മുഹമ്മദ് നബിയുടെ വിവാഹത്തെ പലരും വിമർശിക്കുന്നത് കാണാറുണ്ട്. 54 വയസ്സുള്ള ആൾ വിവാഹം കഴിച്ചു എന്നതൊക്കെയാണ് വലിയ ആക്ഷേപമായി ഉന്നയിക്കാർ ഉള്ളത്. 54 വയസ്സ് എന്നാൽ വിവാഹം കഴിക്കാനോ കുടുംബജീവിതം നയിക്കാനോ പറ്റിയ പ്രായം അല്ല, കിഴവൻ ആണ് എന്നുള്ള മട്ടിലാണ് വിമർശകരുടെ ആക്ഷേപം!
ലൈംഗികതക്ക് പ്രായം ഒരു പ്രശ്നമല്ല, പരസ്പര സമ്മതം മാത്രം മതി എന്നും പരസ്പര സമ്മതം ഉണ്ടെങ്കിൽ മാതാവിനെയും പിതാവിനെയും മക്കളെയും വരെ ലൈംഗികമായി ഉപയോഗിക്കാമെന്നും കോഴിക്കോട് വെച്ച് നടത്തിയ എസൻസ് മീറ്റിൽ പരസ്യമായി ലോകത്തോട് പ്രഖ്യാപിച്ച നാസ്തിക സ്വതന്ത്രചിന്തകർ ആണ് മുഹമ്മദ് നബിയുടെ പ്രായത്തെ വിമർശിക്കുന്ന ഒരു പ്രധാന വിഭാഗം. 90 വയസ്സുള്ളപ്പോഴാണ് ജോസഫ് 12 വയസ്സുള്ള മേരിയെ (യേശുക്രിസ്തുവിന്റെ മാതാവ്) വിവാഹം കഴിച്ചത് എന്ന് സ്വന്തം എൻസൈക്ലോപീഡിയയിൽ എഴുതിവച്ചിട്ടുള്ള കത്തോലിക്കാസഭയുടെ കുഞ്ഞാടുകളും മുഹമ്മദ് നബിയുടെ വിവാഹപ്രായം വിമർശിക്കാറുണ്ട്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച 54 വയസ്സുകാരൻ ഒമ്പതു വയസുകാരിയെ വിവാഹം കഴിച്ചു എന്നതാണ് പലരുടെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ചർച്ചാ വിഷയം !
9 വയസ്സുള്ള ആയിഷ ബീവിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മുമ്പ് എഴുതിയിട്ടുണ്ട്. അതിൻറെ ലിങ്ക് താഴെ കമൻറിൽ ഇടാം. ഇവിടെ 54 വയസ്സുള്ള നബിയുടെ കാര്യം ആണ് ചർച്ച ചെയ്യുന്നത്.
മുഹമ്മദ് നബി 25 വയസ്സുള്ളപ്പോഴാണ് തന്നെക്കാൾ മുതിർന്ന, വിധവയായ ഖദീജയെ കല്യാണം കഴിക്കുന്നത്. 25 വർഷം അവർ ഒരുമിച്ച് ജീവിച്ചു. ഖദീജ മരിക്കുന്നതുവരെ മറ്റൊരു വിവാഹം മുഹമ്മദ് നബി ചെയ്തിട്ടില്ല. ഖദീജയുടെ മരണശേഷം 54 വയസ്സുള്ളപ്പോഴാണ് ആയിഷയെ വിവാഹം കഴിക്കുന്നത്.
50 വയസ്സ് കഴിഞ്ഞാൽ ആരോഗ്യമില്ലാത്ത കിഴവൻ ആവുന്ന നിങ്ങളെ പോലെയാണ് മുഹമ്മദ് നബി എന്നാണോ വിമർശകരേ നിങ്ങൾ വിചാരിച്ചിരിക്കുന്നത് ! എങ്കിൽ നിങ്ങൾക്ക് തെറ്റി. മുഹമ്മദ് നബിയെ പറ്റി അദ്ദേഹത്തിൻറെ കൂടെ ജീവിച്ച അനുചരൻമാർ പറയുന്നത് എന്തെന്ന് നമുക്ക് നോക്കാം.
ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. അദ്ദേഹത്തെക്കാൾ സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551)
അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്)
അബൂഹുറൈറ (റ) പറയുന്നു: അല്ലാഹുവിൻറെ ദൂതരേക്കാൾ സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സുന്ദരമുഖം സൂര്യനെപ്പോലെ തിളങ്ങിയിരുന്നു. നബിയെക്കാൾ വേഗത്തിൽ നടക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. പ്രവാചകൻ സാധാരണ വേഗതയിൽ നടന്നാൽ പോലും അദ്ദേഹത്തിൻറെ കൂടെ ഒപ്പം നടന്നു എത്താൻ ഞങ്ങൾക്ക് പ്രയാസമായിരുന്നു. (ഷമാഇൽ അൽ മുഹമ്മദിയ്യ 122. സഹീഹ്)
അനസുബ്നു മാലിക് (റ) പറയുന്നു: "അല്ലാഹുവിൻറെ പ്രവാചകന് ഇടത്തരം നീളം ആയിരുന്നു. വളരെ നീണ്ടവനോ കുറിയവനോ ആയിരുന്നില്ല. വെളുത്തു ചുവന്ന ആളായിരുന്നു. വെള്ളക്കാരനോ കറുത്തവനോ ആയിരുന്നില്ല. മുടി വളരെ സ്ട്രൈറ്റോ ചുരുണ്ടതോ ആയിരുന്നില്ല. തലയിലും താടിയിലും കൂടി ആകെ ഇരുപതിൽ താഴെ മുടികൾ മാത്രമേ നരച്ചിരുന്നുള്ളൂ... " ( ബുഖാരി 3283)
അലി (റ) പറയുന്നു: അദ്ദേഹം നീണ്ടവനോ കുറിയവനോ ആയിരുന്നില്ല. നീളമുള്ള കൈകാലുകൾ ആയിരുന്നു. വലിയ തലയും ഉറച്ച എല്ലുകളും ആയിരുന്നു. അദ്ദേഹത്തിൻറെ നെഞ്ചിൽനിന്ന് താഴോട്ട് വയർ വരെയ്ക്കും മധ്യത്തിലായി നീളത്തിലുള്ള രോമങ്ങൾ (male pattern of body hair) ഉണ്ടായിരുന്നു. അദ്ദേഹം നടക്കുമ്പോൾ ഒരു മലയിറങ്ങുന്ന പോലെ മുന്നോട്ട് ആഞ്ഞ് നടക്കുമായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരാളെ ഞാൻ അതിനു മുമ്പും ശേഷവും കണ്ടിട്ടില്ല. (തുർമുദി )
ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912)
മക്കയിൽ റുകാന എന്നൊരു വമ്പൻ ഗുസ്തി വീരൻ ഉണ്ടായിരുന്നു. അതിശക്തനായിരുന്നു ഇയാൾ എല്ലാവരെയും മലർത്തി അടിക്കുമായിരുന്നു. പ്രവാചകൻ ഇസ്ലാം പ്രബോധനവുമായി ഇദ്ദേഹത്തിൻറെ അടുത്തെത്തിയപ്പോൾ അയാൾ പ്രവാചകനെ മൽപിടുത്തത്തിന് വെല്ലുവിളിച്ചു. പ്രവാചകൻ വെല്ലുവിളി ഏറ്റെടുക്കുകയും മൽപ്പിടുത്തം നടത്തുകയും ചെയ്തു. മൂന്നുപ്രാവശ്യം ഇയാളെ മലർത്തിയടിച്ചു. പ്രവാചകന് ഏകദേശം 50 വയസ്സ് പ്രായമുള്ള സമയത്ത് നടന്ന കാര്യമാണിത്.
(സുനൻ അബൂദാവൂദ്. അൽബാനി ഹസൻ എന്ന് ഇർവാഇൽ രേഖപ്പെടുത്തിയത്)
ജാബിർ (റ) നിവേദനം: ഖന്തക്ക് യുദ്ധവേളയിൽ കിടങ്ങു കുഴിക്കുമ്പോൾ വലിയ ഒരു പാറ പ്രത്യക്ഷപ്പെട്ടു. സഹാബികൾക്ക് ആർക്കും അത് പൊട്ടിക്കാൻ കഴിഞ്ഞില്ല. പ്രവാചകനോട് വിവരം പറഞ്ഞു. അദ്ദേഹം എഴുന്നേറ്റു വന്നു. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ വയറിൽ കല്ലുകെട്ടി വച്ചാണ് പ്രവാചകൻ നിന്നിരുന്നത്. പ്രവാചകൻ പിക്കാക്സ് കയ്യിലെടുക്കുകയും ആഞ്ഞു വെട്ടുകയും ചെയ്തു. ആ കൂറ്റൻപാറ പൊട്ടി പൊടിഞ്ഞു പോയി .... (ബുഖാരി 4101)
ഖന്തക്ക് യുദ്ധം നടക്കുമ്പോൾ പ്രവാചകൻ 58 വയസ്സായിരുന്നു എന്നോർക്കുക.
അതീവ സുന്ദരനായ, വെളുത്തു ചുവന്ന , ഒറ്റ വെട്ടിന് കൂറ്റൻ പാറകൾ വരെ പൊട്ടിച്ചിരുന്ന ഉറച്ച മസിലുകൾ ഉള്ള , അരോഗദൃഢഗാത്രനായ, ബ്രോഡ് ഷോൾഡർ ഉള്ള , നരച്ചിട്ടില്ലാത്ത മനോഹരമായ താടിയും മുടിയും ഉള്ള , കൂടെ ജീവിച്ച ആളുകൾ അദ്ദേഹത്തെക്കാൾ സുന്ദരനായ മറ്റൊരാളെ കണ്ടിട്ടില്ല എന്ന് സത്യം ചെയ്തു പറയുന്ന അതീവ സുന്ദരൻ ആയിരുന്നു മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലം ♥️.
വാൽക്കഷണം : നമ്മുടെയൊക്കെ സൗന്ദര്യസങ്കൽപ്പങ്ങളിൽ മുന്നിൽ നിൽക്കുന്ന ഹിന്ദി, മലയാളം സിനിമകളിലെ നായകന്മാരുടെ പ്രായം ഒന്നു ഗൂഗിൾ ചെയ്തു നോക്കി. താഴെ സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്. സ്ക്രീനിൽ ഇവരുടെ പ്രകടനങ്ങൾ കണ്ട് കയ്യടിക്കുന്നവരാണ് പ്രവാചകൻറെ പ്രായത്തെ വിമർശിക്കുന്നത് എന്നതാണ് ഒരു ആശ്വാസം !. ഇവരെക്കാൾ ഒക്കെ ചെറുപ്പം ആയിരുന്നു മുഹമ്മദ് നബി ഇവരെക്കാൾ സുന്ദരനും .
Post a Comment