സൂര്യൻ എന്ന വിളക്കും ചന്ദ്രൻ എന്ന പ്രകാശവും - അത്ഭുതകരമായ ഖുർആൻ പദപ്രയോഗങ്ങൾ !

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 12
-----------------------------------------------------------------
വിശുദ്ധ ഖുർആൻ സൂര്യനെ പറ്റിയും ചന്ദ്രനെ പറ്റിയും പരാമർശിക്കുമ്പോൾ നടത്തുന്ന പദപ്രയോഗങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ശാസ്ത്രീയമായി കൃത്യമായതാണ്. 
സൂര്യനെ പറ്റി ഖുർആൻ പറയുമ്പോൾ  പ്രകാശത്തിൻറെ സ്രോതസ്സ് ആയ വിളക്ക്  എന്നാണ് പരിചയപ്പെടുത്തുന്നത്. ചന്ദ്രനെ പറ്റി പരാമർശിക്കുമ്പോൾ പ്രകാശം എന്ന് മാത്രമാണ് ഖുർആൻ ഉപയോഗിക്കാറുള്ളത്. ചന്ദ്രൻ പ്രകാശസ്രോതസ്സ് അല്ല എന്നും സൂര്യവെളിച്ചം പ്രതിഫലിപ്പിക്കുക മാത്രമാണ് ചന്ദ്രൻ ചെയ്യുന്നത് ഇന്ന് നമുക്കറിയാം. ഒരിക്കൽപോലും ഖുർആൻ ചന്ദ്രനെ വിളക്കായി വിശേഷിപ്പിച്ചിട്ടില്ല. സത്യത്തിൽ വിളക്ക് ഉപയോഗിക്കുന്നത് രാത്രിയിൽ ആണല്ലോ ചന്ദ്രനെ നാം ദർശിക്കുന്നതും ചന്ദ്രൻ വെളിച്ചം നൽകുന്നതും രാത്രിയിലാണ് താനും പക്ഷേ ഖുർആൻ ഒരിക്കലും ചന്ദ്രനെ വിളക്കായി വിശേഷിപ്പിക്കുന്നില്ല. പ്രകാശമായി മാത്രം പരിചയപ്പെടുത്തുന്നു. 

وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًۭا وَجَعَلَ ٱلشَّمْسَ سِرَاجًۭا
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.
(Surat:71, Verse:16)


تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًۭا وَجَعَلَ فِيهَا سِرَٰجًۭا وَقَمَرًۭا مُّنِيرًۭا
ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.
(Surat:25, Verse:61)

ഖുർആനിലെ ഓരോ പദപ്രയോഗങ്ങളും എത്രമാത്രം കൃത്യമാണെന്ന് നോക്കൂ. ഇതെല്ലാം വെറും യാദൃശ്ചികം ആണോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ! 





Post a Comment

Previous Post Next Post