ചോദ്യം: Abu Huraira reported that Allah's Messenger (ﷺ) took hold of my hands and said:
Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and He caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday; the last creation at the last hour of the hours of Friday, i. e. between afternoon and night. This hadith is narrated through another chain of transmitters.
ഇൗ ഹദീസിന്റെ വിവരണം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് എന്ന് യുക്തിവാദികൾ പറയുന്നു. ഇതിനൊരു വിശദീകരണം നൽകാൻ കഴിയുമോ
ഉത്തരം : ആദ്യമായി ഈ ഹദീസിനെ കുറിച്ച് പറയാനുള്ളത്, ഹദീസ് നിദാന ശാസ്ത്ര പ്രകാരം ന്യൂനതകള്‍ ഉള്ള ഹദീസ് ആണ്. കാരണം ഇതിന്റെ പരമ്പരയില്‍ അസ്വീകാര്യരായ നിവേദകര്‍ ഉണ്ട് എന്നുള്ളതും, ഇത് പ്രവാചകനില്‍ എത്താത്ത, കേവലം കഅബുല്‍ അഹ്ബാര്‍ എന്ന വെക്തിയുടെ വാക്കാണ് എന്നും ഇമാം ബുഖാരി (റ) അടക്കമുള്ള 1200 വര്‍ഷം മുന്‍പുള്ള ഹദീസ് രംഗത്തെ അഗ്രേസരരായ പ്രമുഖര്‍ രേഖപ്പെടുത്തിയതാണ്. ഇമാം ബുഖാരി, ഇമാം യഹിയ ബുനു മയീൻ, ഇമാം ബൈഹഖി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ തുടങ്ങിയ പൂർവ്വകാല പണ്ഡിതന്മാർ ഈ ഹദീസ് ദുർബലമാണെന്ന് അഭിപ്രായപ്പെട്ട ആളുകളാണ്. ദുർബലമായ ഹദീസിനെ പറ്റി ഉള്ള ചർച്ചകൾ തന്നെ നിരർത്ഥകമാണ്.
ومثله حديث مسلم : ( إن الله خلق التربة يوم السبت ، وخلق الجبال يوم الأحد ، وخلق الشجر يوم الاثنين ، وخلق المكروه يوم الثلاثاء ، وخلق النور يوم الأربعاء ، وبث فيها الدواب يوم الخميس ، وخلق آدم يوم الجمعة )
فإن هذا طعن فيه من هو أعلم من مسلم ، مثل : يحيى بن معين ومثل البخاري وغيرهما . وذكر البخاري أن هذا من كلام كعب الأحبار
ഇനി വാദത്തിനു വേണ്ടി, ഹദീസ് സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല് പോലും ഈ ഹദീസ് തെളിയിക്കപ്പെട്ട പ്രാപഞ്ചിക സത്യങ്ങള്‍ക്ക് ഒരിക്കലും എതിരല്ല. കാരണം, ഹദീസില്‍ വിവരിക്കുന്നത് ഭൂമിയിലെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സൃഷ്ടിപ്പിന്റെ ഘട്ടങ്ങളെയാണ്, അല്ലാതെ പ്രപഞ്ചത്തെ ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് വേര്‍പ്പെടുത്തിയതിനെ കുറിച്ചോ, ഈ പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളെ കുറിച്ചോ നക്ഷത്രങ്ങളെ കുറിച്ചോ ഒന്നുമല്ല. അത് കൊണ്ട് തന്നെ സമാവാത്ത് (പ്രപഞ്ചങ്ങള്‍), സൂര്യന് അടക്കമുള്ള മില്കി വേയിലെ തന്നെ നക്ഷത്ര സമൂഹം ഒക്കെ സൃഷ്ടിച്ച ശേഷം, മനുഷ്യനുമായി ബന്ധപ്പെട്ട ഈ ഭൂമിയെ സൃഷ്ടിച്ചു സംവിധാനിക്കുന്ന ഘട്ടത്തെയാണ് പ്രസ്തുത ഹദീസിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് എന്നത്, മുന്‍ ധാരണ ഇല്ലാതെ ഹദീസിലെടുത്തു പറഞ്ഞ വസ്തുക്കളും, ഖുര്‍ആന്‍ന്റെ സൂര്യനെയും ചന്ദ്രനേയും സൂചിപ്പിക്കുന്ന പദങ്ങളിലെ പ്രത്യേകതയും മാത്രം നിരീക്ഷിച്ചാല്‍ വ്യെക്തമാകും.
