മനുഷ്യർക്ക് സൻമാർഗ ദർശനമായി അവതരിപ്പിക്കപ്പെട്ട , പടച്ചവന്റെ വചനങ്ങളാണ് വിശുദ്ധ ഖുർആൻ . അതുകൊണ്ടുതന്നെ അശാസ്ത്രീയമായ ഒരു പരാമർശവും വിശുദ്ധഖുർആനിലില്ല. ഭൂമി പരന്നതാണെന്ന ഒരു പരാമർശവും വിശുദ്ധ ഖുർആനിൽ ഇല്ലേ ഇല്ല. ഭൂമിയുടെ ഷേപ്പ് പഠിപ്പിക്കലോ അതിൻറെ ചുറ്റളവും വ്യാപ്തവും പഠിപ്പിക്കൽ ഒന്നുമല്ല ഖുർആനിൻറെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഖുർആനിൽ ഭൂമിയുടെ ആകൃതിയെ പറ്റി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് പോലും സത്യത്തിൽ പ്രസക്തിയില്ല.
ഭൂമിയുടെ ആകൃതിയെപ്പറ്റി പണ്ടുകാലം മുതൽക്കേ മനുഷ്യൻ ചിന്തിക്കുന്നതാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന ആളുകൾ പണ്ട് ഉണ്ടായിരുന്നു. ഇന്നും വളരെ ചെറിയ ഒരു ന്യൂനപക്ഷം ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നുണ്ട്. ഭൂമി ഗോളാകൃതി ആണെന്ന് അഭിപ്രായപ്പെട്ട ധാരാളം ആളുകൾ പണ്ടും ഉണ്ടായിരുന്നു. ഇത്തരം നിഗമനങ്ങൾ വെറും തത്വചിന്താപരമായി ഉന്നയിച്ചവരും പലതരം നിരീക്ഷണങ്ങളിലൂടെ ഗോളാകൃതിയുടെ സാധ്യത പ്രവചിച്ചവരും ഒക്കെ പണ്ടേ ഉണ്ടായിരുന്നു. ക്രിസ്തുവിനു മുമ്പുള്ള BC നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകരായ അരിസ്റ്റോട്ടിൽ, ആർക്കിമെഡീസ്, ഇറാത്തോസ്തനീസ് എന്നിവരൊക്കെ ഇതിൽ പ്രമുഖരാണ്.
ഭൂമിയുടെ ഗോളാകൃതി കൃത്യമായി തെളിയിച്ചത് എഡി 1519 ഓഗസ്റ്റ് 10ന് സ്പെയിനിൽ നിന്ന് പടിഞ്ഞാറോട്ടു യാത്ര പുറപ്പെടുകയും ഒരേ ദിശയിൽ പടിഞ്ഞാറോട്ട് മാത്രം സഞ്ചരിച്ചു കൊണ്ട് നീണ്ട മൂന്നു വർഷത്തിനുശേഷം1522 സെപ്റ്റംബർ ആറിന് സ്പെയിനിൽ തിരിച്ചെത്തുകയും ചെയ്ത സ്പാനിഷ് നാവികരാണ്. Ferdinand magellan എന്ന നാവികൻറെ നേതൃത്വത്തിൽ പുറപ്പെട്ട യാത്ര Juan Sebastián Elcano എന്ന നാവികന്റെ നേതൃത്വത്തിലാണ് തിരിച്ചെത്തിയത്. മജല്ലൻ അതിനിടയിൽ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു. എന്നാൽ ഇതിനു മുമ്പേ തന്നെ ധാരാളം ചിന്തകരും ശാസ്ത്രജ്ഞരും ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. സംശയലേശമന്യേ തെളിയിക്കപ്പെട്ടത് പതിനാറാം നൂറ്റാണ്ടിൽ മജല്ലൻറെ ഈ യാത്രയിൽ ആണെന്ന് മാത്രം.
ഇനി ഇസ്ലാമിക ലോകത്തിന് ഭൂമിയുടെ ആകൃതിയെ പറ്റി ഉണ്ടായിരുന്ന ധാരണകൾ എന്തായിരുന്നു എന്ന് നോക്കാം. ആദ്യകാലഘട്ടങ്ങൾ മുതൽ തന്നെ ഇസ്ലാമിക ലോകത്ത് ഭൂമി ഉരുണ്ടതാണെന്ന സങ്കൽപ്പമായിരുന്നു ഉണ്ടായിരുന്നത് എന്ന് ചരിത്രത്തിൽ ഉടനീളം വ്യക്തമായി കാണാവുന്നതാണ്. ഖുർആനിലെ പദപ്രയോഗങ്ങളിൽ നിന്നും അവർ അത്തരത്തിലാണ് മനസ്സിലാക്കിയിട്ടുള്ളതും. ഭൂമി ഉരുണ്ടതാണെന്ന കാര്യത്തിൽ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് ഉണ്ടെന്ന് പല പൂർവ്വകാല ഇമാമുമാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹുസൈൻ (റ) ഇപ്രകാരം പ്രസ്താവിച്ചതായി ആയി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ അദ്ദേഹത്തിൻറെ ഫതാവയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
قال : وكذلك أجمعوا على أن الأرض بجميع حركاتها من البر والبحر مثل الكرة
"ഭൂമിയിലെ കരയും കടലും അതിലുള്ള സകലതും ചേർന്ന് ഭൂമി മൊത്തത്തിൽ ഒരു ഒരു പന്ത് പോലെയാണ് ഉള്ളത് എന്ന കാര്യത്തിൽ ഇസ്ലാമികപണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു ". മജ്മൂഉൽ ഫതാവാ 25/195.
