ചില വിഷജീവികൾ അടുത്തിടെയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നുണപ്രചരണത്തിന് മറുപടിയാണ് ഈ പോസ്റ്റ്. വായനാ സൗകര്യത്തിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയതാണ്.
📌 മുസ്ലീങ്ങൾ ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബി പറഞ്ഞിട്ടില്ലേ ?
📣 ഇന്ത്യ എന്ന രാജ്യം പോലും നിലവിൽ വന്നത് 1947 ഓഗസ്റ്റ് 15 ന് മാത്രമാണ്. അതിനുമുമ്പ് ഇവിടെ ഒരുപാട് ചെറു നാട്ടുരാജ്യങ്ങൾ മാത്രമായിരുന്നു. അന്യോന്യം യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്ന വ്യത്യസ്ത രാജ്യങ്ങൾ ! പിന്നെയല്ലേ ഇന്ത്യ എന്ന രാജ്യം ഉണ്ടാകുന്നതിന് 1400 വർഷങ്ങൾക്കു മുമ്പ് ഇന്ത്യയോട് യുദ്ധം ചെയ്യാൻ കൽപ്പിക്കുക! അസംബന്ധം !
📌 അങ്ങനെ ഹദീസിലുണ്ട് എന്നും ഇന്ത്യയോട് യുദ്ധം ചെയ്യൽ മുസ്ലീങ്ങളുടെ മതനിയമമാണ് എന്നും ഒരു ക്രിസ്ത്യൻ മിഷനറി പറയുന്ന വീഡിയോ കണ്ടല്ലോ ?
📣 ഇന്ത്യൻ മുസ്ലിംകളെ പൈശാചിക വൽക്കരിക്കാനും ദേശസ്നേഹം ഇല്ലാത്തവരായി ചിത്രീകരിക്കാനും സംഘികളും, കൃസംഘികളും നടത്തുന്ന കുടില ശ്രമത്തിന്റെ ഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത, ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികൾ മാത്രം ആയിരുന്ന, അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി നാടിനെ ഒറ്റുകൊടുത്തവരുടെ പിൻഗാമികൾ ആടിനെ പട്ടിയാക്കുന്ന ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അതിശയമില്ല.
ഇന്ത്യയിൽ പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന മതവിഭാഗങ്ങൾക്കിടയിൽ സ്വാർത്ഥ ലാഭങ്ങൾക്കായി ഇത്തരത്തിൽ നുണകളും വർഗീയതയും ഇളക്കിവിടുന്ന നീച ശക്തികളെ മതേതര ശക്തികൾ തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും ആണ് ആദ്യമായി പറയാനുള്ളത്.
ഇനി എന്താണ് ഹദീസിലെ പരാമർശം എന്ന് നോക്കാം.
عَنْ ثَوْبَانَ، مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " عِصَابَتَانِ مِنْ أُمَّتِي أَحْرَزَهُمَا اللَّهُ مِنَ النَّارِ عِصَابَةٌ تَغْزُو الْهِنْدَ وَعِصَابَةٌ تَكُونُ مَعَ عِيسَى ابْنِ مَرْيَمَ عَلَيْهِمَا السَّلاَمُ "
സൗബാൻ (റ) നിവേദനം; റസൂൽ (ﷺ) പറഞ്ഞു: " എൻറെ സമുദായത്തിൽ പെട്ട രണ്ട് വിഭാഗക്കാർ നരകത്തിൽ നിന്നും മോചിക്കപ്പെടുന്നതാണ്. ഹിന്ദ് കീഴ്പ്പെടുത്തുന്നവരും മറിയമിറെ മകൻ ഈസയുടെ (യേശുക്രിസ്തു) കൂടെയുണ്ടാകുന്നവരുമാണ് ഈ രണ്ട് വിഭാഗക്കാർ ".
Sunan an-Nasa'i 3175. ഹസനായ ഹദീസ് .
