പട്ടിയുമായി ബന്ധപ്പെട്ട ഇസ്ലാം മത നിയമങ്ങൾ

അറബി നാമധാരിയായ ഒരാൾ പട്ടിയെ കാറിൽ കെട്ടിവലിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ ഇസ്ലാമുമായി ബന്ധപ്പെടുത്തി സങ്കി ബുദ്ധിജീവി നാസ്തിക ദൈവം സി രവിചന്ദ്രൻ എഴുതിയ വർഗീയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായ സാഹചര്യത്തിൽ, ചോദ്യോത്തര രൂപത്തിൽ നായയുമായി ബന്ധപ്പെട്ട ഇസ്ലാം മത നിയമങ്ങൾ വിവരിക്കുന്ന ഒരു പോസ്റ്റ് തയ്യാറാക്കി. വായിക്കുമല്ലോ.

1. മുസ്ലീങ്ങൾക്ക് പട്ടിയെ വളർത്തൽ നിഷിദ്ധമാണോ ?

ഉത്തരം: കൃഷിഭൂമിക്കും കന്നുകാലികൾക്കും കാവൽ നൽകൽ, വേട്ടയാടൽ എന്നീ ആവശ്യങ്ങൾക്കല്ലാതെ പട്ടിയെ വളർത്തൽ നിഷിദ്ധമാണ്. 

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنِ اقْتَنَى كَلْبًا لَيْسَ بِكَلْبِ صَيْدٍ وَلاَ مَاشِيَةٍ وَلاَ أَرْضٍ فَإِنَّهُ يَنْقُصُ مِنْ أَجْرِهِ قِيرَاطَانِ كُلَّ يَوْمٍ ‏"‏ ‏.‏
Grade : Sahih (Darussalam)  
Reference : Sunan an-Nasa'i 4290
റസൂൽ (സ) പറഞ്ഞു: " വേട്ടയാടുക കന്നുകാലികൾ, കൃഷിഭൂമി എന്നിവയ്ക്ക് കാവൽ നിൽക്കുക എന്നീ ആവശ്യങ്ങൾക്ക് അല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ ദിവസവും അവൻറെ നന്മകളിൽ നിന്ന് രണ്ട് ക്വീറാത്ത് കുറവ് വരുന്നതാണ്." (ക്വീറാത്ത് എന്നത് ഒരു അളവാണ്)

വീട്ടു കാവലും ഈ പരിധിയിൽ വരുമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൗതുകത്തിനു വേണ്ടിയോ മനുഷ്യൻറെ മാനസികോല്ലാസത്തിനു വേണ്ടിയോ ഒന്നും പട്ടിയെ വളർത്തൽ ഇസ്ലാം അനുവദിക്കുന്നില്ല. 

2. പട്ടിയെ വീട്ടിൽ കയറ്റാമോ ?

ഉത്തരം: പട്ടിയെ വീട്ടിനകത്ത് കയറ്റി കൂടാത്തതാണ്. മേൽപ്പറഞ്ഞ മൂന്ന് ആവശ്യങ്ങൾക്കായി പട്ടിയെ വളർത്തുന്നവർ പട്ടിക്ക് വീട്ടിനു പുറത്ത് പട്ടിക്ക് കൂടൊരുക്കി കൊടുക്കേണ്ടതാണ്. പട്ടിയുള്ള വീടുകളിൽ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 

عَنِ ابْنِ عَبَّاسٍ عَنْ أَبِي طَلْحَةَ ـ رضى الله عنهم ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ ‏"‏‏.‏
Reference : Sahih al-Bukhari 3322.
റസൂൽ (സ) പറഞ്ഞു: "പട്ടിയോ ജീവനുള്ളവയുടെ ചിത്രങ്ങളോ പ്രതിമയോ ഉള്ള വീടുകളിൽ മലക്കുകൾ പ്രവേശിക്കുകയില്ല. "

ആളുകളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കുന്നതും പട്ടിയുടെ സാന്നിധ്യവും വീടുകളിൽ മലക്കുകളുടെ സാന്നിധ്യം ഇല്ലാതാക്കുന്ന കാര്യമാണെന്ന് അറിയുക. മനുഷ്യർക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന മലക്കുകളും പ്രവാചകന്മാർക്ക് ദൈവിക സന്ദേശവുമായി വരുന്ന ജിബ്രീലും ഒക്കെ ഇവിടെ ഹദീസിൽ ഉദ്ദേശിക്കപ്പെടുന്നു. .. 

3. പട്ടി നജസ് ആണോ ? പട്ടിയെ തൊടാമോ ?

