ചെയ്തു എന്ന് വിളിച്ചു പറയുകയും ചെയ്തു. അതുവഴി നടന്നുവന്ന മുഹാജിറുകളായ സഹാബികളോടു തന്നെ അയാൾ ബലാത്സംഗം ചെയ്തു എന്ന് ആ സ്ത്രീ കരഞ്ഞ് കൊണ്ട് പറഞ്ഞു. സഹാബികൾ ഈ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് കരുതപ്പെടുന്ന ആളെ പിടികൂടുകയും "ഇയാളാണോ നിങ്ങളെ റേപ്പ് ചെയ്തത് ?" എന്ന്  ചോദിക്കുകയും "അതെ, ഇയാൾ തന്നെയാണ് " എന്ന് സ്ത്രീ മറുപടി പറയുകയും ചെയ്തു. അയാളെ ബന്ധനസ്ഥനാക്കി മുഹമ്മദ് നബിയുടെ മുന്നിൽ എത്തിച്ചു. സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ പ്രവാചകൻ അയാളെ പരസ്യമായി എറിഞ്ഞു കൊല്ലാൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുമ്പോൾ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റ് നിന്ന് പിടികൂടപ്പെട്ട ആൾ നിരപരാധിയാണെന്നും താനാണ് യഥാർത്ഥ പ്രതി എന്നും വെളിപ്പെടുത്തി. 

പ്രവാചകൻ നിരപരാധിയായ ആളെ നല്ല വാക്കുകൾ പറഞ്ഞു വെറുതെ വിടുകയും സ്ത്രീയോട് അള്ളാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് പറയുകയും ചെയ്തു. ( ഇവിടെ ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് കുറ്റവാളിയെ മാറിപ്പോയതും, യഥാർത്ഥ പ്രതി മുന്നോട്ടു വന്നില്ലായിരുന്നുവെങ്കിൽ സ്ത്രീയുടെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധി ആയ ആൾക്ക് വധശിക്ഷ ലഭിക്കേണ്ടതും ആയിരുന്നു. എന്നാലും ബലാൽസംഗത്തിന് ഇരയായ സ്ത്രീയുടെ അപ്പോഴത്തെ മാനസിക അവസ്ഥ പരിഗണിച്ചുകൊണ്ട് ആ ഒരു തെറ്റ് പൊറുത്തു തന്നിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു). 

യഥാർത്ഥ പ്രതിയെ പരസ്യമായി എറിഞ്ഞുകൊല്ലുകയുണ്ടായി. പ്രവാചകൻ പറഞ്ഞു " അയാൾ പശ്ചാത്തപിച്ചത് പോലെ മദീനക്കാർ പശ്ചാത്തപിച്ചുവെങ്കിൽ ആ പശ്ചാത്താപം സ്വീകരിക്കപ്പെടുക തന്നെ ചെയ്യും" ( അത്ര വലിയ പശ്ചാത്താപമാണ് അയാൾ ചെയ്തത്. കുറ്റം ഏറ്റുപറഞ്ഞു ഈ ലോകത്ത് മരണശിക്ഷ ഏറ്റു വാങ്ങിക്കൊണ്ട് അയാൾ പരലോക ശിക്ഷയിൽനിന്ന് മോചനം നേടി എന്നർത്ഥം). 

തുർമുദി 1454. 

ഈ ഹദീസിൽ നിന്നും ഒരുപാട് ഇസ്ലാമിക നിയമങ്ങൾ മനസ്സിലാക്കാം. ജബ്രകളുടെ  വിവരക്കേട് നിറഞ്ഞ ആരോപണങ്ങൾക്ക് എല്ലാം മറുപടി പറയാൻ ഈ ഒരു ഹദീസ് മാത്രം മതി. ആരോപകൻ ഉന്നയിച്ച 
ഒന്നാമത്തെ കാര്യം അഥവാ വ്യഭിചാരത്തിനും ബലാൽസംഗത്തിനും ഇസ്ലാമിക ശരീഅത്തിൽ ഒരേ ശിക്ഷയാണ് എന്ന ആരോപണത്തിൽ അൽപം കാര്യമുണ്ട്😀 . കാരണം ബലാത്സംഗം ചെയ്തവനും വിവാഹിതനായ വ്യഭിചാരിക്കും ശരിഅത്തിലെ ശിക്ഷ വധശിക്ഷയാണ്. അതും പരസ്യമായി കല്ലെറിഞ്ഞു കൊല്ലൽ ആണ് ശിക്ഷ. ബലാൽസംഗി വിവാഹിതനാണോ അല്ലേ എന്നൊന്നും നോക്കാതെ തന്നെ വധശിക്ഷയാണ് ശരീഅത്തിൽ ലഭിക്കുക. ഇനി ഒരുപക്ഷേ ജബ്രകളുടെ അടുത്ത കരച്ചിൽ "ബലാൽസംഗിയെ കൊല്ലാൻ കൽപിച്ച പ്രാകൃത മതം " എന്നുപറഞ്ഞ് ആയിരിക്കും😎. 

ഇനി രണ്ടാമത്തെ ആരോപണം:  ബലാത്സംഗം തെളിയിക്കാൻ സാക്ഷികൾ വേണം എന്നാണ്. ജബ്രക്ക് എവിടെ നിന്നാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത് എന്ന് അറിയില്ല ! ഇസ്ലാമിൽ അങ്ങനെ ഒരു നിയമം ഇല്ല . ഇസ്ലാമിൽ സാക്ഷികൾ ആവശ്യമുള്ളത് വ്യഭിചാര ആരോപണത്തിന് മാത്രമാണ്. ബലാൽസംഗം തെളിയിക്കാൻ സാഹചര്യത്തെളിവുകളും സ്ത്രീയുടെ മൊഴിയും മാത്രം മതി. മേൽപ്പറഞ്ഞ ഹദീസിൽ നിന്ന് അക്കാര്യം വളരെ വ്യക്തം ആണ്. അവിടെ സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതി എന്ന് എന്ന് സംശയിക്കപ്പെട്ട ആളെ പിടികൂടിയതും വധശിക്ഷയ്ക്ക് വിധിച്ചതും. ഒരൊറ്റ സാക്ഷി പോലും ഇല്ല.
ബലാൽ സംഘത്തിന് ഇരയായവൾക്ക് യാതൊരുവിധ ശിക്ഷയും ഇല്ല. 

ജബ്രയുടെ അറിവിലേക്ക് : ഈ ആധുനിക ജനാധിപത്യ ലോകം ഒക്കെ ഉണ്ടാകുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരൊറ്റ സാക്ഷികൾ പോലുമില്ലാതെ ബലാൽസംഗിക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട് മുഹമ്മദ് നബി. എന്നിട്ടാണ് യാതൊരു വിവരവും ഇല്ലാത്ത ചില മരപ്പാഴുകൾ ഓരോ വിഡ്ഢിക്കമന്റും ആയി വരുന്നത് !

Post a Comment

Previous Post Next Post