വെള്ളിയാഴ്ച ആദമിനെ സൃഷ്ടിച്ചു എന്നത് ഒരുപാട് ഹദീസുകളിൽ വന്ന സ്ഥിരപ്പെട്ട കാര്യമാണ്. ആ ഒരൊറ്റ ദിവസം മാത്രമാണ് ആദമിന്റെ സൃഷ്ടിപ്പിനെടുത്ത ആകെ സമയം എന്ന അര്‍ത്ഥത്തില്‍ അല്ല. കാരണം ആദമിനെ കളിമണ്ണില്‍ രൂപകല്പന നടത്തിയ ശേഷം, 40 വര്‍ഷത്തോളം അതെ അവസ്ഥയില്‍ തുടര്‍ന്ന ശേഷം, ജീവന് സന്നിവേശിപ്പിക്കുക എന്നത് മാത്രമാണ് അവസാനമായി വെള്ളിയാഴ്ച നടന്നത്. അഥവാ ആദമിൻറെ സൃഷ്ടിപ്പ് 40 വർഷത്തെ ദൈർഘ്യമുള്ള ഒന്ന് ആയിരുന്നെങ്കിലും അത് പൂർത്തിയാക്കിയ ദിവസം വെള്ളിയാഴ്ചയായിരുന്നു എന്നതു മാത്രമാണു നാം മനസ്സിലാക്കേണ്ടത്. ആദമിനെ വെള്ളിയാഴ്ചയാണ് സൃഷ്ടിച്ചത് എന്ന ഹദീസ് നമ്മൾ മനസ്സിലാക്കേണ്ടത് ആദമിൻറെ സൃഷ്ടിപ്പ് പൂർത്തീകരിച്ച ജീവൻ നൽകിയ ദിവസം വെള്ളിയാഴ്ചയായിരുന്നു എന്ന് മാത്രമാണ്.
ഇത് ആദമിന്റെ സൃഷ്ടിപ്പില്‍ മാത്രമല്ല, മറിച്ചു പര്‍വ്വതങ്ങള്‍,സസ്യജാലങ്ങള്‍, ജീവിവര്‍ഗങ്ങള്‍, നൂര്‍ (പ്രകാശം) തുടങ്ങി മറ്റെല്ലാ വസ്തുക്കളുടെ സൃഷ്ടിപ്പിലും ഉണ്ടായിരുന്നിരിക്കണം. അഥവാ ഓരോ വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ അവസാന ഘട്ടത്തെ കുറിച്ച് മാത്രമായിരിക്കണം ഹദീസിൽ പ്രസ്താവിച്ച ഈ ദിവസങ്ങൾ.
മാത്രമല്ല, ഈ ദിവസങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി, ക്രോണോളജിക്കൽ ഓർഡറിൽ ഉള്ള ദിവസങ്ങൾ ആണ് എന്ന് ഹദീസിൽ പറയുന്നില്ല. അഥവാ ഇതൊരു തുടർച്ചയായ ഓർഡറിൽ സംഭവിച്ച കാര്യങ്ങളാണ് എന്നൊന്നും ഹദീസിൽ പറയുന്നില്ല. ഓരോ വിഭാഗങ്ങളുടെയും സൃഷ്ടിപ്പ് ഇന്ന ഇന്ന ദിവസമാണ് എന്ന് മാത്രമാണ് ഹദീസിൽ പറയുന്നത്. അഥവാ ഈ സംഭവങ്ങൾ അതിൻറെ 'ക്രോണോളജിക്കൽ ഓർഡര്‍' സൂചിപ്പിക്കാാനുള്ള ഹദീസ് അല്ല!.
ഉദാഹരണമായി ഐസക് ന്യൂട്ടൺ ജനിച്ചത് ഞായറാഴ്ചയും
മുഹമ്മദ് നബി ജനിച്ചത് തിങ്കളാഴ്ചയും
ജോ ബൈഡൻ ജനിച്ചത് ചൊവ്വാഴ്ചയും
അലക്സാണ്ടർ ചക്രവർത്തി ജനിച്ചത് ബുധനാഴ്ചയും
നെൽസൺ മണ്ഡേല ജനിച്ചത് വ്യാഴാഴ്ചയും
മദർ തെരേസ ജനിച്ചത് വെള്ളിയാഴ്ചയും ഗാന്ധിജി ജനിച്ചത് ശനിയാഴ്ചയും ആണ് എന്ന് ഒരാൾ പറഞ്ഞാൽ അതിനർത്ഥം ഇതെല്ലാം അടുത്തടുത്ത ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളാണ് എന്നല്ലല്ലോ.
Post a Comment