ഇന്ത്യ എന്ന രാജ്യം നിലവിൽ വരുന്നതിനും 14 നൂറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ പ്രവചന രൂപത്തിലുള്ള ഈ ഹദീസിൽ പറയുന്നത് മുസ്ലിങ്ങൾ ഹിന്ദ് കീഴടക്കുമെന്നാണ്. അന്നത്തെ കാലത്ത് ഹിന്ദ് എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് സിന്ധു നദീതടം ആണ്. ഇന്നത്തെ ചൈനയുടെ ഭാഗമായ ടിബറ്റിൽ നിന്നും ഉൽഭവിച്ച് പാകിസ്ഥാനിലൂടെ ഒഴുകി കറാച്ചിയിൽ അവസാനിക്കുന്ന 3180 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ നദികളിലൊന്നായ സിന്ധു നദിയുടെ ചുറ്റുമുള്ള പ്രദേശങ്ങളെയാണ് അറബികൾ ഹിന്ദ് എന്ന് വിളിച്ചിരുന്നത്. (ഹിന്ദു എന്ന പേരു പോലും ഈ അറബി വാക്കിൽ നിന്ന് ഉത്ഭവിച്ചതാണ്). ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈനയുടെ ചില ഭാഗങ്ങൾ എന്നിവ ഒക്കെ ഉൾപ്പെടുന്ന പ്രദേശം ! താഴെ കൊടുത്തിട്ടുള്ള മേപ്പ് ശ്രദ്ധിക്കുക.
മുഹമ്മദ് നബിയുടെ ഈ പ്രവചനം ഉമവിയ്യാ ഖലീഫമാരുടെ ഭരണ കാലഘട്ടത്തിൽ തന്നെ പുലർന്നിട്ടും ഉണ്ട് എന്നുള്ളതാണ് വാസ്തവം. മുഹമ്മദ് നബിയുടെ മരണ ശേഷം വെറും 80 വർഷത്തിനുള്ളിൽ തന്നെ ഹദീസിൽ പ്രവചിക്കപ്പെട്ട സിന്ധ് പ്രദേശം മുസ്ലിം സൈന്യം കീഴ്പ്പെടുത്തുകയുണ്ടായി.
കൃത്യമായി പറഞ്ഞാൽ 1309 വർഷങ്ങൾക്കു മുമ്പ് AD 712 ൽ തന്നെ പ്രവാചകൻറെ പ്രവചനം പുലർന്നു കഴിഞ്ഞതാണ്. മുഹമ്മദ് ബിൻ കാസിം അൽ ഥകഫിയുടെ നേതൃത്വത്തിലുള്ള സൈന്യം അന്നത്തെ ഹിന്ദ് അഥവാ ഇന്നത്തെ പാക്കിസ്ഥാൻ കീഴടക്കി. കൂടുതൽ അറിയാൻ വിക്കിപീഡിയ നോക്കുക
https://en.m.wikipedia.org/wiki/Muhammad_ibn_Qasim
അപ്പോൾ പതിമൂന്ന് നൂറ്റാണ്ടുകൾക്ക് പുലർന്നു കഴിഞ്ഞ ഒരു പ്രവചനത്തെ, അതും ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾകൊള്ളുന്ന പ്രദേശം കീഴടക്കുമെന്ന പരാമർശത്തെ പറ്റിയാണ് വസ്തുതകൾക്ക് നിരക്കാത്ത രീതിയിൽ വളച്ചൊടിച്ച് നാട്ടിൽ വർഗീയത ഇളക്കി വിടാൻ ശ്രമിക്കുന്നത് എന്ന് മനസിലാക്കുക.
വാൽക്കഷ്ണം : ഹദീസിൽ പറയുന്ന രണ്ടാമത്തെ വിഭാഗം അഥവാ യേശുക്രിസ്തുവിന്റെ കൂടെയുണ്ടാവുന്ന വിഭാഗം എന്നത് ലോകാവസാനത്തിനു മുന്നോടിയായി നടക്കാൻ പോകുന്ന ഒരു സംഭവത്തെ കുറിച്ചാണ്. ദജ്ജാൽ എന്ന് ഇസ്ലാമിക പ്രമാണങ്ങളിൽ അറിയപ്പെടുന്ന അന്തി ക്രിസ്തുവിനെ വകവരുത്തുവാൻ ആയി ഈസാ നബി ആകാശത്തുനിന്ന് ഭൂമിയിൽ വരികയും ദജ്ജാലിനോട് യുദ്ധം ചെയ്യുകയും ഇസ്രായേലിൽ വച്ച് അവനെ വധിക്കുകയും ചെയ്യും. അന്ന് ഈസാ നബിയുടെ കൂടെ ഉണ്ടാവുന്ന സത്യവിശ്വാസികളുടെ സൈന്യമാണ് ആ വിഭാഗം.
masha allah 👍👍❤💚
ReplyDeleteجزاك الله خير
ReplyDelete👏
ReplyDeletePost a Comment