മിനിമം അറബി വായിക്കാൻ അറിയുന്നവർക്ക് الأرض എന്നാൽ ഭൂമി എന്നാണെന്നും مثل الكرة എന്നാൽ "പന്ത് പോലെ " എന്നാണ് ആണ് അർത്ഥം എന്നെങ്കിലും അറിവുണ്ടാകും എന്ന് കരുതുന്നു. Ferdinand magellan ഒക്കെ ജനിക്കുന്നതിനും അഞ്ചാറ് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാമിക പണ്ഡിതന്മാർ അവരുടെ കിതാബുകളിൽ എഴുതിവച്ച കാര്യമാണ് ഈ പറഞ്ഞത്. ഇസ്ലാമിലെ നാല് അടിസ്ഥാന പ്രമാണങ്ങളാണ് ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവ. ഖുർആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഇസ്ലാമിക പണ്ഡിതന്മാർ ഏകോപിച്ച, ഇസ്ലാമിക ലോകത്ത് അഭിപ്രായ വ്യത്യാസം ഇല്ലാത്ത കാര്യത്തിന് ആണ് ഇജ്മാഅ് എന്ന് പറയുന്നത്. അത്തരത്തിൽ, അഭിപ്രായവ്യത്യാസമില്ലാതെ ഇസ്ലാമികപണ്ഡിതർ ഏകോപിച്ച് അംഗീകരിച്ച അഥവാ ഇജ്മാഅ് ഉള്ള കാര്യമാണ് ഭൂമി പന്തുപോലെ ഉരുണ്ടതാണെന്ന് എന്നത്.
AD 994 ൽ ജനിച്ച ഇമാം അബൂ മുഹമ്മദ് ഇബ്ൻ ഹസം അദ്ദേഹത്തിൻറെ പ്രസിദ്ധമായ ഗ്രന്ഥമായ الفصل في الملل والأهواء والنحل ൽ രേഖപ്പെടുത്തിയത് ഇങ്ങനെ വായിക്കാം.
"ഭൂമി ഉരുണ്ടതല്ല എന്ന് പല സാധാരണക്കാരും പറയുന്നുണ്ടല്ലോ ?
" അതിനുള്ള നമ്മുടെ (ഇമാം ഇബ്ൻ ഹസമിന്റെ ) മറുപടി ഇതാണ് :
أن أحداً من أئمة المسلمين المستحقين لاسم الإمامة بالعلم رضي الله عنهم لم ينكروا تكوير الأرض ، ولا يحفظ لأحد منهم في دفعه كلمة ، بل البراهين من القرآن والسنة قد جاءت بتكويرها ... " وساق جملة من الأدلة على ذلك "الفصل في الملل والأهواء والنحل" (2/78) .
" അറിവും വിജ്ഞാനവും ഉള്ള പണ്ഡിതന്മാരും , ഇമാമുമാരും - അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ - ഒരാളും തന്നെ ഭൂമി ഗോളമാണ് എന്ന കാര്യത്തിൽ എതിരഭിപ്രായം പറഞ്ഞിട്ടില്ല. ഒരാളിൽ നിന്ന് പോലും മറിച്ച് ഒരു അഭിപ്രായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഖുർആനിലും സുന്നത്തിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആകൃതി ഗോളം തന്നെയാണ്. "
പണ്ഡിതനും ഇമാമുമായിരുന്ന ഇദ്ദേഹം വിഖ്യാതനായ ശാസ്ത്രജ്ഞനും കൂടിയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ
ഭൂമിയുടെ ഗോളാകൃതി ആദ്യകാലം മുതലേ ഇസ്ലാമിക ലോകത്ത് അഭിപ്രായവ്യത്യാസം പോലുമില്ലാത്ത, ഇജ്മാഅ് ഉള്ള വിഷയമാണ് എന്നതിൻറെ കൂടുതൽ തെളിവുകൾ അറിയാൻ ഈ ലിങ്ക് ഉപയോഗിക്കുക
ഇനി ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ വ്യക്തമായ രേഖപ്പെട്ടു കിടക്കുന്ന ഒരുപാട് ചരിത്രസംഭവങ്ങൾ കാണാം. ഈ പറയുന്ന കാര്യങ്ങളൊക്കെ ഏതൊരാൾക്കും വിക്കിപീഡിയയിൽ അടക്കം ഈസിയായി പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. സ്ക്രീൻ ഷോട്ടുകൾ താഴെ കൊടുക്കുന്നുണ്ട്.