ഉത്തരം : നജസ് എന്നാൽ എന്താണെന്ന് ആദ്യം വിശദീകരിക്കാം. കഴുകി വൃത്തിയാക്കൽ നിർബന്ധമായ മാലിന്യങ്ങളെയാണ് നജസ് എന്ന് പറയുന്നത്. മനുഷ്യൻറെ രക്തം മലം മൂത്രം എന്നിവ ഒക്കെ നജസ് ആണ് . ഇവ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ കഴുകി വൃത്തിയാക്കൽ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഒരാൾ മലമൂത്ര വിസർജനം നടത്തിയാൽ കഴുകൽ നിർബന്ധമാണ്.  

പട്ടി മുഴുവനായും തന്നെ നജസ് ആണ് എന്നാണ് ഒരുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. പട്ടിയുടെ ഉമിനീരും മറ്റ് സ്രവങ്ങളും മാത്രം നജസാണ് എന്ന അഭിപ്രായവും മറ്റൊരു വിഭാഗം പണ്ഡിതന്മാർക്ക് ഉണ്ട്. മനുഷ്യൻറെ ഉമിനീര് നജസല്ല എന്നാൽ പട്ടിയുടെ ഉമിനീർ നജസാണ് എന്ന കാര്യത്തിൽ സംശയമില്ല. 
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ طُهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولاَهُنَّ بِالتُّرَابِ ‏"‏ ‏.‏
Reference : Sahih Muslim 279d
റസൂൽ (സ) പറഞ്ഞു: " ആരുടെയെങ്കിലും പാത്രത്തിൽ നായ നക്കിയാൽ അത് ഏഴ് പ്രാവശ്യം കഴുകേണ്ടതാണ്. ആദ്യത്തേത് മണ്ണുകൊണ്ടും " 

പട്ടിയുടെ ശരീരത്തിൽ പലയിടത്തും ഉമിനീർ ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ടു തന്നെ പട്ടിയെ തൊടാതെ ഇരിക്കുന്നതാണ് നല്ലത്. തൊടേണ്ട സന്ദർഭം ഉണ്ടാകുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക. വെറും കൈകൊണ്ട് തൊട്ടാൽ ഏഴു പ്രാവശ്യം കഴുകുക. ആദ്യം മണ്ണുകൊണ്ടും. പട്ടിയുടെ ഉമിനീരിലും ശരീരത്തിലും പേപ്പട്ടി വിഷബാധ ഉണ്ടാക്കുന്ന rabies virus അടക്കമുള്ള പലതരത്തിലുള്ള വൈറസുകളും ബാക്ടീരിയകളും വിരകളുടെ മുട്ടകളും ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് എന്ന് ശാസ്ത്രവും പറയുന്നു എന്നതുകൊണ്ടുതന്നെ ഇസ്ലാമിൻറെ ഇത്തരം നിർദ്ദേശങ്ങൾ ആരോഗ്യപരമായും പ്രാധാന്യമർഹിക്കുന്നവയാണ്. നായയെ തൊട്ടാൽ കൈ സോപ്പിട്ട് കഴുകണം എന്ന് ശാസ്ത്രവും നിർദ്ദേശിക്കുന്നു. അമേരിക്കയുടെ The Centers for Disease Control and Prevention (CDC) നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളെ പറ്റി കൂടുതൽ അറിയാൻ . https://www.cdc.gov/healthywater/hygiene/etiquette/around_animals.html

3. പട്ടിയെ കൊല്ലാൻ ഇസ്ലാം കൽപ്പിക്കുന്നുണ്ടോ ?

ഉത്തരം: മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉപദ്രവകരമായ രീതിയിൽ തെരുവ് നായ്ക്കൾ പെരുകിയാൽ അത്തരം ഉപദ്രവകാരിയായ പട്ടികളെ കൊല്ലൽ അനുവദനീയമാണ്. മദീനയിൽ ഒരുഘട്ടത്തിൽ പട്ടി ശല്യം രൂക്ഷമാവുകയും വീട്ടിനകത്തു പോലും പട്ടികൾ കയറി കട്ടിലിനടിയിലും മറ്റും ഉറങ്ങുന്ന സ്ഥിതിയുണ്ടായപ്പോൾ പട്ടികളെ കൊന്നുകളയാൻ പ്രവാചകൻ കൽപിച്ചു. 
ഒരിക്കൽ ജിബ്രിൽ മുഹമ്മദ് നബിയുടെ വീട്ടിലേക്ക് വരാൻ നേരം വൈകിയപ്പോൾ അതിന്റെ കാരണം അന്വേഷിച്ചപ്പോൾ വീട്ടിൽ കട്ടിലിനടിയിൽ ഒരു നായ ഉറങ്ങിയിരുന്നു എന്നും നായ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുക ഇല്ല എന്ന് ജിബ്രീൽ അറിയിച്ചതും സ്വഹീഹായ ഹദീസിൽ കാണാം. തെരുവുനായ്ക്കൾ ക്രമാതീതമായി വർധിച്ചത് കാരണം അവയെ കൊന്നുകളയാൻ പ്രവാചകൻ കൽപിച്ചു. സഹാബികൾ തെരുവുനായ്ക്കളെ കൊന്നൊടുക്കി. നായ്ക്കളെ കൊണ്ടുള്ള ഉപദ്രവം കുറഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോൾ മൊത്തത്തിൽ പട്ടികളെ കൊല്ലാനുള്ള ആഹ്വാനം പിൻവലിക്കപ്പെട്ടു. പ്രത്യേക വിഭാഗത്തിലുള്ള കണ്ണിൽ പുള്ളികളുള്ള കറുത്ത നായയെ മാത്രം കൊന്നാൽ മതി എന്ന് കൽപ്പിച്ചു. മറ്റുള്ളവയെ കൊല്ലുന്നത് വിരോധിച്ചു.

جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم بِقَتْلِ الْكِلاَبِ حَتَّى إِنَّ الْمَرْأَةَ تَقْدَمُ مِنَ الْبَادِيَةِ بِكَلْبِهَا فَنَقْتُلُهُ ثُمَّ نَهَى النَّبِيُّ صلى الله عليه وسلم عَنْ قَتْلِهَا وَقَالَ ‏ "‏ عَلَيْكُمْ بِالأَسْوَدِ الْبَهِيمِ ذِي النُّقْطَتَيْنِ فَإِنَّهُ شَيْطَانٌ ‏"‏ ‏.‏

ജാബിർ (റ) പറഞ്ഞു : "നായ്ക്കളെ കൊല്ലാൻ റസൂൽﷺ കല്പിച്ചു. അങ്ങനെ ഞങ്ങൾ മരുഭൂമിയിൽ നടന്നുവരുന്ന സ്ത്രീയോടൊപ്പം ഉള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ പ്രവാചകൻ നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചു. കണ്ണിൽ പുള്ളികളുള്ള കടും കറുപ്പു നിറത്തിലുള്ള നായ്ക്കളെ മാത്രം കൊന്നാൽ മതി. അവ പിശാചാണ് എന്ന് പ്രവാചകൻ പറഞ്ഞു " . (മുസ്ലിം 1572). 

എന്നാൽ മനുഷ്യരെ കടിക്കുന്ന, പേ വിഷബാധ സംശയിക്കുന്ന, ആക്രമണ സ്വഭാവമുള്ള ഏത് പട്ടികളെയും കൊല്ലൽ അനുവദനീയമാണ്. 

خَمْسٌ فَوَاسِقُ يُقْتَلْنَ فِي الْحِلِّ وَالْحَرَمِ الْحَيَّةُ وَالْغُرَابُ الْأَبْقَعُ وَالْفَأْرَةُ وَالْكَلْبُ الْعَقُورُ وَالْحُدَيَّا

റസൂൽﷺ പറഞ്ഞു: "ഉപദ്രവകാരികളായ 5 ജീവികളെ ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ്. പാമ്പ്, കാക്ക, എലി, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, പ്രാപ്പിടിയൻ എന്നിവയാണവ "
 (സഹീഹ് മുസ്ലിം 1198c)
 

4. നായ പിശാച് ആണോ ? 

ഉത്തരം : കണ്ണിൽ പുള്ളികളുള്ള കടും കറുപ്പു നിറത്തിലുള്ള നായ പിശാചാണ് എന്ന് സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അത്തരം നായകളുടെ ആക്രമണ സ്വഭാവം മുൻനിർത്തി അവയെ പിശാചുക്കൾ എന്നു വിളിച്ചതാണ് എന്നും അതല്ല ചില ജിന്നു പിശാചുകൾ കറുത്ത നായയുടെ രൂപത്തിൽ വരുന്നത് ആവാമെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു അഅലം. 

5. നായയെ കച്ചവടം ചെയ്യാമോ ? 

ഉത്തരം: നായയെ വിൽക്കുവാനോ പണം കൊടുത്തു വാങ്ങുവാനോ പാടുള്ളതല്ല. അത് പ്രവാചകൻ നിരോധിച്ചിട്ടുള്ളതാണ്. 
عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ نَهَى النَّبِيُّ صلى الله عليه وسلم عَنْ ثَمَنِ الْكَلْبِ، وَحُلْوَانِ الْكَاهِنِ، وَمَهْرِ الْبَغِيِّ‏.‏
Reference : Sahih al-Bukhari 5346
അബൂ മസ്ഊദ് പറഞ്ഞു: "നായയുടെ വിലയും , ജോത്സ്യന്റെ സമ്പാദ്യവും, വേശ്യാവൃത്തിയുടെ സമ്പാദ്യവും നബിﷺ നിരോധിച്ചു. "

6: പട്ടിയെ ഉപദ്രവിക്കാമോ ? കല്ലെടുത്ത് എറിയാമോ ?