എ ഡി 830 ൽ ഖലീഫയായിരുന്ന ഖലീഫ മഅ്മൂൻ ഉരുണ്ട ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കാൻ ആയി മുസ്ലിം ജ്യോതിശാസ്ത്രജ്ഞൻമാരുടെയും ഭൗമശാസ്ത്രജ്ഞൻമാരുടെയും ഒരു കമ്മിറ്റി രൂപീകരിച്ചു. അവർ അന്ന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് കണക്കുകൂട്ടിയത് ഭൂമിയുടെ ചുറ്റളവ് 40248 കിലോമീറ്റർ ആണെന്നാണ്. മുഹമ്മദ് നബിയുടെ മരണ ശേഷം 200 വർഷങ്ങൾ പോലും തികയുന്നതിന് മുമ്പ് അഥവാ 12 നൂറ്റാണ്ടുകൾക്കു മുമ്പാണ് ഇക്കാര്യം നടക്കുന്നത് എന്ന് ഓർക്കണം. ഭൂമിയുടെ യഥാർത്ഥ ചുറ്റളവ് 40075 കിലോമീറ്റർ ആണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ന് നമുക്കറിയാം. 12 നൂറ്റാണ്ടുകൾക്ക് മുമ്പ് ഏകദേശം വളരെ കൃത്യമായി തന്നെ ഭൂമിയുടെ ചുറ്റളവ് വരെ കാൽക്കുലേറ്റ് ചെയ്തവരാണ് മുസ്ലീങ്ങൾ. അന്നത്തെ മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ കമ്മിറ്റിയിലെ പ്രധാനിയായ അൽ ഫർഗാനിയെ പറ്റി കൂടുതൽ അറിയാൻ
ഖലീഫയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞന്മാരുടെ ഇത്തരം ഒരു പ്രോജക്ട് നടത്തിയത് പോലും മുസ്ലിമീങ്ങൾക്ക് നമസ്കരിക്കാൻ ആയി ക്വിബില ഡയറക്ഷൻ ലോകത്ത് ഏതു ഭാഗത്തു നിന്നും കൃത്യമായി കണ്ടു പിടിക്കാൻ വേണ്ടി ആയിരുന്നു. ഉരുണ്ട ഭൂമിയിൽ ക്വിബ്ലയുടെ ഡയറക്ഷൻ കൃത്യമായി കണ്ടുപിടിക്കാനായി spherical trigonometry എന്ന ശാസ്ത്രശാഖ വരെ വികസിപ്പിച്ച് എടുത്തവരാണ് ആദ്യകാല മുസ്ലീങ്ങൾ എന്നറിയുക.
AD 973 ൽ ജനിച്ച പ്രസിദ്ധ മുസ്ലിം ശാസ്ത്രജ്ഞനായിരുന്നു അബു റയ്ഹാൻ അൽ ബിറൂനി. അദ്ദേഹം തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിലൂടെ ഭൂമിയുടെ ചുറ്റളവും ആരവും വളരെ കൃത്യമായി കണക്കു കൂട്ടിഎടുത്തു. ഭൂമിയുടെ റേഡിയസ് അദ്ദേഹം കണക്കുകൂട്ടി എടുത്തത് 6,339.6 km ആണ് എന്നാണ്. ഇത് യഥാർത്ഥ റേഡിയസായ 6,371.0 km ന് വളരെ അടുത്തു നിൽക്കുന്ന കാൽക്കുലേഷൻ ആയിരുന്നു. ഈ മഹാ ശാസ്ത്രജ്ഞന്റെ സ്മരണക്കായി നാസ ചന്ദ്രനിലെ ഒരു ഗർത്തത്തിന് ഇദ്ദേഹത്തിൻറെ പേരാണ് നൽകിയിട്ടുള്ളത് Lunar Crater Al-Biruni.
ആദരസൂചകമായി ശാസ്ത്രലോകം ഒരു ആസ്റ്ററോയിഡിനും ഇദ്ദേഹത്തിൻറെ പേര് നൽകിയിട്ടുണ്ട് 9936 Al-Biruni എന്നാണ് അതിൻറെ പേര്. ഇദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. വിശുദ്ധ ഖുർആന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക ലോകം തർക്കമില്ലാതെ എക്കാലത്തും വിശ്വസിച്ചിരുന്ന കാര്യമാണ് ഭൂമി ഉരുണ്ടതാണ് എന്നത്. ഭൂമി പരന്നതാണെന്ന അബദ്ധവിശ്വാസം ഇസ്ലാമിക ലോകത്ത് പണ്ഡിതന്മാർക്ക് ആർക്കും ഉണ്ടായിരുന്നില്ല. ഖുർആൻ വചനങ്ങളിൽ നിന്ന് തന്നെ അവർ ഇക്കാര്യം ഗ്രഹിച്ചിരുന്നു. അത് കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1000 വർഷങ്ങൾക്കു മുമ്പ് ഇമാം ഇബ്നു ഹസം അദ്ദേഹത്തിൻറെ الفصل في الملل والأهواء والنحل എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ഖുർആനിലെ 39:5 എന്ന ആയത്ത് ഭൂമിയുടെ ഗോളാകൃതിക്ക് തെളിവാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പറയാൻ കാരണം ഇതൊന്നും നമ്മൾ പുതുതായി വ്യാഖ്യാനിച്ച് ഒപ്പിച്ചത് അല്ല . ആയിരം വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട കിതാബുകളിൽ ഉള്ള കാര്യം മാത്രമാണ് എന്ന് വ്യക്തമാക്കാനാണ്.
خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّٰرُ
ആകാശങ്ങളും ഭൂമിയും അവന് യാഥാര്ത്ഥ്യപൂര്വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന് പകലിന്മേല് ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന് രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന് നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
(Surat:39, Verse:5)
ഇവിടെ ഖുർആൻ ഉപയോഗിച്ച പദമായ يُكَوِّرُ എന്ന പദത്തിൻറെ അർത്ഥം ഒരു ഉരുണ്ട സാധനത്തിന് ചുറ്റി പൊതിയുക എന്നതാണ്. അറബികൾ തലയിൽ ഇടുന്ന തട്ടം പാറി പോകാതിരിക്കാനായി തലക്കു ചുറ്റും കയറുകൊണ്ട് വട്ടത്തിൽ ചുറ്റി കെട്ടുന്നതിന് ഉപയോഗിക്കുന്ന പദമാണ് ഇത്. ഗോളാകൃതിയിലുള്ള സാധനത്തിന് ചുറ്റുന്നതിനാണ് ഈ പദം ഉപയോഗിക്കുക. ഇതിൻറെ മൂലപദം ആയ كَوَّرَ എന്ന ക്രിയാ പദത്തിന്റെ അർത്ഥം പന്ത് ഉണ്ടാക്കുക, ഗോളം ഉണ്ടാക്കുക എന്നൊക്കെയാണ്. ഡിക്ഷണറി സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.
ഖുർആൻറെ കൃത്യമായ ഈ പദപ്രയോഗത്തിൽ നിന്ന് തന്നെ ഭൂമിയുടെ ആകൃതി ഉരുണ്ടതാണ് എന്ന് 1400 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിക പണ്ഡിതന്മാർ മനസ്സിലാക്കിയിട്ടുണ്ട്. 1200 വർഷങ്ങൾക്കു മുമ്പ് ഭൂമിയുടെ ചുറ്റളവ് വരെ അവർ കൃത്യമായി കണക്ക് കൂട്ടിയിട്ടുണ്ട് പിന്നെയല്ലേ !
ആയിരം വർഷങ്ങൾക്ക് മുമ്പ് ഭൂഗോളത്തിന്റെ റേഡിയസ് കൃത്യമായി കണക്കുകൂട്ടി എടുത്ത മുസ്ലിം ശാസ്ത്രജ്ഞരെ ബഹുമാനിച്ചുകൊണ്ട് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഒക്കെ ചന്ദ്രനിലെ ഗർത്തങ്ങൾക്കും സ്പേസിലെ ആസ്റ്ററോയിടുകൾക്കും ഒക്കെ ഇവരുടെ പേര് ഇടുന്നു ! അപ്പോഴാണ് കേരളത്തിലെ മണ്ടൻ ജബ്രകൾ ഖുർആനിലെ ഭൂമി പരന്നതാണ് എന്ന ഭൂലോക മണ്ടൻ വാദവുമായി ശാസ്ത്ര ബോധമോ വിവരമോ ഇല്ലാത്ത മണ്ടന്മാരായ അനുയായികളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇമ്മാതിരി ഊളകളോട് സഹതാപം മാത്രമേയുള്ളൂ. ശാസ്ത്ര ബോധമോ ചരിത്ര ബോധമോ ഒന്നുമില്ലാത്ത ഈ മണ്ടൻമാർക്ക് അറ്റ്ലീസ്റ്റ് സി രവിചന്ദ്രനെ പോലെ വിക്കിപീഡിയ നോക്കി ചരിത്രം എങ്കിലും ഒന്ന് പരിശോധിച്ചു കൂടെ!
Post a Comment