ഉത്തരം: അബ്ദുല്ലാഹിബ്‌നു മുഗഫ്ഫൽ(റ) നിവേദനം: ഒരാൾ കല്ലുകൊണ്ട് മൃഗത്തെ എറിയുന്നത് അദ്ദേഹം കണ്ടു. അപ്പോൾ അയാളോട് പറഞ്ഞു: നീ ഇങ്ങനെ എറിയരുത്. മൃഗങ്ങളെ കല്ലെറിയുന്നത് റസൂൽﷺ വിരോധിച്ചിരിക്കുന്നു. അല്ലെങ്കിൽ കല്ലുകൊണ്ട് എറിയുന്നത് നബിﷺ വെറുത്തിരുന്നു. നബിﷺ ഇങ്ങനെ പറഞ്ഞിട്ടുമുണ്ട്. കല്ലെടുത്തെറിഞ്ഞ് മൃഗത്തെ വേട്ടയാടരുത്. ശത്രുവിനെ കല്ലുകൊണ്ടെറിഞ്ഞ് മുറിവേല്പിക്കരുത്. ചിലപ്പോൾ ഏറുകൊണ്ട് പല്ല് പൊട്ടാനും കണ്ണ് നഷ്ടപ്പെടാനുമിടയുണ്ട്...[ബുഖാരി]

ഇബ്‌നു ഉമർ(റ)നിവേദനം:.... അദ്ദേഹം പറഞ്ഞു: ജീവികളെ അംഗഭംഗം വരുത്തുന്നവരെ നബിﷺ ശപിച്ചിരിക്കുന്നു [ബുഖാരി]

ജാബിർ (റ)നിവേദനം: മൃഗങ്ങളുടെ മുഖത്ത് അടിക്കുന്നതും മുഖത്ത്
ചൂട് വെക്കുന്നതും റസൂൽﷺ വിരോധിച്ചിരിക്കുന്നു. [മുസ്ലിം]

പട്ടികൾ കടിക്കാൻ വരുമ്പോൾ ജീവരക്ഷാർത്ഥം കല്ലെടുത്ത് എറിയുന്നതല്ല ഉദ്ദേശിക്കുന്നത്.

7: പട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുക്കാമോ ? 

ഉത്തരം: അബൂഹുറയ്‌റ(റ)നിവേദനം: നബിﷺ അരുളി. ഒരിക്കൽ ഒരാൾ നടന്ന് പോകവെ കഠിനമായി ദാഹിച്ചു. അയാൾ വഴിയിലുള്ള ഒരു കിണറ്റിലിറങ്ങി
വെള്ളം കുടിച്ചു. കിണറ്റിൽ നിന്നും കരയിൽ കയറിയപ്പോൾ ഒരു നായ കിതച്ച് നാവ് നീട്ടിനിൽക്കുന്നു. ദാഹം സഹിക്കാനാവാതെ അത് മണ്ണ്നക്കുകയാണ്. ഇത് കണ്ട് ആ മനുഷ്യൻ പറഞ്ഞു: ഞാനനുഭവിച്ച വിഷമം ഈ നായക്കും ബാധിച്ചിരിക്കുന്നു. എന്നിട്ടയാൾ കിണറ്റിലിറങ്ങി തന്റെ 
ഷൂസിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് വന്നു. നായയെ കുടിപ്പിച്ചു. അയാളുടെ ഈ നല്ല പ്രവർത്തനത്തിന് അല്ലാഹു അയാൾക്ക് പ്രതിഫലം നൽകുകയും അയാളുടെ പാപങ്ങൾ പൊറുത്തുകൊടുക്കുക
യും ചെയ്തു.” ഇതു കേട്ടപ്പോൾ അനുചരന്മാർ നബിﷺ യോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ നാൽകാലികൾക്ക് വല്ല ഉപകാരവും ചെയ്താൽ 
ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ? നബിﷺ പറഞ്ഞു: പച്ചകരളുള്ള ഏത് 
ജീവിക്ക് ഉപകാരം ചെയ്താലും പ്രതിഫലം കിട്ടും.
[ബുഖാരി, മുസ്ലിം]

Jauzal CP





 




4 Comments

Post a Comment

Previous Post Next Post